Malayalam
കേസിലെ സാക്ഷിയായ ഒരു മലയാള നടന്റെ വീട്ടിലെ ചടങ്ങിന് ക്ഷണിക്കപ്പെടാതെ തന്നെ ദിലീപെത്തിയെന്നും നടന്റെ മൊഴിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തു; ബാലചന്ദ്രകുമാര്‍ പറഞ്ഞ ആ നടന്‍ ഇതാണ്!
കേസിലെ സാക്ഷിയായ ഒരു മലയാള നടന്റെ വീട്ടിലെ ചടങ്ങിന് ക്ഷണിക്കപ്പെടാതെ തന്നെ ദിലീപെത്തിയെന്നും നടന്റെ മൊഴിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തു; ബാലചന്ദ്രകുമാര്‍ പറഞ്ഞ ആ നടന്‍ ഇതാണ്!
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ദിലീപിനെ അറസ്റ്റു ചെയ്യുമോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ കണ്ട് തന്നെ അറിയണം. അതിനിടെ കേസ് അട്ടിമറിക്കാന്‍ വേണ്ടി നടന്‍ ദിലീപ് വന്‍തുക മുടക്കിയിട്ടുണ്ടെന്ന വാര്‍ത്തകളും പുറത്തുവന്നു. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്. കേസിന്റെ ഘട്ടത്തില്‍ കൂറുമാറിയ താരങ്ങള്‍ക്ക് ദിലീപ് പണം നല്‍കിയോ എന്നതിലേക്കാണ് ക്രൈംബ്രാഞ്ച് അന്വേഷണം കടന്നിരിക്കുന്നത്.
ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നത്. എന്നാല്‍ കോടതിയില്‍ ഇവര്‍ മൊഴി മാറ്റുകയായിരുന്നു. നടിയുടെ സിനിമാ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയത്, അമ്മ റിഹേഴ്‌സല്‍ ക്യാമ്പിനിടെ നടിയും ദിലീപും തമ്മിലുണ്ടായ തര്‍ക്കം എന്നിവ സംബന്ധിച്ചായിരുന്നു താരങ്ങളുടെ മൊഴിയെടുത്തത്. വിചാരണ വേളയില്‍ ഇരുപതോളം പേരാണ് മൊഴിമാറ്റിയത്. കൂറുമാറിയവരെ ദിലീപ് സ്വാധീനിച്ചതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു.
എന്നാല്‍ സ്വീധീനത്തില്‍ വഴങ്ങാത്തവരോട് പകയുണ്ടായിരുന്നെന്നുമാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. കേസിലെ സാക്ഷിയായ ഒരു മലയാള നടന്റെ വീട്ടിലെ ചടങ്ങിന് ക്ഷണിക്കപ്പെടാതെ തന്നെ ദിലീപെത്തിയെന്നും നടന്റെ മൊഴിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് നടന്‍ തയ്യാറായില്ലെന്നും തന്റെ നിലപാടില്‍ തന്നെ നടന്‍ ഉറച്ചു നിന്നെന്നുമാണ് തനിക്കറിയാന്‍ കഴിഞ്ഞതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഇതേപറ്റി പലപ്പോഴും ദിലീപ് സംസാരിക്കുന്നത് താന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ച നടന്റെ പേര് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നില്ല.
എന്നാല്‍ ആ പ്രമുഖ നടന്‍ കുഞ്ചാക്കോ ബോബന്‍ എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. വിവാഹം കഴിഞ്ഞ് ഏറെ നാളുകള്‍ക്ക് ശേഷം ജനിച്ച മകന്‍ ഇസഹാക്കിന്റെ മാമോദീസാ ചടങ്ങ് നടത്തിയത് കൊച്ചിയിലെ ഒരു പള്ളിയില്‍ വെച്ചായിരുന്നു. കുഞ്ചാക്കോ ബോബന്റെ ക്ഷണം ലഭിച്ചിട്ട് തന്നെയാണോ ഇരുവരും ചടങ്ങിനെത്തിയത് എന്ന കാര്യത്തില്‍ ഇപ്പോഴും സ്ഥിരീകരണം ഇല്ല. ഈ കേസില്‍ ശക്തമായ മൊഴിയുമായി നിന്നിരുന്നയാളാണ് കുഞ്ചാക്കോ ബോബന്‍.
