Connect with us

രണ്ടാമതും മൂന്നാമതും നാലാമതും അങ്ങനെ ഓരോ തവണ ഭാര്യവീട്ടില്‍ പോയാലും എല്ലാ നേരത്തും ടേബിള്‍ നിറഞ്ഞു തന്നെ കാണാന്‍ തുടങ്ങിയപ്പൊൾ ആകെ ടെന്‍ഷനായി.. ഞാന്‍ അങ്ങോട്ടുള്ള പോക്ക് മെല്ലെ കുറച്ചു! അക്ഷയയുടെ അമ്മയുടെ സല്‍ക്കാരപ്രിയത്തെക്കുറിച്ച് പറഞ്ഞ് സൂരജ്

Malayalam

ബിഗ് ബോസ് താരവും റേഡിയോ ജോക്കിയുമായ ആര്‍ജെ സൂരജ് സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. സൂരജ് പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഭാര്യയുടെ അമ്മയ്ക്ക് പിറന്നാളാശംസ നേര്‍ന്നുള്ള സൂരജിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

വിവാഹം കഴിഞ്ഞത് മുതല്‍ ലഭിക്കുന്ന ഭാര്യയുടെ അമ്മയുടെ സത്കാരത്തെക്കുറിച്ചാണ് സൂരജ് പറയുന്നത്.

കുറിപ്പ് ഇങ്ങനെയാണ്

‘ഞാന്‍ നല്ല ഭക്ഷണത്തിന്റെ പേരില്‍ ദേഷ്യപ്പെട്ടിട്ടുള്ളത് ഈ കോഴിക്കോട് കുറ്റ്യാടിക്കാരിയായ അമ്മയോട് മാത്രമാണ്. അക്ഷയയുടെ അമ്മയാണ്. കോഴിക്കോടിന്റെ സല്‍ക്കാരപ്രിയം ഏറ്റവും നന്നായി ഞാന്‍ കണ്ട വ്യക്തികളിലൊരാള്‍. ആദ്യമാദ്യം അക്ഷയയുടെ വീട്ടില്‍ പോകാന്‍ എനിക്ക് പേടിയായിരുന്നു. കാരണം ഒരു വിരുന്നുകാരന്‍ വരുന്ന പോലെ ഡൈനിംഗ് ടേബിള്‍ നിറയെ പലതരം ഭക്ഷണം രാപകലില്ലാതെ അവര്‍ ഉണ്ടാക്കി വെക്കും. അത് കാണുമ്പോള്‍ ഞാന്‍ ആലോചിക്കുന്നത് എന്റെ അമ്മയെ ആയിരിക്കും.. അത്രേം ഫുഡ് ഉണ്ടാക്കാന്‍ പാവം എത്ര നേരം മെനക്കെട്ടിട്ടുണ്ടാവുമെന്ന്.

ആദ്യത്തെ സല്‍ക്കാരം കഴിഞ്ഞപ്പൊ ഞാന്‍ കരുതി ഒന്നാം വരവ് ആയത് കൊണ്ടാവും ഇത്രയും ഐറ്റംസ്. രണ്ടാമതും മൂന്നാമതും നാലാമതും അങ്ങനെ ഓരോ തവണ ഭാര്യവീട്ടില്‍ പോയാലും എല്ലാ നേരത്തും ടേബിള്‍ നിറഞ്ഞു തന്നെ കാണാന്‍ തുടങ്ങിയപ്പൊ ഞാന്‍ ആകെ ടെന്‍ഷനായി. ഞാന്‍ അങ്ങോട്ടുള്ള പോക്ക് മെല്ലെ കുറച്ചു. അല്ലെങ്കില്‍ മരുമകന്റെ വരവിന്റെ പേരില്‍ അവര്‍ ലോണ്‍ എടുക്കേണ്ട ലെവലാകുമെന്ന് തോന്നി. കഴിഞ്ഞ വെക്കേഷന്‍ സമയത്തെ ആദ്യ പോക്കിലും കലക്കന്‍ ഭക്ഷണം

ഫുള്‍ വാരി തിന്നണമെന്നുമുണ്ട് പക്ഷേ അന്ന് കൊതി മനസില്‍ അടക്കി ഏറ്റവും ലൈറ്റായി ഞാന്‍ കഴിച്ചു. അമ്മക്ക് ഭക്ഷണം ഉണ്ടാക്കുന്നതിനെക്കാള്‍ ടെന്‍ഷനാണ് ആ ഭക്ഷണം ഞാന്‍ കഴിച്ചില്ലെങ്കില്‍. പക്ഷേ അന്നു ഞാന്‍ കാര്യായി കഴിച്ചില്ല. ‘എല്ലാ, എന്താ കഴിക്കാത്തേ.. കറിയൊന്നും ഇഷ്ടായില്ലേ.. ഞാന്‍ തിരക്ക് പിടിച്ച് ഉണ്ടാക്കേനെക്കൊണ്ട് നന്നായിക്കില്ലേമ്മോ’ അമ്മക്ക് ആകെ പാടെ ടെന്‍ഷന്‍. ടെന്‍ഷനോ ടെന്‍ഷന്‍. അപ്പൊ ഞാന്‍ പഞ്ച് ഡയലോഗടിച്ചു.. ‘ദയവ് ചെയ്ത് എന്നെ വിരുന്നുകാരനായി കാണുന്നത് നിര്‍ത്തുമോ.. എനിക്ക് വല്ല ചോറും പുളിങ്കറിയും മതി ഇങ്ങനെ ഭക്ഷണം കഴിക്കാന്‍ യാതൊരാഗ്രഹവുമില്ല.. പ്ലീസ്..!’

More in Malayalam

Trending

Recent

To Top