Connect with us

ഏറ്റവും വലിയ സങ്കടങ്ങളിലൂടെ കടന്നു പോയിട്ടുള്ളതും, സന്തോഷങ്ങൾ അനുഭവിച്ചിട്ടുള്ളതും ഇവിടെ വെച്ചായിരുന്നു

Malayalam

ഏറ്റവും വലിയ സങ്കടങ്ങളിലൂടെ കടന്നു പോയിട്ടുള്ളതും, സന്തോഷങ്ങൾ അനുഭവിച്ചിട്ടുള്ളതും ഇവിടെ വെച്ചായിരുന്നു

ഏറ്റവും വലിയ സങ്കടങ്ങളിലൂടെ കടന്നു പോയിട്ടുള്ളതും, സന്തോഷങ്ങൾ അനുഭവിച്ചിട്ടുള്ളതും ഇവിടെ വെച്ചായിരുന്നു

അവതാരിക എന്ന നിലയിലും നടിയെന്ന നിലയിലും മലയാളികളുടെ ഇഷ്ട്ട താരമാണ് അശ്വതി ശ്രീകാന്ത്. മിനിസ്ക്രീനിലേക്ക് എത്തും മുൻപേ ദുബായിൽ റേഡിയോ ജോക്കിയായി പ്രവർത്തിച്ചുവരികയായിരുന്നു അശ്വതി. തിരക്കിനൊപ്പം, കുടുംബത്തിനും പ്രാധാന്യം കണ്ടെത്തുന്ന അശ്വതി മകളെക്കുറിച്ചും ഭർത്താവ് ശ്രീകാന്തിനെക്കുറിച്ചും പലപ്പോഴും വാചാല ആകാറുണ്ട്.

മകളുടെ ചെറുപ്പകാലത്ത് മകളും ഒത്ത് സ്റ്റുഡിയോയിൽ പോയിരുന്ന കാലത്തെകുറിച്ചു അശ്വതി അടുത്തിടെ പങ്കിട്ട ഒരു കുറിപ്പ് വൈറൽ ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ മിക്ക എഴുത്തുകളും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോൾ ഇതാ അശ്വതി ഏറ്റവും ഒടുവിലായി പങ്കിട്ട ഒരു ചിത്രവും അതിന് അശ്വതി നൽകിയ ഒരു ക്യാപ്‌ഷനുമാണ് ശ്രദ്ധിക്കപെടുന്നത്.

ദുബായ് നാഷണൽ ഡേ കൂടിയായ ഇന്ന് അശ്വതി, ശ്രീകാന്തിന് ഒപ്പമുള്ള ചിത്രമാണ് പങ്കുവെച്ചത്

ജീവിതത്തിന്റെ എല്ലാ ഇൻസെക്യൂരിറ്റികളിലും ഞങ്ങളെ ചേർത്ത് പിടിച്ചിട്ടുള്ള നാടാണ്. ഏറ്റവും വലിയ സങ്കടങ്ങളിലൂടെ കടന്നു പോയിട്ടുള്ളതും ഏറ്റവും വലിയ സന്തോഷങ്ങൾ അനുഭവിച്ചിട്ടുള്ളതും ഇവിടെ വച്ചാണ് എന്ന ക്യാപ്‌ഷൻ പങ്കിട്ട് കൊണ്ടാണ് അശ്വതി പങ്ക് വച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top