Malayalam
ആ സംശയം ഉടലെടുത്തു, കഠിനമായ തലവേദനയും ശരീരവേദനയും പനിയും വിറയലുമൊക്കെയായി ആദ്യ രണ്ട് ദിവസം അസഹനീയമായിരുന്നു, മകളുടെ അവസ്ഥ ഇങ്ങനെ… ചേർത്ത് നിർത്തി ആരാധകർ
ആ സംശയം ഉടലെടുത്തു, കഠിനമായ തലവേദനയും ശരീരവേദനയും പനിയും വിറയലുമൊക്കെയായി ആദ്യ രണ്ട് ദിവസം അസഹനീയമായിരുന്നു, മകളുടെ അവസ്ഥ ഇങ്ങനെ… ചേർത്ത് നിർത്തി ആരാധകർ
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് ആര്യ. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് ആര്യ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ആര്യ ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്. ഇപ്പോഴിതാ തനിയ്ക്ക് കൊവിഡ് പോസിറ്റീവായ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് താരം
സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അസ്വസ്ഥതകള്‍ വന്നപ്പോള്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് ആണെന്ന് വ്യക്തമായെന്ന് ആര്യ സൂചിപ്പിക്കുന്നു. അതേ സമയം തന്റെ മറ്റ് വിശേഷങ്ങള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് അനുസരിച്ച് നടി പറയുകയും ചെയ്തിരിക്കുകയാണ്.
എനിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് പരിശോധിച്ച് ഉറപ്പിച്ചിരിക്കുകയാണ്. രണ്ട് ദിവസം മുമ്പ് പനി വന്നപ്പോള്‍ സംശയം തോന്നിയതിനാല്‍ പെട്ടെന്ന് സ്വയം നിരീക്ഷണത്തില്‍ പോവുകയായിരുന്നു. കഠിനമായ തലവേദനയും ശരീരവേദനയും പനിയും വിറയലുമൊക്കെയായി ആദ്യ രണ്ട് ദിവസം അസഹനീയമായിരുന്നു. ഇന്ന് എനിക്ക് വളരെ സുഖം തോന്നുന്നുണ്ട്. പക്ഷേ ഇപ്പോഴും ചെറിയ പ്രശ്‌നങ്ങളുണ്ട്. അതിലൂടെ കടന്നു പോകുന്നത് വളരെ സന്തോഷകരമായ കാര്യമല്ലെന്ന് ഞാന്‍ പറയാം. അതിനാല്‍ എല്ലാവരും മാസ്‌ക് ധരിക്കുകയും അകലം പാലിച്ച് നടക്കുകയും വേണമെന്നും ആര്യ പറയുന്നു. എല്ലാവരും ശ്രദ്ധിക്കണം. എന്റെ അവസ്ഥ എന്താണെന്ന് ഞാന്‍ നിങ്ങളെ എല്ലാവരെയും അറിയിക്കുന്നത് ആയിരിക്കുമെന്നും ആര്യ പറയുന്നു.
അതേ സമയം ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തരങ്ങളിലൂടെ ആരാധകരുടെ സംശയങ്ങള്‍ക്ക് ആര്യ മറുപടി നല്‍കിയിരുന്നു. ആര്യയ്ക്ക് പോസിറ്റീവ് ആയപ്പോള്‍ മകള്‍ റോയയുടെ അവസ്ഥ എന്താണെന്ന് ചിലര്‍ ചോദിച്ചിരുന്നു. എന്നാല്‍ അവള്‍ കുഴപ്പമൊന്നും ഇല്ലാതെ ഇരിക്കുകയാണ്. അവളുടെ ടെസ്റ്റ് ചെയ്ത റിസള്‍ട്ട് നെഗറ്റീവ് ആണ്. അതുകൊണ്ട് പേടിക്കാന്‍ ഒന്നുമില്ലെന്നാണ് നടി പറയുന്നത്. കൊവിഡ് വന്നതിന് ലക്ഷണം എന്താണെന്ന് ചോദിച്ചാല്‍ കടുത്ത പനിയും തലവേദനയും സഹിക്കാന്‍ പറ്റാത്ത ശരീരവേദനയും ഉണ്ടായിരുന്നു. ഇതെല്ലാം രണ്ട് ദിവസം നീളുകയും ചെയ്തു. ഇപ്പോള്‍ ഇതൊന്നുമില്ല. പക്ഷേ രുചിയും മണവും വന്നിട്ടില്ലെന്നാണ് ആര്യ പറയുന്നത്.
മോശമായൊരു വിവാഹബന്ധത്തില്‍ കഴിയുകയാണെന്നും വിവാഹമോചിതയായി എന്ന നാണക്കേട് ഉണ്ടാവുന്നത് കാരണം അതിന് തയ്യാറാവാന്‍ സാധിക്കുന്നില്ലെന്നും ഒരു സ്ത്രീ ആര്യയോട് പറഞ്ഞിരുന്നു. ‘നിങ്ങള്‍ എന്നെ കളിയാക്കുകയാണോ എന്ന് ചോദിച്ച് കൊണ്ടാണ് ആര്യ ഇതിന് മറുപടി നല്‍കിയത്. നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് പോലും അറിയുന്നില്ല. പെട്ടെന്ന് തന്നെ നിങ്ങളുടെ കുടുംബവുമായി സംസാരിക്കണം. ഇനി അതിന് ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ എന്നോട് സംസാരിക്കാം. ഇന്‍ബോക്‌സില്‍ എനിക്ക് മെസേജ് അയക്കണം. മിണ്ടാതെ ഇരിക്കരുതെന്നും അങ്ങനെ സൈലന്റ് ആയി ഒരു ക്രൈമിന് നിങ്ങള്‍ കൂട്ട് നില്‍ക്കുകയാണ് ചെയ്യുന്നതെന്നും ആര്യ പറയുന്നു.
