Malayalam
എനിക്ക് ആ സിനിമയിൽ അവസരം ലഭിച്ചത് ഇങ്ങനെ ; തമിഴ്നാടല്ലെ, ആരും മനസ്സിലാക്കാൻ പോകുന്നില്ലല്ലോ ; ധനുഷ് ചിത്രത്തിൽ അവസരം ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി!
എനിക്ക് ആ സിനിമയിൽ അവസരം ലഭിച്ചത് ഇങ്ങനെ ; തമിഴ്നാടല്ലെ, ആരും മനസ്സിലാക്കാൻ പോകുന്നില്ലല്ലോ ; ധനുഷ് ചിത്രത്തിൽ അവസരം ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി!
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നായികയാണ് ഐശ്വര്യ ലക്ഷ്മി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന താരമാണ് ഐശ്വര്യ ലക്ഷ്മി . തമിഴ്നാട്ടില്‍ പോയി മലയാളം പാട്ട് പാടി പറ്റിച്ച വീഡിയോയെ കുറിച്ചാണ് ഐശ്വര്യ ലക്ഷ്മി ഇപ്പോൾ പറയുന്നത്. ജഗമേ തന്തിരം എന്ന ധനുഷ് ചിത്രത്തിന്റെ ഒഡിഷന് വേണ്ടി പോയതായിരുന്നു താരം. ധനുഷാണ് നായകന് എന്നൊന്നും അറിയില്ല. കഥാപാത്രത്തെ കുറിച്ച് ഒരു വിശദീകരണം നല്കി. പാട്ട് പാടുന്നതാണ് ചെയ്യിപ്പിച്ചത്. എനിക്ക് പാടാന്‍ അറിയില്ല. പിന്നെ തമിഴ്നാടല്ലെ, ആരും മനസ്സിലാക്കാന്‍ പോകുന്നില്ലല്ലോ എന്ന് കരുതി ‘വെണ്ണിലാ ചന്ദന കിണ്ണം’ എന്ന പാട്ട് പാടി. പാടി എന്നൊന്നും പറയാന്‍ പറ്റില്ല, സത്യത്തില്‍ പറയുകയായിരുന്നു.
അവര്‍ക്ക് ആ പാട്ട് അറിയാത്തതു കൊണ്ടാണ് എനിക്ക് ആ സിനിമയില്‍ അവസരം ലഭിച്ചത്. ഒഡിഷന്റെ വീഡിയോ റിലീസ് ചെയ്യുമെന്ന് പറഞ്ഞ് അവര്‍ തന്നെ ഭീഷണിപ്പെടുത്താറുണ്ട് എന്നാണ് ഒരു അഭിമുഖത്തില്‍ ഐശ്വര്യ ലക്ഷ്മി തമാശയായി പറഞ്ഞത്. ചിലപ്പോള്‍ എന്നോട് ചിലര്‍ ചോദിയ്ക്കും, ഭയങ്കര കഷ്ടപ്പാട് ആയിരുന്നു അല്ലേ പിടിച്ചു നില്ക്കാന് എന്ന്. പക്ഷെ സത്യത്തില്‍ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. എന്തുകൊണ്ടാണെന്നോ, എങ്ങിനെയാണെന്നോ എനിക്കറിയില്ല.. ദൈവം എനിക്ക് എന്റെ വഴി സ്മൂത്ത് ആക്കി.
ജീവിതത്തില്‍ ഒരു പ്ലാനിങും ഇല്ലാത്ത ആളാണ് ഞാന്‍. അപ്പോള്‍ നമുക്ക് പ്രതീക്ഷയുണ്ടാവില്ല. അതുകൊണ്ട് കിട്ടുന്നതെല്ലാം ബോണസ് ആണ്. പിഷാരടി ചേട്ടന് പറയും, ഒരു അഞ്ച് വര്‍ഷം മുന്‍പ് ഐശു ചിന്തിച്ച് പോലും നോക്കിയിട്ടുണ്ടോ ഇതുപോലെ ഒരു നടിയാവുമെന്ന്. ഇല്ല എന്ന് പറയുമ്പോള്‍ പറയും, അപ്പോള്‍ ഈ കിട്ടുന്ന സിനിമകള്‍ എല്ലാം ബോണസ് ആണ് എന്ന്. അതാണ് സത്യം. പിഷാരടി ചേട്ടന്റെ അത്തരം ചില വാക്കുകളെല്ലാം വളരെ ഇന്‍സ്പെയറിങ് ആണ് എന്ന് താരം പറയുന്നു .
ഒരു പെണ്ണിന്റെ കഷ്ടപ്പാടുകള്‍ പറയുന്ന സിനിമയില്‍ എനിക്ക് അഭിനയിക്കേണ്ട. അത്തരം സങ്കട കഥാപാത്രങ്ങളോട് താത്പര്യമില്ല. ഒരു നായകന് ചെയ്യുന്ന വിധമുള്ള പോസിറ്റീവ് കഥയാണെങ്കില്‍ താത്പര്യമുണ്ട്. അല്ലെങ്കില്‍ നമ്മളുടെ കഥ മാത്രം ആവരുത്. അതൊരു നാടിന്റെ കഥയാണെങ്കില്‍ അതിലൊരു പെണ് കഥാപാത്രമാവാനും താത്പര്യമാണ്. അതല്ലാതെ ഒറ്റയ്ക്ക് ഒരു സിനിമ ചെയ്യാനുള്ള ധൈര്യവും എനിക്കില്ല.എന്റെ സ്ക്രീന്‍ ടൈം വളരെ അധികം കൂടി. പൂര്‍ണമായും സോഷ്യല്‍ മീഡിയയിലും ഫോണിലും ആയപ്പോള്‍ ഒന്ന് വിട്ട് നില്‍ക്കണം എന്ന് തോന്നി. അപ്പോഴാണ് കുമാരി എന്ന സിനിമ വന്നത്. അപ്പോള്‍ റിസേച്ചിനും മറ്റുമൊക്കെയായി എനിക്ക് കുറച്ച് സമയം വേണമായിരുന്നു. വാട്സ് ആപ്പ് ഒഴിവാക്കാന്‍ കഴിയില്ല. കാരണം ജോലി സംബന്ധമായ കാര്യങ്ങളും അതിലാണ് വന്നു കൊണ്ടിരിയ്ക്കുന്നത്. അതുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ നിന്നും മാറി നിന്നു. കുമാരിയുടെ ഷൂട്ടിങ് നീണ്ട് പോയപ്പോല്‍ വീണ്ടും ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ തിരിച്ചെത്തി എന്ന് ഐശ്വര്യ പറയുന്നു .
മായാനദി എന്ന സിനിമ ചെയ്തപ്പോള്‍, ഇനി സിനിമയില്‍ നിന്ന് പോയാലും സാരമില്ല എന്ന് വിശ്വസിച്ച ആളാണ് ഞാന്‍. അത് പോലെയാണ് പൊന്നിയന്‍ സെല്‍വനും. കാണാന്‍ പോലും പറ്റുമോ എന്ന് അറിയാത്ത, മണിരത്നം സാറിന്റെ സിനിമയില്‍, അദ്ദേഹത്തിന്റെ സ്വപ്നമായ സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടുക എന്നാല്‍ അതിലും വലിയ ഭാഗ്യമില്ല. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും കന്നടയില്‍ നിന്നും തെലുങ്കില്‍ നിന്നും ബോളിവുഡില്‍ നിന്നും എല്ലാം ഉള്ള താരങ്ങള്‍ ആ സിനിമയിലുണ്ട് .
About Aishwarya Lekshmi
