Connect with us

സത്യം പറഞ്ഞതിന്റെ പേരില്‍ കുറെ തല്ല് കിട്ടിയിട്ടുണ്ട്…. ജീവിതത്തില്‍ വളരെ കുറച്ച് കാര്യങ്ങളേ എനിക്ക് മറയ്ക്കാനായിട്ടുള്ളൂ; ഉര്‍വശിയുടെ വാക്കുകള്‍ വൈറലാകുന്നു

Malayalam

സത്യം പറഞ്ഞതിന്റെ പേരില്‍ കുറെ തല്ല് കിട്ടിയിട്ടുണ്ട്…. ജീവിതത്തില്‍ വളരെ കുറച്ച് കാര്യങ്ങളേ എനിക്ക് മറയ്ക്കാനായിട്ടുള്ളൂ; ഉര്‍വശിയുടെ വാക്കുകള്‍ വൈറലാകുന്നു

സത്യം പറഞ്ഞതിന്റെ പേരില്‍ കുറെ തല്ല് കിട്ടിയിട്ടുണ്ട്…. ജീവിതത്തില്‍ വളരെ കുറച്ച് കാര്യങ്ങളേ എനിക്ക് മറയ്ക്കാനായിട്ടുള്ളൂ; ഉര്‍വശിയുടെ വാക്കുകള്‍ വൈറലാകുന്നു

ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉര്‍വശി. നിരവധി കഥാപാത്രങ്ങളാണ് ഉര്‍വശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുന്‍ നിര നായരന്മാരുടെയെല്ലാം നായികയായി തിളങ്ങി നിന്നിരുന്ന ഉര്‍വശി ഇപ്പോഴും സിനിമകളിലെ നിറസാന്നിധ്യമാണ്. ഏത് കഥാപാത്രവും അനായാസം തന്നെ കൊണ്ട് ചെയ്ത് ഫലിപ്പിക്കുവാന്‍ കഴിയുമെന്ന് തെളിയിച്ച് ഉര്‍വശിയ്ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. സിനിമ ജീവിതം പോലെ ഉർവശിയുടെ വ്യക്തി ജീവിതവും വാർത്തകളിൽ നിറയാറുണ്ട്

ഇപ്പോഴിതാ സിനിമാജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞുള്ള ഉര്‍വശിയുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാരണമില്ലാതെ ചൂടാവുന്ന പ്രകൃതമല്ല താനെന്ന് ഉര്‍വശി പറഞ്ഞിരുന്നു. സീമയ്‌ക്കൊപ്പം അഭിനയിച്ചിരുന്ന സിനിമയ്ക്കിടയിലുണ്ടായ അനുഭവത്തെക്കുറിച്ചും ഉര്‍വശി തുറന്നുപറയുകയാണ്

നടിയുടെ വാക്കുകളിലേക്ക്…

ഒരുകൊച്ചുമുറിയായിരുന്നു. കാറ്റ് കിട്ടുന്നതിനായി ജനലിന് അടുത്തേക്ക് ഇരിക്കുകയായിരുന്നു ഞങ്ങള്‍. ജനലിന് അപ്പുറത്ത് വന്നൊരാള്‍ എന്തൊക്കെയോ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. എന്താണെന്ന് ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തി. അയാളെ വിളിച്ച് കൊണ്ടുുവരാന്‍ പറഞ്ഞിരുന്നു. കണ്ടപ്പോള്‍ ഞാനൊന്ന് കൊടുത്തു. അയാളുടെ ആക്ഷന്‍ ശരിയല്ലെന്നാണ് എനിക്ക് തോന്നിയത്. എന്നാല്‍ അയാള്‍ ഊമയായിരുന്നു. എന്റെ ആദ്യപടം മുതലുള്ള മുഴുവന്‍ ചിത്രങ്ങളും ചെയ്തുവെച്ചിരിക്കുന്നത് കാണിച്ചു, ഞാനാകെ അപ്‌സെറ്റായി. നിങ്ങള്‍ ആരെയെങ്കിലും കൂടെക്കൊണ്ടുവരണ്ടേയെന്നാണ് ഞാന്‍ ചോദിച്ചത്. അങ്ങനെ ചില സംഭവങ്ങളുണ്ടായിട്ടുണ്ട്. കാരണമില്ലാതെ മറ്റുള്ളവരോട് ഹാര്‍ഷായി പെരുമാറാറില്ല. പ്രകോപനമില്ലാതെ അങ്ങനെ പെരുമാറുന്നയാളല്ല. അതേ പോലെ പറയുന്ന കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഏറ്റവും കൂടുതല്‍ അടുപ്പമുള്ളവരോടായിരിക്കും ഹാര്‍ഷായി പെരുമാറാറുള്ളത്.

