Malayalam
‘നിങ്ങളോടൊപ്പം ചിലവഴിച്ച് മതിയായില്ല’, ആഗ്രഹിച്ച ആ കൂടിക്കാഴ്ച ഇങ്ങനെ ; മേഘ്നയേയും കുഞ്ഞിനേയും സന്ദർശിച്ച അഹാനയും കുടുംബവും ; വൈറലായി സോഷ്യൽ മീഡിയ പോസ്റ്റ്!
‘നിങ്ങളോടൊപ്പം ചിലവഴിച്ച് മതിയായില്ല’, ആഗ്രഹിച്ച ആ കൂടിക്കാഴ്ച ഇങ്ങനെ ; മേഘ്നയേയും കുഞ്ഞിനേയും സന്ദർശിച്ച അഹാനയും കുടുംബവും ; വൈറലായി സോഷ്യൽ മീഡിയ പോസ്റ്റ്!
മലയാളികൾക്കിടയിൽ ഒരുപിടി നല്ല സിനിമകളിലൂടെ താരമായി തിറങ്ങിയ നടിയാണ് മേഘ്ന രാജ് സർജ. യക്ഷിയും ഞാനും എന്ന സിനിമയിലൂടെയാണ് മേഘ്ന രാജ് മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് ആഗസ്റ്റ് 15, രഘുവിന്റെ സ്വന്തം റസിയ തുടങ്ങിയ സിനിമകളിലും മേഘ്ന രാജ് അഭിനയിച്ചു. അച്ഛന്റെ ആൺമക്കൾ, മുല്ലമൊട്ടും മുന്തിരിച്ചാറും, മെമ്മറീസ്, പോപ്പിൻസ്, റെഡ് വൈൻ, അപ്പ് ആന്റ് ഡൗൺ, ഡോൾഫിൻസ്, ഹാലേലൂയ്യ എന്നിവയാണ് മേഘ്ന രാജിന്റെ മറ്റ് സിനിമകൾ.
വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു മേഘ്ന രാജ്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ കന്നട യുവ താരം ചിരഞ്ജീവി സർജയെയാണ് മേഘ്ന രാജ് വിവാഹം ചെയ്തത്. ആശിച്ച് മോഹിച്ച് വിവാഹം ചെയ്തിട്ടും രണ്ട് വർഷം മാത്രമാണ് ഇരുവർക്കും ഒരുമിച്ച് ജീവിക്കാനായത്. 2020ൽ ആണ് മേഘ്നയുടെ ജീവിത പങ്കാളിയായിരുന്ന ചിരഞ്ജീവി സർജ ഹൃദയാഘാതം മൂലം രിച്ചത്. മരിക്കുമ്പോൾ ഗർഭിണിയായിരുന്നു മേഘ്ന. യാതൊരു വിധ അസുഖവും ഇല്ലാതിരുന്ന ചിരഞ്ജീവി സർജയുടെ വേർപാട് മേഘ്നയ്ക്ക് വലിയ ആഘാതമായിരുന്നു.
സിനിമാ മേഖലയിലുള്ള സൗഹൃദങ്ങൾ മേഘ്ന എന്നും കാത്തുസൂക്ഷിക്കാറുണ്ട് . ചിരഞ്ജീവി സർജ മരിച്ചപ്പോൾ നസ്രിയ, ഫഹദ് തുടങ്ങി നിരവധി താരങ്ങൾ മേഘ്നയെ സന്ദർശിക്കാനും ആശ്വസിപ്പിക്കാനും എത്തിയിരുന്നു.
