Connect with us

മാളുവിനെ കൊല്ലാൻ അവിനാഷ് ?; ശ്രേയ അവിനാഷ് മിന്നുകെട്ട് ഉടൻ!?; തൂവൽസ്പർശം പരമ്പരയിൽ ട്വിസ്റ്റോടു ട്വിസ്റ്റ് !

Malayalam

മാളുവിനെ കൊല്ലാൻ അവിനാഷ് ?; ശ്രേയ അവിനാഷ് മിന്നുകെട്ട് ഉടൻ!?; തൂവൽസ്പർശം പരമ്പരയിൽ ട്വിസ്റ്റോടു ട്വിസ്റ്റ് !

മാളുവിനെ കൊല്ലാൻ അവിനാഷ് ?; ശ്രേയ അവിനാഷ് മിന്നുകെട്ട് ഉടൻ!?; തൂവൽസ്പർശം പരമ്പരയിൽ ട്വിസ്റ്റോടു ട്വിസ്റ്റ് !

വളരെ ത്രില്ലിങ് ആയി പോയിക്കൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ് പരമ്പരയാണ് തൂവൽസ്പർശം. നിങ്ങൾ ഇപ്പോൾ ഇന്നത്തെ എപ്പിസോഡ് കണ്ടുകഴിഞ്ഞതിന്റെ ത്രില്ലിൽ ആയിരിക്കും. ഇന്നത്തെ എപ്പിസോഡ് ത്രില്ല് മാത്രം ആയിരുന്നില്ല. വിക്രമാദിത്യന്റെയും വേതാളത്തിന്റെയും തമാശ കൂടി കാണാമായിരുന്നു. അതോടൊപ്പം വന്നു വന്നു ശ്രേയയും മാളുവിനെ പോലെ കൗണ്ടർ അടിക്കാൻ തുടങ്ങിയിട്ടുണ്ട്.

പിന്നെ വിസ്മയയുടെ സ്വപ്നത്തിലും ഒരു വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. സ്വപ്നത്തിന്റെ ട്രാക്ക് ഒരു ലോജിക്കില്ലായ്മ ആകാം എന്നൊക്കെ തോന്നിയാലും അത് അവതരിപ്പിക്കുന്ന രീതികൊണ്ട് ഉറപ്പായും കഥയിൽ ഈ ട്രാക്ക് മോശമാകുന്നില്ല. പ്രത്യേകിച്ച് ഇന്ന് കുറച്ചു രസകരമായ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ രാത്രി വിച്ചുവിന്റെ സ്വപ്നം ബാക്കി അറിയാൻ ശ്രേയ ശ്രമിച്ചെങ്കിലും അതിന്റ ഒരു സൂചനയും വിച്ചുവിനു ലഭിച്ചിരുന്നില്ല. എന്നാൽ അടുത്ത ദിവസം രാവിലെ തന്നെ അവിനാശ് അവിടേക്ക് എത്തുന്നുണ്ട്… അവിനാശ് വന്നത് ശ്രേയയുമായിട്ടുള്ള വിവാഹക്കാര്യം പറയാൻ ആയിരുന്നു . അതൊക്കെ പറഞ്ഞെങ്കിലും അവിടുത്തെ മുത്തശ്ശനും മുത്തശിയും ആ പ്രതീക്ഷ പൂർണ്ണമായും നുള്ളിയെറിഞ്ഞു. ഇതിനിടയിലെ സഹദേവന്റെ പെരുമാറ്റമാണ് കോമെടി…

മാളുവിനെതിരെ പരാതി കൊടുത്തതായിരുന്നു ഈ വിവാഹം ഇനി നടത്തില്ല എന്ന് തീരുമാനിക്കാനുണ്ടായ കാരണം. ഇതിന് സഹദേവൻ പറയുന്ന ഒരു ന്യായമുണ്ട്…

ചില സാഹചര്യത്തിന്റെ സമ്മർദ്ദം മുൻ നിർത്തി പ്രത്യേക സ്ത്രീ വൈകാരിക വിസ്ഫോടനങ്ങളുടെ ഒരു ബഹിർ സ്ഫുരണം എന്നോണം അങ്ങനെ ഒരു പരാതി കൊടുത്തുപോയി… ഹോ ഭാഗ്യം പറഞ്ഞൊപ്പിച്ചു…അല്ല ഇതെന്ത് ഭാഷാ…

ഇതിനു അച്ഛന്റെ വക നല്ല ഒരു കൗണ്ടർ തിരിച്ചും കിട്ടുന്നുണ്ട്. ” ഇനി നീ ഒരക്ഷരം മിണ്ടിയാൽ നിന്റെ കരണത്തൊരു വിസ്ഫോടനം നടക്കും”..ആ സീൻ കിടു ആയിരുന്നു.