ഒരിക്കലും സൂപ്പര്‍താരങ്ങളെ ഡിപ്പെന്‍ഡ് ചെയ്യുന്ന നായികയായിരുന്നില്ല ഞാന്‍. ബോധപൂര്‍വ്വം ഞാന്‍ ആയതല്ല, അതങ്ങനെ സംഭവിച്ചതാണ്. എനിക്കായി കഥാപാത്രങ്ങളുണ്ടാക്കാനുള്ള സംവിധായകര്‍ ഇവിടെയുണ്ടായിരുന്നു. ്അക്കാര്യത്തില്‍ ചിലര്‍ക്ക് ഇഷ്ടക്കേടുകളുണ്ട്. ഞാനൊരിക്കലും ഒരു നടന്റേയും നായികയായിരുന്നില്ല. ഞാന്‍ സംവിധായകരുടെ നായികയായിരുന്നു. ആ പടം കൊണ്ട് എനിക്കെന്ത് നേട്ടമുണ്ടാവും എന്ന് മാത്രം ചിന്തിക്കുന്നയാളല്ല ഞാന്‍. ചിത്രത്തിലെ ഹീറോയാരാണ് എന്ന് ഞാന്‍ ചോദിക്കാറില്ല. അതേ പോലെ എന്നേക്കാളും പ്രാധാന്യമുള്ള വേഷം മറ്റാരെങ്കിലും ചെയ്യുന്നുണ്ടോയെന്നും ചോദിക്കാറില്ല. ഡ്യൂയറ്റ് ഉണ്ടോയെന്ന് ചോദിച്ചിട്ടില്ല.

ജീവിതത്തില്‍ എപ്പോഴും സത്യസന്ധത നിലനിര്‍ത്താനായി ശ്രമിക്കാറുള്ളയാളാണ് ഞാന്‍. കഴിയുന്നതും സത്യം മാത്രം പറയുന്നയാളാണ്. ജീവിതത്തിലെ നല്ല ഗുണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഉര്‍വശി സത്യസന്ധതയെക്കുറിച്ച് പറഞ്ഞത്. വളരെ കുഞ്ഞിലേ സത്യം പറഞ്ഞതിന്റെ പേരില്‍ കല്‍പ്പന ചേച്ചിക്ക് എത്രയോ അടി ഞാന്‍ മേടിച്ച് കൊടുത്തിട്ടുമുണ്ട്. കല്‍പ്പന ചേച്ചി എല്ലാം പറഞ്ഞ് പ്രാക്ടീസ് ചെയ്യിപ്പിച്ച് വിടും. അച്ഛന്റെ മുന്നിലെത്തുമ്പോള്‍ കിളി പറയുന്നത് പോലെ എല്ലാം പറഞ്ഞ് കൊടുക്കും. അച്ഛന്‍ പോയിക്കഴിഞ്ഞാല്‍ ചേച്ചിയുടെ കൈയ്യില്‍ നിന്ന് നല്ല തല്ലും കിട്ടും. അതായിരുന്നു അവസ്ഥ. ജീവിതത്തില്‍ വളരെ കുറച്ച് കാര്യങ്ങളേ എനിക്ക് മറയ്ക്കാനായിട്ടുള്ളൂയെന്നുമായിരുന്നു ഉര്‍വശി പറഞ്ഞത്.

വിവാഹശേഷവും ഒരു മാറ്റവുമില്ലാതെ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന ഉര്‍വശിയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നത് രണ്ടാം ഭര്‍ത്താവ് ശിവപ്രസാദ് ആണ്. 2008 ല്‍ മനോജ് കെ ജയനുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിന് പിന്നാലെ 2013 ലാണ് ഉര്‍വശി ശിവപ്രസാദിനെ വിവാഹം ചെയ്യുന്നത്. ഇരുവര്‍ക്കും ഒരു മകനുണ്ട്.

Continue Reading
You may also like...

More in Malayalam

Trending