Connect with us

ഋഷിയെക്കുറിച്ചുള്ള എല്ലാം മറന്ന് സൂര്യ; സൂര്യയ്ക്ക് ഋഷിയോട് പ്രണയമില്ലേ ?; സൂര്യയെ മരുമകളാക്കാൻ റാണിയമ്മ എത്തുന്നു ; കണ്ടറിയാം കൂടെവിടെയിലെ പുത്തൻ ട്വിസ്റ്റ്!

Malayalam

ഋഷിയെക്കുറിച്ചുള്ള എല്ലാം മറന്ന് സൂര്യ; സൂര്യയ്ക്ക് ഋഷിയോട് പ്രണയമില്ലേ ?; സൂര്യയെ മരുമകളാക്കാൻ റാണിയമ്മ എത്തുന്നു ; കണ്ടറിയാം കൂടെവിടെയിലെ പുത്തൻ ട്വിസ്റ്റ്!

ഋഷിയെക്കുറിച്ചുള്ള എല്ലാം മറന്ന് സൂര്യ; സൂര്യയ്ക്ക് ഋഷിയോട് പ്രണയമില്ലേ ?; സൂര്യയെ മരുമകളാക്കാൻ റാണിയമ്മ എത്തുന്നു ; കണ്ടറിയാം കൂടെവിടെയിലെ പുത്തൻ ട്വിസ്റ്റ്!

മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പര കൂടെവിടെ ഒരു പുത്തൻ ട്രാക്കിലേക്ക് കടക്കുകയാണ്. എല്ലാവരും ഇപ്പോൾ മിസ് ചെയ്യുന്നത് ഋഷ്യ കോംബോ ആയിരിക്കും. കോളേജ് , സന, റോഷൻ, അങ്ങനെ ആ സൗഹൃദമെല്ലാം എല്ലാവര്ക്കും ഇഷ്ടമായിരുന്നു. എന്നാൽ, പെട്ടന്ന് തന്നെ നമുക്ക് തിരിച്ചു കോളേജിൽ പോകാൻ സാധിക്കും. ഇപ്പോൾ നമുക്ക് ക്രിസ്മസ് തീർന്നെങ്കിലും അവർക്ക് ക്രിസ്മസ് വക്കേഷൻ ആണ്.

ഇനി ന്യൂ ഇയർ ഒക്കെ ആഘോഷമില്ലാതെ കടന്നുപോകുമായിരിക്കും. ഏതായാലും ന്യൂ ഇയറിൽ ഒരു ടെക്ക് എക്സ്പോ ഉണ്ടെന്നാണ് നമ്മുടെ റൈറ്റർ പറഞ്ഞിരുന്നത്. അതിന്റെ ഒരുക്കങ്ങളും തുടങ്ങിയിരുന്നു. റൈറ്റർ അതും പറഞ്ഞ് നമ്മളെ പറ്റിക്കാൻ ഒന്നും നോക്കേണ്ട… ക്രിസ്മസ് വെക്കേഷൻ കഴിഞ്ഞ് ഞങ്ങൾ കോളേജിൽ വരും. അപ്പോൾ എക്സ്പോ നടത്തിക്കൊള്ളണം.

ഇനി കഴിഞ്ഞ ദിവസത്തെ എപിസോഡ് ആയിരുന്നു ഈ ആഴ്ചയിലെ പ്രധാന എപ്പിസോഡ്. തുടക്കത്തിൽ ഋഷിയും അതിഥി ടീച്ചറും തമ്മിൽ സംസാരിച്ചത് ഓർക്കുന്നില്ലേ…. റാണിയെ കുറിച്ചോർത്ത് നല്ല പേടിയുണ്ടെന്ന് ടീച്ചർ പറഞ്ഞിരുന്നു… സൂര്യയിൽ തന്നെത്തന്നയാണ് കാണുന്നത് എന്നും ടീച്ചർ പറഞ്ഞിരുന്നു.

അപ്പോഴും ഋഷി തന്റെടത്തോടെ പറഞ്ഞിരുന്നു, പ്രായപൂർത്തിയായ രണ്ടുപേരാണ് ഞങ്ങൾ, ഞങ്ങൾക്ക് വിവാഹം കഴിക്കാൻ മറ്റാരുടെയും ആവശ്യമില്ല എന്നൊക്കെ..അതിന് മുതിരാത്തത്, കുട്ടിക്കാലത്ത് ഋഷിയ്ക്ക് അമ്മയെ നഷ്ടപ്പെട്ടത് പോലെ ഋഷിയ്ക്കും മക്കൾക്കും അമ്മയെ നഷ്ട്ടപെടരുത് എന്നാഗ്രഹിക്കുന്നു എന്നെല്ലാം പറഞ്ഞിട്ടാണ് ടീച്ചറുടെ അടുത്തുനിന്നും ഋഷി ഇറങ്ങിയത്..

