Malayalam
അവരെ വേദനിപ്പിച്ചിട്ട് ഞാന്‍ ജീവിക്കില്ല, ആ തീരുമാനമെടുത്തത് വിവാഹമോചനത്തിന് ശേഷം! കുഞ്ഞിന് ജന്മം നൽകിയത് ആ ചികിത്സയിലൂടെ രഹസ്യം പരസ്യമാക്കി
അവരെ വേദനിപ്പിച്ചിട്ട് ഞാന്‍ ജീവിക്കില്ല, ആ തീരുമാനമെടുത്തത് വിവാഹമോചനത്തിന് ശേഷം! കുഞ്ഞിന് ജന്മം നൽകിയത് ആ ചികിത്സയിലൂടെ രഹസ്യം പരസ്യമാക്കി
ഇന്ത്യയിലെ ഏറ്റവും മികച്ച പത്തു നടിമാരുടെ ലിസ്റ്റെടുത്താൽ അതിൽ മുൻനിരയിൽ തന്നെയുണ്ടാകും തെന്നിന്ത്യന്‍ നടിയും പിന്നീട് സംവിധായികയുമായ രേവതി. നാല് പതിറ്റാണ്ടോളമായി തമിഴിലും, തെലുങ്കിലും, മലയാളത്തിലും ഹിന്ദിയിലും നിറഞ്ഞു നില്ക്കുന്ന രേവതി മൂന്ന് തവണ ദേശീയ പുരസ്കാരത്തിന് അര്‍ഹയായിട്ടുണ്ട്.
1983 ല്‍ തമിഴ് സിനിമാ ലോകത്ത് തുടങ്ങിയ യാത്ര ഇപ്പോഴും തുടരുകയാണ് രേവതി. ഇപ്പോഴിതാ നടിയുടെ ഒരു പഴയ അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. തന്റെ വിവാഹത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും ഒരു മകള്‍ വേണമെന്ന് ആഗ്രഹിച്ചിരുന്ന കാലത്തെ പറ്റിയുമൊക്കെ രേവതി ജോലി ലൂക്കോസുമായി നടത്തിയ അഭിമുഖത്തില്‍ മനസ് തുറന്ന് സംസാരിക്കുന്നത്.
രേവതിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു
ഇരുപതാമത്തെ വയസ്സിലായിരുന്നു വിവാഹം, എനിക്ക് ഒരുപാടിഷ്ടപ്പെട്ട ഒരാളെയാണ് കല്യാണം കഴിച്ചത്. സ്നേഹിച്ച ആളെ തന്നെയാണ് കെട്ടിയത്. അമ്മയുടെയും അച്ഛന്റെയും പൂര്‍ണ്ണസമ്മതത്തോടെയായിരുന്നു വിവാഹം. അവര്‍ ഓക്കേ പറഞ്ഞിരുന്നില്ലെങ്കില്‍ ഞാന്‍ കാത്തിരുന്നേനേ, കാരണം എന്റെ അമ്മയെയും അച്ഛനെയും വേദനിപ്പിച്ചിട്ട് ഞാന്‍ ജീവിക്കില്ല. അത് തീര്‍ച്ചയാണ്.
അങ്ങനെ സുരേഷും ഞാനും കല്യാണം കഴിച്ചു, ഞങ്ങള്‍ക്ക് സുന്ദരമായ ഒരു ജീവിതമായിരുന്നു. പക്ഷേ എപ്പോഴോ ഭാര്യാ ഭര്ത്താക്കന്മാരായി ജീവിക്കാന്‍ പറ്റില്ലാ എന്ന് രണ്ട് പേര്‍ക്കും തോന്നിയപ്പോള്‍ ആദ്യം പറഞ്ഞത് സുരേഷിന്റെ അമ്മയുടെ അടുത്താണ്.
ഞങ്ങള്‍ അഞ്ചാറ് വര്‍ഷം കൂടി അതിനായി ശ്രമിച്ചിരുന്നു, പക്ഷേ വര്‍ക്കൌട്ടാകുന്നില്ലെന്ന് മനസിലാക്കിയ ശേഷമാണ് പിരിഞ്ഞത്. നല്ല സുഹൃത്തുക്കളില്‍ നിന്ന് ശത്രുതയിലേക്ക് മാറുന്നതിന് മുന്‍പ് പിരിയുന്നതാണ് നല്ലത്. വിവാഹവും സൌഹൃദവും വേറെയാണ്. അങ്ങനെ ഒന്നിച്ച് ഇനിയും ജീവിക്കണമെന്ന് തോന്നിയില്ല, സ്വയം സത്യസന്ധത പുലര്ത്തുന്നതല്ലേ നല്ലത്. അതിനാലാണ് രണ്ടുപേരുടെയും തീരുമാനത്തോടെ വേര്‍പിരിഞ്ഞത് എന്ന് അഭിമുഖത്തില്‍ രേവതി പറഞ്ഞു.