2020 ഒക്ടോബറിൽ മേഘ്നയ്ക്ക് ആൺകുഞ്ഞ് പിറന്നതും അടുത്തിടെ കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കിയതുമെല്ലാം വൈറലായ വാർത്തകളായിരുന്നു. മേഘ്നയുടെ കുഞ്ഞിന് റായൻ രാജ് സർജ എന്നാണ് പേരിട്ടിരിക്കുന്നത്. ആരാധകർക്കിടയിൽ ജൂനിയർ ചിരുവെന്നാണ് മേഘ്ന-ചിരഞ്ജീവി ദമ്പതികളുടെ മകൻ അറിയപ്പെടുന്നത്. അടുത്തിടെ നടൻ ഇന്ദ്രജിത്ത് മേഘ്നയെ സന്ദർശിക്കാൻ എത്തിയിരുന്നു. ഇപ്പോൾ നടി അഹാന കൃഷ്ണയും കുടുംബവും മേഘ്നയെ സന്ദർശിച്ചിരിക്കുകയാണ്.
കഴിഞ്ഞദിവസം മേഘ്ന രാജിനെയും മകൻ റയാനെയും കാണാനെത്തിയ അഹാനയുടേയും കുടുംബത്തിന്റെയും ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. അഹാനയുടെ ക്യാപ്ഷനിൽ നിന്നും ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് കുടുംബം പരസ്പരം കണ്ടുമുട്ടിയത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അവസാനം ഞങ്ങൾ കണ്ടുമുട്ടി എന്ന ക്യാപ്ഷ്യനോടെയാണ് അഹാന ചിത്രങ്ങൾ പങ്കുവെച്ചത്. റയാനെ താലോലിക്കുന്ന വീഡിയോസും ചിത്രങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആണ്. അഹാനയുടെ അനിയത്തി ഹൻസികയും അമ്മ സിന്ധുവും ഒപ്പമുണ്ടായിരുന്നു.
മേഘ്നയ്ക്കും കുഞ്ഞിനും നിങ്ങളുടെ മാതാപിതാക്കൾക്കും ഒപ്പം കുറേ നേരം കൂടി ചിലവഴിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും അഹാന മേഘ്നയുടെ സോഷ്യൽമീഡിയ പോസ്റ്റിന് കമന്റായി കുറിച്ചിട്ടുണ്ട്. ഭർത്താവിന്റെ മരണത്തിൽ നിന്നും കരകയറിയ മേഘ്ന വീണ്ടും സിനിമയിലും മോഡലിങിലും സജീവമായി തുടങ്ങിയിട്ടുണ്ട്. ഇടയ്ക്കിടെ ആരാധകർക്കായി ചിരുവിന്റെ ഓർമകളെ കുറിച്ചെല്ലാം മേഘ്ന പങ്കുവെക്കാറുണ്ട്. മകന്റെ മുഖം കണ്ടപ്പോഴാണ് ചിരുവിനെ നഷ്ടപ്പെട്ട വേദനയ്ക്ക് കുറവുണ്ടായതെന്നും മേഘ്ന ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
‘സങ്കടപ്പെട്ടതിനെല്ലാം മറുപടിയായാണ് റായൻ വന്നത് എന്നു പറയാം. റായൻ രാജ് സർജ എന്നാണ് മോന്റെ മുഴുവൻ പേര്. രാജാവ് എന്നാണ് റായൻ എന്നതിനർഥം. മോനെ ആദ്യമായി കയ്യിൽ വാങ്ങിയ നിമിഷം ഞാൻ പൊട്ടിക്കരഞ്ഞുപോയി. എല്ലാ ദിവസവും എഴുന്നേൽപ്പിച്ച് മോനെ ചിരുവിന്റെ ഫോട്ടോയുടെ മുന്നിൽ കൊണ്ടുപോയി അപ്പയെ കാണിച്ച് കൊടുക്കും. നാലോ അഞ്ചോ മാസം മുതലുള്ള ശീലമാണത്’മേഘ്ന പറയുന്നു. ചിരഞ്ജീവി സർജയുടെ മരണം ആരാധകർക്കടക്കം എല്ലാവർക്കും വലിയ വേദനയായി ഇന്നും തുടരുന്നു.
about meghna
