Malayalam
സീരിയൽ താരം ദേവിക നമ്പ്യാരും സംഗീത സംവിധായകൻ വിജയ് മാധവും വിവാഹിതരായി; വൈറലായി ചിത്രങ്ങൾ
സീരിയൽ താരം ദേവിക നമ്പ്യാരും സംഗീത സംവിധായകൻ വിജയ് മാധവും വിവാഹിതരായി; വൈറലായി ചിത്രങ്ങൾ
സീരിയൽ താരം ദേവിക നമ്പ്യാരും സംഗീത സംവിധായകൻ വിജയ് മാധവും വിവാഹിതരായി. ഇന്ന് രാവിലെ ഗുരുവായൂര്‍ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. മാസങ്ങളായുള്ള കാത്തിരിപ്പിനൊടുവിലായി വിവാഹിതരായതിന്റെ സന്തോഷത്തിലാണ് ഇരുവരും.
തികച്ചും ലളിതമായാണ് വിവാഹം നടത്തിയത്. ഗുരുവായൂരമ്പലത്തില്‍ വെച്ചാണ് വിവാഹം നടത്തിയത്. സെറ്റും മുണ്ടുമണിഞ്ഞാണ് ദേവിക എത്തിയത്. കസവ് മുണ്ടും നേര്യതുമായിരുന്നു വിജയിന്റെ വേഷം. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
പ്രണയവിവാഹമല്ല ഞങ്ങളുടേതെന്ന് മുന്‍പ് ദേവിക പറഞ്ഞിരുന്നു. പരിണയമെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ദേവിക വിജയിനെ പരിചയപ്പെട്ടത്. അഭിനയം മാത്രമല്ല പാട്ടിലും കഴിവ് തെളിയിച്ച പരമ്പരയ്ക്കായി ഗാനം ആലപിച്ചിരുന്നു. അന്ന് പാട്ട് പഠിക്കാനായി പോയപ്പോഴാണ് വിജയിനെ ദേവിക പരിചയപ്പെട്ടതും സുഹൃത്താക്കിയതും..
ബാലമണി എന്ന സീരിയലിലൂടെയാണ് ദേവിക മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായത്. പരിണയത്തിലെ കൃഷ്ണവേണി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന രാക്കുയില്‍ പരമ്പരയിൽ തുളസി എന്ന കഥാപാത്രത്തെയാണ് ദേവിക ഇപ്പോൾ അവതരിപ്പിക്കുന്നത്. ഒരു ചിരി ഇരു ചിരി ബംപർ ചിരി എന്ന പരിപാടിയുടെ അവതാരകയാണ്.
സംഗീത റിയാലിറ്റി ഷോയിലെ മത്സരാർഥിയായാണു വിജയ് മാധവ് ശ്രദ്ധേയനാകുന്നത്. പിന്നീട് സംഗീതസംവിധാന രംഗത്ത് സജീവമാകുകയായിരുന്നു.
