Actress
മനോഹരം ആയി കോമഡി ചെയ്യാനാകുന്ന ഒരാള്‍ക്ക് എന്ത് വേഷവും നന്നായി ചെയ്യാന്‍ ആകും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം.. ജഗതി, കൊച്ചിന്‍ ഹനീഫ, ഇന്നസെന്റ് എന്നിവരെ ഒന്നുമല്ലാതാക്കി സ്‌കോര്‍ ചെയ്ത നടി; കുറിപ്പ് വൈറൽ
മനോഹരം ആയി കോമഡി ചെയ്യാനാകുന്ന ഒരാള്‍ക്ക് എന്ത് വേഷവും നന്നായി ചെയ്യാന്‍ ആകും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം.. ജഗതി, കൊച്ചിന്‍ ഹനീഫ, ഇന്നസെന്റ് എന്നിവരെ ഒന്നുമല്ലാതാക്കി സ്‌കോര്‍ ചെയ്ത നടി; കുറിപ്പ് വൈറൽ
ഏത് കഥാപാത്രവും തന്റെ കയ്യിൽ ഭദ്രമായിരിക്കുമെന്ന് തെളിയിച്ച നടിയാണ് ബിന്ദു പണിക്കര്‍. ആദ്യ ഭാര്യ പ്രസന്ന കുമാരിയുമായുള്ള ദാമ്പത്യ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് സായ്കുമാറും ബിന്ദു പണിക്കരും വിവാഹിതരാകുന്നത്. വില്ലനായും നടനായും സഹനടനായും, ക്യാരക്ടര്‍ കഥാപാത്രങ്ങളായും വേഷമിട്ട സായ്കുമാറും ബിന്ദുപണിക്കരും നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്
നടിയെ കുറിച്ച് ഒരു ആരാധകർ പങ്കിട്ട കുറിപ്പ് മീഡിയയിൽ വൈറലാവുകയാണ്.
കോമഡി രംഗങ്ങളിലെ തമ്പുരാക്കന്മാരായ ജഗതി ചേട്ടനെയും കൊച്ചിന്‍ ഹനീഫയെയും ഇന്നസെന്റിനെയും ഒക്കെ ഒന്നുമല്ലാത്താക്കി സ്‌കോര്‍ ചെയ്തിട്ടുള്ള ആളാണ് ബിന്ദു പണിക്കരെന്ന് പറയുകയാണ് കുറിപ്പിലൂടെ. അജ്മല്‍ നിഷാദ് എന്ന ആള്‍ പങ്കുവെച്ച കുറിപ്പ് ഇതിനകം ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.
കുറിപ്പിന്റെ പൂർണ്ണ രൂപം
ഒരു ജീവിതത്തിന്റെ ഭൂരിഭാഗം സമയവും സിനിമക്കായി മാറ്റി വെക്കുന്നവരും, സിനിമ തന്നെ ജീവിതമാകുന്നവരും ഒരുപാട് ഉള്ള ഇന്‍ഡസ്ട്രിയാണിത്. ഒന്ന് തല കാണിച്ചാല്‍ മതി എന്ന രീതിയില്‍ അഭിനയ സ്വപ്നം പേറി നടക്കുന്നവര്‍ പോലും ഒരുപാട് കാണും, മമ്മൂട്ടി മോഹന്‍ലാല്‍ സുരേഷ് ഗോപി തുടങ്ങി ഒരുപാട് ലെജന്‍ഡ്‌സിനെ ആഘോഷം ആക്കുന്ന ഈ ഇന്‍ഡസ്ട്രിയില്‍ എന്നാല്‍ അവരോടൊക്കെ കട്ടക്ക് നിന്ന് പെര്‍ഫോമന്‍സ് ചെയുന്ന എന്നാല്‍ അധികം വാഴ്ത്തിപാടലുകള്‍ ഒന്നും അങ്ങനെ കിട്ടിയിട്ടില്ലാത്ത ഒരു നടി ആണ് ബിന്ദു ചേച്ചി എന്ന് തോന്നിയിട്ടുണ്ട്.
ഒന്നോ രണ്ടോ നല്ല പ്രകടനങ്ങള്‍ കൊണ്ട്, പിന്നീട് ഒരേ അച്ചില്‍ വാര്‍ത്ത പോലുള്ള സിനിമകള്‍ പ്രകടനങ്ങള്‍ ഒക്കെ ചെയ്തു പോകുന്ന നടിമാരെ പോലും മലയാളി പാടി പുകഴ്ത്തുന്നത് കണ്ടിട്ടുണ്ട് ഞാന്‍. പക്ഷെ ബിന്ദു ചേച്ചിയുടെ കാര്യത്തില്‍ അങ്ങനെ ഒന്ന് പോലും എവിടെയും കണ്ടിട്ടില്ല. ഒരു അഭിനേതാവ്/ അഭിനയത്രിക്ക് ചെയ്തു ഫലിപ്പിക്കാന്‍ ഏറ്റവും പാടുള്ളത് എന്ന് ഞാന്‍ കരുതുന്ന വിഭാഗമാണ് കോമഡി. നിങ്ങള്‍ക്ക മനോഹരം ആയി കോമഡി ചെയ്യാന്‍ ആകുമോ നിങ്ങളെ കൊണ്ട് ഒട്ടുമിക്ക റോളും അഭിനയിപ്പിച്ചു ഫലിപ്പിക്കാന്‍ ആകും എന്ന് കരുതുനൊരു ആള്‍ ആണ് ഞാന്‍.
