മറ്റുള്ളവര്‍ വലിയ മേക്കപ്പ് ഒക്കെ ഇട്ട് വന്നപ്പോള്‍ ഒരു ഹവായ് ചെരുപ്പുമിട്ടാണ് അനുശ്രീ കയറി വന്നത്! കൂള്‍ ആയി മുന്നിലിരുന്നു.. എന്റെ ആ ചോദ്യത്തുള്ള മറുപടി ഞെട്ടിച്ചു

മലയാളികളുടെ പ്രിയ താരമാണ് അനുശ്രീ. ലാല്‍ജോസ് ചിത്രം ഡയമണ്ട് നെക്ലെയ്സിലൂടെ അഭിനയരംഗത്തേക്ക് എത്തിയ അനുശ്രീ ഇതിനോടകം ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്തു.
ചിത്രത്തിലെ കലാമണ്ഡലം രാജശ്രീ എന്ന അനുശ്രീയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനുശ്രീയെ കലാമണ്ഡലം രാജശ്രീ ആക്കാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കിയ ലാല്‍ജോസിന്റെ വാക്കുകള്‍ ശ്രദ്ധ നേടുന്നു
ഒരു ചാനല്‍ പ്രോഗ്രാമിനിടെ അനുശ്രീയെ കണ്ടതും കൂളായി ഓഡിഷന് എത്തിയതിനെ കുറിച്ചുമാണ് പറയുന്നത്
ഒരു ചാനല്‍ പ്രോഗ്രാമിലാണ് അനുശ്രീയെ ആദ്യമായി കാണുന്നത്. ഓഡിഷനുള്ള അനുശ്രീയുടെ വരവ് ഇപ്പോഴും ഓര്‍മ്മയുണ്ട്.മറ്റുള്ളവര്‍ വലിയ മേക്കപ്പ് ഒക്കെ ഇട്ട് വന്നപ്പോള്‍ ഒരു ഹവായ് ചെരുപ്പുമിട്ടാണ് അനുശ്രീ കയറി വന്നത്. കൂള്‍ ആയി മുന്നിലിരുന്നു. ‘ഈ സിനിമയിലേക്ക് അനുശ്രീയെ ഞാന്‍ സെലക്ട് ചെയ്തില്ലെങ്കില്‍ എന്തു തോന്നും’ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ അടുത്ത നിമിഷം ഉത്തരം വന്നു.
‘ലാല്‍ജോസ് സാറല്ലെങ്കില്‍ മറ്റൊരു സാര്‍ എന്നെ തിരഞ്ഞെടുക്കും. നടിയാകാന്‍ വിധിയുണ്ടെങ്കില്‍ ഞാന്‍ നടിയാകും.’ കേള്‍ക്കുമ്പോള്‍ ഒരു മണ്ടൂസ് മറുപടിയായി തോന്നും. പക്ഷേ, അതൊരു ബുദ്ധിമതിയായ പെണ്‍കുട്ടിയുടെ ആത്മവിശ്വാസം നിറഞ്ഞ ഉത്തരമാണ്.
ഡയമണ്ട് നെക്ലെയ്സിലെ കലാമണ്ഡലം രാജശ്രീയും അതുപോലെ ബുദ്ധിമതിയായ, ആത്മവിശ്വാസമുള്ള പെണ്‍കുട്ടിയാണ് എന്നായിരുന്നു ലാല്‍ജോസിന്റെ മറുപടി. 2012ല്‍ ആണ് ഡയമണ്ട് നെക്ലെയ്സ് റിലീസ് ചെയ്തത്. ഫഹദ് ഫാസില്‍ നായികയായ ചിത്രത്തില്‍ ഗൗതമി നായര്‍, സംവൃത സുനില്‍ എന്നിവരും വേഷമിട്ടിരുന്നു.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...