Malayalam
“ഇതൊക്കെ നിങ്ങളുടെ എന്നും ഓർത്തുവെക്കുന്ന കുറച്ചു സ്വകാര്യ നിമിഷങ്ങൾ അല്ലെ.. ; ഇങ്ങനെ വീഡിയോ ഇട്ടു എല്ലാവരെയും അറിയിക്കണോ.. ; മൃദുല വിജയിയെ വിമർശിച്ച് സോഷ്യൽ മീഡിയ!
“ഇതൊക്കെ നിങ്ങളുടെ എന്നും ഓർത്തുവെക്കുന്ന കുറച്ചു സ്വകാര്യ നിമിഷങ്ങൾ അല്ലെ.. ; ഇങ്ങനെ വീഡിയോ ഇട്ടു എല്ലാവരെയും അറിയിക്കണോ.. ; മൃദുല വിജയിയെ വിമർശിച്ച് സോഷ്യൽ മീഡിയ!
ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് മൃദല വിജയിയും യുവ കൃഷ്ണയും. സീരിയലുകളിലൂടെ പ്രിയപ്പെട്ടവരായി മാറിയ ഇരുവരും തമ്മിലുള്ള വിവാഹം ഈയ്യടുത്തായിരുന്നു നടന്നത്. സോഷ്യൽ മീഡിയ ആഘോഷമാക്കിയ വിവാഹം തന്നയായിരുന്നു ഇവരുടേത്. പലരും മൃദുല യുവ താരജോഡികളെ അറിഞ്ഞതും അവരുടെ വിവാഹത്തിലൂടെയാണ്. സീരിയൽ പ്രേക്ഷകർക്കിടയിൽ മാത്രമായിരുന്നില്ല, സോഷ്യൽ മീഡിയ മുഴുവൻ വൈറലായിരുന്നു ഇവരുടെ വിവാഹ വീഡിയോ.
ഇപ്പോഴിതാ ജീവിതത്തിലെ അടുത്ത സന്തോഷ വാര്‍ത്തയുമായിട്ടാണ് മൃദലയും യുവയും എത്തിയിരിക്കുന്നത്. തങ്ങള്‍ക്കിടയിലേക്ക് ഒരാള്‍ കൂടി വരികയാണെന്ന സന്തോഷ വാര്‍ത്തയാണ് മൃദുലയും യുവയും അറിയിച്ചിരിക്കുന്നത്. മൃദുല ഗര്‍ഭിണിയാണെന്ന വാര്‍ത്ത പ്രെഗ്നന്‍സി ടെസ്റ്റിന്റെ ചിത്രത്തോടൊപ്പമാണ് താരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ മൃദുല പങ്കുവച്ച കുറിപ്പ് വൈറലായി മാറിയിരിക്കുന്നത്.
‘ഹായ് ഫ്രണ്ട്സ്, ഞങ്ങളുടെ ജൂനിയര്‍ സൂപ്പര്‍ ഹീറോയ്ക്കായുള്ള കാത്തിരിപ്പ് ഞങ്ങള്‍ ആരംഭിച്ച വിവരം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ്. നിങ്ങളുടെ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും വേണം. ഡോക്ടര്‍ വിശ്രമം നിര്‍ദ്ദേശിച്ചതിനാല്‍ ഞാന്‍ തുമ്പപ്പൂ സീരിയലില്‍ നിന്നും പിന്മാറുകയാണ്. അതേസമയം ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ആയ മൃദ്വ വ്ളോഗ്സിലൂടെ നിങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കും” എന്നാണ് മൃദുല പറയുന്നത്.
പിന്നാലെ ആശംസകളുമായി നിരവധി താരങ്ങളാണ് എത്തിയിരിക്കുന്നത്. റെബേക്ക സന്തോഷ്, അലീന പടിക്കല്‍, ദിയ മേനോന്, ഷിയാസ് കരീം, തുടങ്ങിയ താരങ്ങള്‍ ആശംസകളുമായി എത്തിയിട്ടുണ്ട്. ആശംസകള്‍ക്ക് മൃദുല നന്ദി പറയുകയും ചെയ്യുന്നുണ്ട്.
വിശേഷം പങ്കുവച്ചതിനു പിന്നാലെ തന്നെ മറ്റൊരു വീഡിയോയും വൈറലായി. ‘അമ്മ ചോറ് വാരിക്കൊടുക്കുന്നതും മൂക്ക് പൊത്തിപ്പിച്ചിടിച്ച് കഷ്ടപ്പെട്ട് അത് കഴിക്കുന്നതുമായ മൃദുലയെ ആ വീഡിയോയിൽ കാണാം… മൃദുലയുടെ സമ്മതത്തോടെയല്ലാതെ യുവ എടുത്ത വീഡിയോ പോലെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വീഡിയോ വൈറലായതോടെ മൃദുലയ്ക്കെതിരെ വളരെ മോശം കമെന്റുകളാണ് വരുന്നത്. “ഇതൊക്കെ നിങ്ങളുടെ എന്നും ഓർത്തുവെക്കുന്ന കുറച്ചു സ്വകാര്യ നിമിഷങ്ങൾ അല്ലെ.. അതൊക്കെ ഇങ്ങനെ വീഡിയോ ഇട്ടു എല്ലാവരെയും അറിയിക്കണോ.. ലോകത്ത് ആരും ഗർഭിണി ആയിട്ടില്ലാത്ത പോലെ… ഗർഭധാരണവും പ്രസവവും കുട്ടിയെ പരിചരണവും എല്ലാം മാർക്കെറ്റ് ചെയ്യുകയാണ്… എന്നിങ്ങനെ നിരവധി വിമർശങ്ങൾ ഉയരുന്നുണ്ട്.
അതേസമയം, കാര്യം ഇതൊക്കെ കാണുമ്പോ ദേഷ്യം വരുന്നുണ്ടെങ്കിലും ഇതൊക്കെ അനുഭചിവർക്ക് ഈ
അവസ്ഥ മനസ്സിലാകും… വിശപ്പുഉണ്ടായിട്ടും ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥയാണ്… എന്നുള്ള അനുഭവങ്ങളും പലരും പറയുന്നുണ്ട്…
ഏതായാലും ഒരു വ്യക്തിയുടെ സ്വകാര്യ താല്പര്യങ്ങളാണ് അവരുടെ ഇഷ്ടങ്ങളെ പരസ്യപ്പെടുത്തലും രഹസ്യമാക്കലും.. അതൊന്നും ചോദ്യം ചെയ്യേണ്ടതില്ല. പിന്നെ മാർക്കെറ്റ് ചെയ്യാത്ത ഒന്നിനും വില കിട്ടില്ല എന്നുള്ളതുകൊണ്ട് എല്ലാം ഇന്ന് മാർക്കെറ്റ് ചെയ്യപ്പെടുകയാണ്…
about mridula