ശേഷം ഋഷി റാണിയമ്മയോട് സംസാരിക്കുന്നുണ്ട്.. അതിഥിയെ മാറ്റിനിർത്തിയാൽ സൂര്യയുടെ കാര്യത്തിൽ ഇടപെടാം എന്ന് റാണിയമ്മ പറയുന്നു. അവിടെ സൂര്യയെ തിരികെ കിട്ടിയാൽ അതിഥിയുടെ അടുത്ത് പോകരുത് എന്നാണ് റാണിയമ്മയുടെ ആവശ്യം/. പക്ഷെ ഋഷി അപ്പോൾ തന്നെ എതിർത്ത് ഒരു കാര്യം പറയുന്നുണ്ട്… അങ്ങനെ ജീവിതകാലം മുഴുവൻ റാണിയമ്മയെ അനുസരിച്ചു ജീവിക്കാൻ സാധിക്കില്ലല്ലോ?

അവിടെയാണ് പഴയ ഋഷിയിൽ നിന്നുള്ള മാറ്റം..ഋഷിയ്ക്ക് നന്നായിട്ട് റാണിയമ്മയെ അറിയാം. അവരെ അറിഞ്ഞു കൊണ്ടുതന്നെയാണ് ഋഷി പെരുമാറുന്നത്. അപ്പോൾ എല്ലാം തീരുമാനിച്ചുറപ്പിച്ചിട്ടാണ് ഋഷി റാണിയമ്മയ്ക്ക് ആ വാക്ക് കൊടുക്കുന്നത്.. ഞാനും സൂര്യയും റാണിയമ്മ പറയുന്നത് അനുസരിക്കാം…

റാണിയമ്മ ഈ സമയം അറിയാതെ ഒരു മണ്ടത്തരം പറഞ്ഞു… ” എന്നാൽ നീ സ്വസ്ഥമായിട്ട് ഇരിക്ക് , ബാക്കിയൊക്ക്കെ ഞാൻ ഏറ്റു ” എന്ന്…

ആ പറഞ്ഞത് ഋഷി കേട്ടുകൊണ്ടിരിക്കുന്നത് നിങ്ങൾ ശ്രദ്ധച്ചിരുന്നില്ലേ… അതായത് ജഗന്റെ ഈ പ്ലാനിനു പിന്നിൽ റാണിയമ്മ ഉണ്ടെന്ന കാര്യം ഋഷിയ്ക്കും അതിഥി ടീച്ചർക്കും സംശയം മാത്രമേ ഉണ്ടായിരുന്നുള്ളു…. എന്നാൽ ഇപ്പോൾ ഋഷി ഏറെക്കുറെ ഉറപ്പിച്ചു…

ഇനി ശേഖരന്റെ കഥയെ കുറിച്ച് പറഞ്ഞാൽ, ശരിക്കും നമ്മൾ ഈ താരങ്ങൾക്ക് വേണ്ട സ്പെയ്സ് കൊടുത്തിരുന്നില്ല അല്ലെ… ? ഋഷി സൂര്യ ഹെലിക്കോപ്റ്റർ സീൻ കത്തിക്കയറി നിന്നപ്പോഴാണ് ശേഖരൻ ഒരു താലിച്ചരട് ആര്യയുടെ കഴുത്തിൽ കെട്ടിക്കൊടുക്കുന്നത്.. സാഗരങ്ങളേ സാക്ഷിയാക്കി അവർ ഒന്നാകുന്നു… അന്നത്തെ ആ പ്രൊമോയിൽ ഋഷ്യ ഹെലിക്കോപ്റ്റർ സീൻ വന്നതുകൊണ്ട് ശേഖരന്റെ പ്രണയം അതിൽ മിങ്ങിപ്പോവുകയായിരുന്നു…

എന്നാൽ ആര്യേ … എന്നും വിളിച്ച് ശേഖരൻ ഓടിക്കയറിമ്പോൾ അവർക്കിടയിലെ പ്രണയബന്ധത്തിന്റെ ആഴമാണ് സൂചിപ്പിക്കുന്നത്.. ഈ സീരിയലിൽ പറയാൻ വിട്ടുപോയ , ഒരുപക്ഷെ നായകകഥാപാത്രമായി നമ്മൾ കാണാത്തത് കൊണ്ട് സംഭവിച്ചു പോയ ഒരു കാര്യമുണ്ട്.,…

നിയമപരമായി മോഹനന്റെ ഭാര്യയാണ് ആര്യ… ആര്യയും ശേഖരനും തമ്മിൽ നിയമപരമായി യാതൊരു ബന്ധവും ഇല്ല… ഇതിപ്പോൾ നമ്മുടെ സമൂഹത്തിൽ ആയിരുന്നെങ്കിൽ അവിഹിതം ആയേനെ… ഇനി കൂടെവിടെയിൽ ഇത്തരം ഒരു സ്റ്റോറി ലൈൻ നമ്മൾ ശ്രദ്ധിക്കാതെ പോയതാണോ… ഇതിനെ കുറിച്ച് നിങ്ങൾ കമെന്റ് ചെയ്യുക…

about koodevide

Continue Reading
You may also like...

More in Malayalam

Trending

Recent

To Top