മലയാള സിനിമ ഇന്‍ഡസ്ട്രിയല്‍ കോമഡി രംഗങ്ങളിലെ തമ്പുരാക്കന്മാരായ ജഗതി ചേട്ടനെയും കൊച്ചിന്‍ ഹനീഫയെയും ഇന്നസെന്റിനെയും ഒക്കെ ഒന്നുമല്ലാത്താക്കി ഒരു സിനിമ ഫുള്‍ പൂണ്ടു വിളയാടിയ ബിന്ദു ചേച്ചിയുടെ പ്രകടനം കണ്ട് ഞാന്‍ കുട്ടികാലത്തു ഒരുപാട് ചിരിച്ചിട്ടുണ്ട്, ഇന്ന് പക്ഷെ ആ സിനിമ കാണുമ്പോ ചിരിയുടെ കൂടെ ചിന്തയും കടന്ന് വരും, ആ ലെജന്‍ഡിനെ ഒക്കെ ചുമ്മാ സൈഡ് ആക്കി പെര്‍ഫോം ചെയുന്ന ബിന്ദു ചേച്ചിയുടെ റേഞ്ച് എന്താണെന്ന് ഓര്‍ത്തു. ഞാന്‍ മുകളില്‍ പറഞ്ഞത് പോലെ മനോഹരം ആയി കോമഡി ചെയ്യാനാകുന്ന ഒരാള്‍ക്ക് എന്ത് വേഷവും നന്നായി ചെയ്യാന്‍ ആകും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ബിന്ദു ചേച്ചി സൂത്രദ്ധാരനിലെ ദേവുമ്മ ആയി ഒരു പ്രകടനം ഉണ്ട്.
കരിയറിലെ ഏറ്റവും മികച്ചതില്‍ ഒന്ന് എന്ന് പറയാനാകുന്ന വേഷങ്ങളില്‍ ഒന്ന്. അത് പോലെ തന്നെ പട്ടണത്തില്‍ സുന്ദരനിലെ ആ റോള്‍, പിടിച്ചു നിര്‍ത്തി രണ്ട് ഡയലോഗ് ആരും അടിച്ചു പോകുന്ന തരത്തില്‍ വെറുപ്പ് സൃഷ്ടിക്കുന്നുണ്ട്. അതില്‍ അതൊക്ക വേറൊരു ആളെ വെച്ച് സങ്കല്‍പിക്കാന്‍ പോലും പറ്റാത്രത മികവില്‍ ചെയ്തു ഫലിപ്പിച്ചു വെച്ചിട്ടുണ്ട്. അമ്മയായി സഹോദരി ആയി സ്വല്പം കുശുമ്പ് ഉള്ള കഥാപാത്രം ആയി, നെഗറ്റിവ് ഷേഡ് കഥാപാത്രങ്ങള്‍ ആയി ഏകദേശം മുപ്പതു വര്‍ഷത്തോളം ആയി ഇങ്ങനെ നിറഞ്ഞു നില്‍കുന്നുണ്ട്. വോയിസ് മോഡുലേഷന്‍ ആയാലും ഡയലോഗ് ഡെലിവറി ആയാലും മുഖത്ത് മിന്നി മറയുന്ന ഭാവങ്ങള്‍ കൊണ്ട് പോലും വിസ്മയിപ്പിക്കാന്‍ കഴിയുന്ന ചുരുക്കം ചില നടിമാരില്‍ ഒരാള്‍.
ഈ ഇന്‍ഡസ്ട്രിയെ പറ്റി പറയുമ്പോ ഒരിക്കലും നമുക്ക് ഒഴിവാക്കാന്‍ പറ്റാത്തൊരു പേര് തന്നെയാകും ബിന്ദു ചേച്ചിയുടേത്. 1992 ഇല്‍ കമലദളത്തില്‍ കൂടി തുടങ്ങിയ തേരോട്ടം സൂപ്പര്‍ ശരണ്യയും കഴിഞ്ഞു മുന്നോട്ട് കുതിച്ചു കൊണ്ടേ ഇരിക്കുന്നു, ഉര്‍വശി, മഞ്ജു, ശോഭന ലെവലില്‍ ഒക്കെ പ്രതിഷ്ടിച്ചാല്‍ ഒരുപാട് വിമര്‍ശനങ്ങള്‍ വന്നേക്കാം, പക്ഷെ പ്രകടനം കൊണ്ട് ഇവരോളം ഒക്കെ എന്നെ അത്ഭുതപെടുത്തിയ മറ്റൊരു നടിയാണ് ബിന്ദു ചേച്ചി. അഭിനയകലയിലെ മുപ്പതാം വര്‍ഷത്തിലേക്ക് നടന്നു കയറിയ ബിന്ദു ചേച്ചിക്ക് ആശംസകള്‍. നിങ്ങള്‍ ഇല്ലാതെ എങ്ങനെ ആണ് മലയാള സിനിമയുടെ ചരിത്രം പറയുക. ഇനിയുമെറെ ഇനിയുമെറെ ഞെട്ടിക്കുക ‘സമൂഹ ഗാനം പോലും ഒറ്റക്ക് പാടുന്ന’ ബിന്ദു ചേച്ചിക്ക് ആശംസകള്‍…
