Connect with us

നാളെ എന്നത് ഒരു പ്രതീക്ഷയാണ്, കഴിഞ്ഞത് ഒരു സ്വപ്നവും.. യാഥാർഥ്യം ഈ കടന്നു പോകുന്ന നിമിഷങ്ങൾ മാത്രമാണ്, നമുക്ക് കിട്ടുന്ന ഓരോദിനവും ഈശ്വരൻ തരുന്ന ബോണസാണ്; കുറിപ്പുമായി യമുന

Malayalam

നാളെ എന്നത് ഒരു പ്രതീക്ഷയാണ്, കഴിഞ്ഞത് ഒരു സ്വപ്നവും.. യാഥാർഥ്യം ഈ കടന്നു പോകുന്ന നിമിഷങ്ങൾ മാത്രമാണ്, നമുക്ക് കിട്ടുന്ന ഓരോദിനവും ഈശ്വരൻ തരുന്ന ബോണസാണ്; കുറിപ്പുമായി യമുന

നാളെ എന്നത് ഒരു പ്രതീക്ഷയാണ്, കഴിഞ്ഞത് ഒരു സ്വപ്നവും.. യാഥാർഥ്യം ഈ കടന്നു പോകുന്ന നിമിഷങ്ങൾ മാത്രമാണ്, നമുക്ക് കിട്ടുന്ന ഓരോദിനവും ഈശ്വരൻ തരുന്ന ബോണസാണ്; കുറിപ്പുമായി യമുന

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ ജ്വാലയായിലൂടെയാണ് നടി യമുന പ്രിയങ്കരിയാകുന്നത്. സീരിയൽ അവസാനിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും നടിയെ കുറിച്ച് ഓർക്കുന്നമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആദ്യമെത്തുന്നത് ജ്വാലയായിലെ കഥാപാത്രമാണ്. സിനിമ രംഗത്ത് നിന്നാണ് യുമന സീരിയലിൽ എത്തുന്നത്. സഹോദരി കഥാപാത്രങ്ങളായിരുന്നു നടി അധികം അവതരിപ്പിച്ചത്. ഒരു ചെറിയ ഇടവേളക്ക് ശേഷം വീണ്ടും സീരിയലിൽ സജീവമായിട്ടുണ്ട് താരം

വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് താരം. ഇപ്പോഴിതാ അർത്ഥവത്തായ വരികളുമായി എത്തിയിരിക്കുകയാണ് യമുന. ലോകത്തെ വീണ്ടും വൈറസ് കീഴടക്കാൻ തുടങ്ങുന്നു. ജീവിതം ശൂന്യമായി നിന്നിടത്തുനിന്നു നമ്മൾ പ്രതീക്ഷയോടെ കെട്ടിപ്പടുക്കാൻ ഒരുങ്ങുമ്പോഴേക്ക് മഹാമാരി വീണ്ടും നമ്മെ വിഴുങ്ങുവാൻ ഒരുങ്ങുന്നു. കരുതലും ജാഗ്രതയും വേണം നമ്മൾ ഓരോരുത്തർക്കും എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ

ലോകത്തെ വീണ്ടും വൈറസ് കീഴടക്കാൻ തുടങ്ങുന്നു. ജീവിതം ശൂന്യമായി നിന്നിടത്തുനിന്നു നമ്മൾ പ്രതീക്ഷയോടെ കെട്ടിപ്പടുക്കാൻ ഒരുങ്ങുമ്പോഴേക്ക് മഹാമാരി വീണ്ടും നമ്മെ വിഴുങ്ങുവാൻ ഒരുങ്ങുന്നു. കരുതലും ജാഗ്രതയും വേണം നമ്മൾ ഓരോരുത്തർക്കും. നാളെ എന്നത് ഒരു പ്രതീക്ഷയാണ്, കഴിഞ്ഞത് ഒരു സ്വപ്നവും. യാഥാർഥ്യം ഈ കടന്നു പോകുന്ന നിമിഷങ്ങൾ മാത്രമാണ്. നമക്ക് കിട്ടുന്ന ഓരോദിനവും ഈശ്വരൻ തരുന്ന ബോണസാണ്.

കിട്ടുന്ന ഈ നിമിഷങ്ങൾ നല്ലതു ചിന്തിച്ചും നല്ല വാക്ക്‌ ഉപയോഗിച്ചും നല്ല പ്രവർത്തികൾ ചെയ്തും ആരോടും വിദ്വേഷവും പകയും വയ്ക്കാതെ കടന്നു പോയാൽ ഓരോ നിമിഷവും സന്തോഷപ്രദവും സമാധാന പൂർണവുമായിരിക്കും. ഒരാളെയും വെറുക്കരുത്, ഒരാളെയും വെറുപ്പിക്കരുത്. ബൈബിൾ പറയുന്നു, മരണം നിഴൽ പോലെ കൂടെയുണ്ട്, കള്ളനെപ്പോലെ എപ്പോൾവേണമെങ്കിലും കടന്നുവരാം. ചുറ്റുമൊന്നു നോക്കൂ. വെട്ടിപ്പിടിച്ചവരെല്ലാം വെട്ടിപ്പിടച്ചത് എന്തെങ്കിലും കൂടെ കൊണ്ടുപോകുന്നുണ്ടോ.

മരണക്കിടക്കയിൽ കിടന്ന് ചെയ്ത തെറ്റുകൾ ഓർത്തു പശ്ചാത്തപിക്കുന്ന ജീവിതത്തിന് എന്താണ് അർഥം. സ്നേഹിക്കുവാനും കൊടുക്കുവാനും പ്രയത്നം ആവശ്യമെങ്കിൽ വെറുക്കാൻ ആത്മാവിനെ തന്നെ പണയം വെക്കേണ്ടി വരുന്നു. വാശിതീർക്കാൻ വെട്ടിപ്പിടിച്ചു ജീവിതം നയിക്കുന്നവർ ഹോമിക്കുന്നതു സ്വന്തം ആത്മാവിനെയാണ്.

നിങ്ങളോട് ആര് എന്ത് ചെയ്യരുത് എന്ന് ആഗ്രഹിക്കുന്നത് നിങ്ങളും മറ്റുള്ളവരോട് ചെയ്യാതിരിക്കുക. ചെയ്യുന്ന കർമത്തിന്റെ ഫലമാണ് ശിഷ്ടകാലം. അതനുഭവിക്കാൻ വേറൊരു ലോകത്തേക്കും പോകേണ്ടി വരില്ല. ഇനിയുള്ള ഓരോ നിമിഷവും നന്മകൾ മാത്രം ചിന്തിക്കുക പ്രവർത്തിക്കുക. ആത്മാവിനെ വിദ്വേഷത്തിൽ നിന്നും മോചിപ്പിക്കുക. നന്മകൾ മാത്രം നേർന്നുകൊണ്ട് നിങ്ങളുടെ, യമുനാ ദേവൻ

Continue Reading
You may also like...

More in Malayalam

Trending

Recent

To Top