ഇപ്പോഴും കാണാറും സംസാരിക്കാറുമുണ്ടെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. വേര്‍പിരിഞ്ഞ് ജീവിക്കുന്നതില്‍ ഞങ്ങള്‍ രണ്ട് പേരും കുറെക്കൂടി സന്തോഷത്തോടെയാണ് ജീവിക്കുന്നത്. വിവാഹത്തില്‍ കോംപ്രമൈസസ് വേണം. ഞങ്ങള്‍ക്ക് വേറെ ഉത്തരവാദിത്തങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ പിരിയുന്നതില്‍ വേറെ പ്രതിസന്ധിയുണ്ടായില്ല. കുട്ടികളില്ലാത്തതും ഒരു കാരണമാണ്. അതുകൊണ്ട് സന്തോഷത്തോടെ ജീവിക്കാന്‍ പിരിഞ്ഞു കഴിയുക എന്നത് ഞങ്ങള്‍ ഒരു തീരുമാനമെടുക്കുകയായിരുന്നു
ഒരു അഞ്ചു കൊല്ലങ്ങൾക്ക് ശേഷം ഞങ്ങൾ വീണ്ടും സംസാരിച്ചു, തിരിച്ച് വരണമോ എന്നത് സംബന്ധിച്ച്, പക്ഷേ അപ്പോഴും അത് വേണ്ട എന്നാണ് ഞങ്ങളെടുത്ത തീരുമാനം. മക്കളില്ലാത്തതിൻ്റെ വിഷമം ഉണ്ടായിരുന്നുവെന്ന് അവതാരകൻ്റെ ചോദ്യത്തിന് മറുപടിയായി രേവതി പറഞ്ഞു. ഒരുസമയത്ത് അതിനെ കുറിച്ച് വളരെ ഗൌരവകരമായി തന്നെ ആലോചിച്ചിരുന്നു, വേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു ഒടുവിൽ എനിക്ക് വേറെ കുറച്ച് കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതെൻ്റെ ജീവിതത്തിൻ്റെ ഒരു ഭാഗമല്ലാ എങ്കിൽ അങ്ങനെ തന്നെ ആയിക്കോട്ടെ,
അതേസമയം മറ്റു പല കാര്യങ്ങൾ ചെയ്തുകൊണ്ട് എന്നെ സംതൃപ്തയാക്കാൻ എനിക്ക് സാധിക്കുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ആ ധൈര്യം എനിക്കുണ്ട്. കുഞ്ഞുണ്ടാകാൻ ഇക്കാലത്ത് കൃത്രിമ ബീജസങ്കലനം പോലുള്ള പല മാർഗ്ഗങ്ങളുണ്ടല്ലോ, എന്നാലും മുൻപ് പറഞ്ഞ ധൈര്യത്തിൻ്റെ പിൻബലത്തിലാണ് അത് വേണ്ടെന്ന തീരുമാനത്തിലെത്തിയത്. കുഞ്ഞില്ലാത്തതിലൊരു സങ്കടം പണ്ട് ഉണ്ടായിരുന്നു, ഇപ്പോ ഇല്ല, അത് ഓവർകം ചെയ്തു കഴിഞ്ഞതാണ്. ഇനി അത് ദുഖമല്ലെന്നും രേവതി പറഞ്ഞിരുന്നു.
ഇപ്പോൾ രേവതിയ്ക്ക് ഒരു കുഞ്ഞ് ഉണ്ട്, ഏഴ് വയസുകാരിയായ മഹി. താരത്തിൻ്റെ ജീവിതത്തിലെ അധികം ആരും അറിയാത്ത ആ രഹസ്യം രേവതി പങ്കുവെച്ചത് മൂന്ന് കൊല്ലങ്ങൾക്ക് മുൻപായിരുന്നു. മഹിക്ക് അന്ന് നാല് വയസ്സായിരുന്നു. പാരന്റ് സര്‍ക്കിള്‍ എന്ന പോര്‍ട്ടലിന് നല്കിയ അഭിമുഖത്തിലാണ് താരം താനൊരു അമ്മയായ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയത്
രേവതി ഐവിഎഫ് ചികിത്സയിലൂടെയായിരുന്നു ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. ഭര്‍ത്താവ് സുരേഷ് മേനോനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷമായിരുന്നു രേവതി ഈ തീരുമാനം എടുത്തത്. 1986 സംവിധായകനും ഛായാഗ്രാഹകനുമായ സുരേഷ് മേനോനെ വിവാഹം കഴിച്ചുെങ്കിലും 2002ൽ ഇവർ ബന്ധം വേർപ്പെടുത്തിയിരുന്നു. രേവതി ആദ്യം ഒരു കുഞ്ഞിനെ ദത്തെടുക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ അത് നടന്നിരുന്നില്ല. അതിന് ശേഷമാണ് ഒരു ഡോണറുടെ സഹായത്തോടെ ഐവിഎഫ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് രേവതി മുൻപ് വ്യക്തമാക്കിയിരുന്നു.
അതിനിടെ ആരാണ് കുട്ടിയുടെ പിതാവ് എന്ന് രേവതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച നടന്നിരുന്നു. ഒളിഞ്ഞും തെളിഞ്ഞുമുണ്ടാകുന്ന വിമർശനങ്ങൾക്ക് രേവതി കുറിക്കു കൊള്ളുന്ന മറുപടിയും നൽകിയിരുന്നു.
ഞാൻ കുഞ്ഞിനെ ദത്തെടുത്തതാണെന്നും സറോഗസിയിലൂടെ ലഭിച്ചതാണെന്നുമൊക്കെ സംസാരമുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഒരു കാര്യം പറയാം ഇവൾ എന്റെ സ്വന്തം രക്തമാണ്. ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടെ എന്നായിരുന്നു രേവതി പറഞ്ഞത്