മാളു പിന്നെ വിച്ചുവിനെ കൊണ്ട് ഒരു കള്ളസ്വപ്‌നം പറയിക്കുന്നുണ്ട്., വേറൊന്നുമല്ല, അവിനാഷിന്റെ വിവാഹം സ്വപ്നം കണ്ടതായിട്ട് പറയാനാണ്. അതും പവിത്രയുമായിട്ട്… പക്ഷെ അത് ഏറ്റില്ല… അതിനിടയിലും ആ വേതാളം വലിഞ്ഞുകയറിവന്നു പാര പണിഞ്ഞു. അതോടെ അതങ്ങ് ചീറ്റിപ്പോയി.

പക്ഷെ അവിനാഷും സഹദേവനും കൂടി വിച്ചുവിന്റെ സപ്നം വെറും പറ്റിക്കൽ ആണെന്നൊക്കെ പറഞ്ഞപ്പോൾ ബാധ കയറിയപ്പോൾ വിച്ചു പെരുമാറി . ആ സന്ദർഭത്തിൽ മാളു മരിച്ചു കിടന്ന സ്വപ്നം വീണ്ടും വിച്ചു കാണുന്നുണ്ട്… ഇതോടെ പുതിയ ഒരു സൂചനയിലേക്ക് പോകുകയാണ്… ശരിക്കും ആ സൂചന എന്തെന്നുള്ളത് നാളെയെ അറിയാൻ സാധിക്കു..

ആ സ്വപ്നത്തിൽ അതായത് മാളു വെളുത്ത അനാർക്കലി ഒക്കെ ഇട്ട് മരിച്ചുകിടക്കുന്നതായിട്ടാണ് സ്വപ്‍നം, അതിൽ അരികിലായി ഒരു പത്രവും ഉണ്ട്. ആ പത്രപ്പേപ്പറിൽ ശ്രേയ നന്ദിനി എന്നെഴുതി ശ്രേയയുടെ ഫോട്ടോയും. അതും വലിപ്പത്തിൽ തന്നെ…

ആ പാത്രത്തിൽ എഴുതിയത് എത്രപേർക്ക് വായിച്ചെടുക്കാൻ സാധിച്ചു. ഏതായാലും ശ്രേയയുടെ വിവാഹവാർത്തയാണ് ആ പത്രത്തിൽ വന്നിരിക്കുന്നത് . ശ്രേയയെ വിവാഹം കഴിക്കാൻ പോകുന്നത് അവിനാശ് തന്നെയാണ്. ശ്രേയയ്ക്കൊപ്പം താഴെയായിട്ട് അവിനാഷിന്റെ ഫോട്ടോയും ഉണ്ട്. ശ്രേയ നന്ദിനിയ്ക്ക് ഇന്ന് മിന്നുകെട്ട് എന്നാണ് അതിൽ എഴുതിത്തിയിരിക്കുന്നത്.

അപ്പോൾ ഈ വിവാഹം നടക്കാനും മാളു മരിക്കാനും കാരണമാകും എന്നാകുമോ ഇത് സൂചിപ്പിക്കുന്നത്. അങ്ങനെ എങ്കിൽ മാളുവിനെ കൊള്ളുന്നത് അവിനാശ് ആകുമോ? പാർട്ടിയ്ക്ക് ഇടയിൽ മരിച്ചു കിടക്കുന്നത് എന്നാണ് വിച്ചുവിന്റെ സ്വപ്നത്തിൽ നിന്നും മാനസിലായത്. ഒരുപക്ഷെ മരിക്കില്ലായിരിക്കും, പകരം ബോധം കെടുന്നതാകാം… ഇനി ആ പത്രവാർത്ത കണ്ടിട്ടാകാം ബോധം പോകുന്നത്… ഈ പത്രവാർത്ത ഒരു പാരപണിയാനായിട്ട് ആ അവിനാഷും വേതാളവും കൂടി ഒപ്പിക്കുന്നതും ആകാം.. അങ്ങനെ ഒക്കെ ആകുമ്പോഴും ആ വേഷത്തിനു അവിടെ എന്തുകൊണ്ട് പ്രസക്തി വരുന്നു .

ഏതായാലും മാളു മരിക്കേണ്ട.. കൊച്ചു ഡോക്ടറും മാളുവും തമ്മിലുള്ള കോംബോ സൂപ്പർ ആണ്‌. അതുപോലെ ഒരു അടിപൊളി നായകൻ നമ്മുടെ ശ്രേയ ചേച്ചിയ്ക്കും വരണം.

about thoovasparsham

More in Malayalam

Trending

Recent

To Top