അവസാന നിമിഷം വരെയും തന്റെ നിലപാടില്‍ തന്നെയാണ് നടന്‍ ഉറച്ച് നിന്നതും. അതുകൊണ്ട് തന്നെ ദിലീപും കാവ്യയും മാമോദീസ ചടങ്ങിനെത്തിയത് വിളിക്കാതെയാണ് എന്നാണ് സംസാരം. ഇസഹാക്കിന്റെ മാമോദീസാ ചടങ്ങില്‍ ദിലീപിനോട് വളരെ കാര്യമായി ഒന്നും തന്നെ കുഞ്ചാക്കോ ബോന്‍ സംസാരിക്കുന്നില്ല. സാഹചര്യ തെളിവുകള്‍ വെച്ച് നോക്കുമ്പോള്‍ ആ നടന്‍ കുഞ്ചാക്കോ ബോബന്‍ തന്നെ ആകാനാണ് സാധ്യത.
നീണ്ട പതിന്നാല് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു മഞ്ജു വാര്യര്‍ കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയത്. എന്നാല്‍ ഈ ചിത്രത്തില്‍ നിന്നും പിന്മാറണെമെന്നാവശ്യപ്പെട്ട് ദിലീപ് കുഞ്ചാക്കോ ബോബനെ വിളിച്ചിരുന്നു. ഈ കാര്യം തന്നോട് ദിലീപ് ആവശ്യപ്പെട്ടുവെന്ന് കുഞ്ചാക്കോ ബോബന്‍ കോടതിയിലും പോലീസിലും ആവര്‍ത്തിച്ചിരുന്നു. 2017 ഡിസംബറിലാണ് കുഞ്ചാക്കോ ബോബന്‍ ദിലീപിനെതിരെ ശക്തമായ സാക്ഷിമൊഴി നല്‍കുന്നത്. ഒരു ദിവസം ദിലീപ് എന്നെ വിളിച്ചിരുന്നു, സിനിമയെ കുറിച്ചുള്ള കാര്യങ്ങളെല്ലാം ചോദിച്ചു. അവസാനം ഈ സിനിമയില്‍ അഭിനയിക്കരുത് എന്ന് പറഞ്ഞു.
തന്നെ നായകനായി നിശ്ചയിച്ചിരിക്കുന്നത് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ആണ്. അതില്‍ നായികയായി അഭിനയിക്കുന്നയാളെ താന്‍ ശ്രദ്ധിക്കാറില്ല എന്നുമാണ് ദിലീപിന് മറുപടി കൊടുത്തത്. ഒരു സുഹൃത്ത് എന്ന നിലയില്‍ ചിത്രത്തില്‍ നിന്നും ഞാന്‍ ഒഴിയാം പക്ഷേ.., ദിലീപ് അത് പറയണം എന്ന് കുഞ്ചാക്കോ ബോന്‍ പറഞ്ഞു. താന്‍ പറഞ്ഞിട്ടില്ല.
സ്വന്തം നിലപാടിലാണ് ചിത്ത്രതില്‍ നിന്ന് പിന്മാറുന്നതെന്ന് അറിയിച്ചാല്‍ മതിയെന്നാണ് ദിലീപ് പറഞ്ഞത്. അത് സാധ്യമല്ലെന്ന് കുഞ്ചാക്കോ ബോബന്‍ തറപ്പിച്ചു പറയുകയും ചെയ്തു. മാത്രമല്ല, കസിന്‍സ് എന്ന ചിത്രത്തില്‍ നിന്നും മഞ്ജു വാര്യരെ ഒഴിവാക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നതായും കുഞ്ചാക്കോ ബോബന്‍ മൊഴി നല്‍കി. വിവാഹ മോചന സമയത്ത് മഞ്ജു വാര്യര്‍ക്ക് പിന്തുണയുമായി കുഞ്ചാക്കോ ബോബന്‍ നിലകൊണ്ടതോടെ ദിലീപിന്റെ വൈരാഗ്യം ഇരട്ടിക്കുകയായിരുന്നു.