Connect with us

ചേച്ചി സിംഗിൾ ആണോ, ഒരവസരം തരുമോ? ആ ചോദ്യത്തിന് കുടുംബവിളക്കിലെ വേദിക കാണിച്ചത് സിദ്ധാർത്ഥിനെയല്ല ; ശരണ്യ ആനന്ദിന്റെ ഞെട്ടിച്ച മറുപടി കാണാം!

Malayalam

ചേച്ചി സിംഗിൾ ആണോ, ഒരവസരം തരുമോ? ആ ചോദ്യത്തിന് കുടുംബവിളക്കിലെ വേദിക കാണിച്ചത് സിദ്ധാർത്ഥിനെയല്ല ; ശരണ്യ ആനന്ദിന്റെ ഞെട്ടിച്ച മറുപടി കാണാം!

ചേച്ചി സിംഗിൾ ആണോ, ഒരവസരം തരുമോ? ആ ചോദ്യത്തിന് കുടുംബവിളക്കിലെ വേദിക കാണിച്ചത് സിദ്ധാർത്ഥിനെയല്ല ; ശരണ്യ ആനന്ദിന്റെ ഞെട്ടിച്ച മറുപടി കാണാം!

ഏഷ്യാനെറ്റ് പരമ്പരകളെല്ലാം തന്നെ പ്രേക്ഷകർ ചർച്ചയാക്കാറുണ്ട്. കുടുംബവിളക്ക് സാന്ത്വനം അമ്മയറിയാതെ മൗനരാഗം കൂടെവിടെ സസ്‌നേഹം പളുങ്ക് ദയ തൂവൽസ്പർശം അങ്ങനെ സീരിയലുകൾ അനവധിയാണ്. ഇവിടെയൊക്കെ ശ്രദ്ധിച്ചാൽ ഒരുകാര്യം മനസിലാകും, നായികാ നായകന്മാരെക്കാൾ സീരിയൽ വില്ലന്മാരുടെ തട്ട് ഒരു പടി ഉയർന്നു നിൽക്കും. അതിൽ എടുത്തുപറയേണ്ടത് കുടുംബവിളക്കാണ്.

കുടുംബവിളക്ക് സീരിയലിലെ കഥാപാത്രങ്ങളും അതിലെ താരങ്ങളുമൊക്കെ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്. മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്രയുടെ പരാജയം കാണാന്‍ നടക്കുന്ന വേദിക. എത്ര കിട്ടിയാലും മതിയാവാതെ ഉപദ്രവിച്ച് കൊണ്ട് നടക്കുന്ന വേദികയെ ഇഷ്ടമില്ലാത്തവരാകും പ്രേക്ഷകരില്‍ ഭൂരിഭാഗവും. എന്നും വേദികയ്ക്ക് പണി കിട്ടണം എന്നാണ് ആരാധകരും ആഗ്രഹിക്കാറുള്ളത്. ഇതെല്ലാം നടി ശരണ്യ ആനന്ദിന്റെ അഭിനയ മികവാണ്. അങ്ങനെ ആണെങ്കിലും വേദികയെ മാത്രമേ പ്രേക്ഷകർ വെറുക്കുന്നുള്ളു. ശരണ്യ ആനന്ദിനെ എല്ലാവര്ക്കും ഇഷ്ടമാണ്.

സിനിമകളില്‍ ചെറിയ റോളുകളിലൂടെ അഭിനയിച്ച് തുടങ്ങിയ ശരണ്യ ആനന്ദാണ് കുടുംബവിളക്കിലെ വേദികയായി എത്തിയത്. രണ്ട് വേദികമാര്‍ വന്ന് പോയതിന് ശേഷം മൂന്നാമതാണ് ശരണ്യ വേദിക ആയിട്ടെത്തി ആരാധക ഹൃദയം കീഴടക്കിയത്. കുറഞ്ഞ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാന്‍ ശരണ്യയ്ക്ക് സാധിച്ചിരുന്നു.

ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലെ ക്യൂ ആന്‍ഡ് ഏ സെക്ഷനില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടികളുമായി എത്തിയിരിക്കുകയാണ് ശരണ്യ. അഭിനയത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമൊക്കെ നടി മനസ് തുറക്കുന്നുണ്ട്.

എല്ലാവര്‍ക്കും പുതിയൊരു വര്‍ഷത്തിന്റെ ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് ശരണ്യ എത്തിയത്. എന്നാല്‍ 2022ല്‍ എങ്കിലും ഈ നെഗറ്റീവ് ഒന്ന് നിര്‍ത്താമോ എന്നാണ് ഒരാള്‍ ചോദിച്ചത്. അഭിനയത്തിലാണെങ്കില്‍ പറ്റില്ലെന്നും യഥാര്‍ഥ ജീവിതത്തില്‍ ആണെങ്കില്‍ ഞാനത് ചെയ്യാമെന്നും ശരണ്യ മറുപടി ആയി പറഞ്ഞു.

കുട്ടി സിംഗിൾ ആണോ എന്ന് ചോദിക്കും പോലെ …. നിങ്ങള്‍ സിംഗിള്‍ ആണോ, ആണെങ്കില്‍ എനിക്കൊരു അവസരം തരാമോ എന്നുള്ള ഒരു രസകരമായ ചോദ്യവുമായിട്ട് ഒരാളെത്തിയിരുന്നു.

എന്നാല്‍ നിങ്ങള്‍ വളരെയധികം താമസിച്ച് പോയി സുഹൃത്തേ എന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ കൂടെയുള്ള വീഡിയോ ആയിരുന്നു ശരണ്യ പങ്കുവെച്ചത്.

ഭര്‍ത്താവില്‍ ഇഷ്ടപ്പെടുന്ന കാര്യം അദ്ദേഹത്തിന്റെ സപ്പോര്‍ട്ടാണ്. കുടുംബവിളക്കിലേക്ക് അഭിനയിക്കാനുള്ള ചാന്‍സ് കിട്ടിയപ്പോള്‍ തോന്നിയത് എന്തായിരുന്നു എന്ന ചോദ്യത്തിന് നടി മീര വാസുദേവിനൊപ്പമുള്ള വീഡിയോ ആയിരുന്നു ശരണ്യ പങ്കുവെച്ചത്. ‘ഞാന്‍ പോസിറ്റീവായിട്ടുള്ള കഥാപാത്രം ചെയ്യുമ്പോള്‍ അതിനെ പൂര്‍ണമാക്കാന്‍ പറ്റുന്നൊരു പെര്‍ഫോമര്‍ കൂടെയുണ്ട്. അതുകൊണ്ടാണ് അതൊരു വാല്യൂ പ്രൊഡക്ടായി മാറിയത്’ എന്നുമാണ് സീരിയലില്‍ സുമിത്രയായി അഭിനയിക്കുന്ന മീര വേദികയെ കുറിച്ച് പറയുന്നത്.

നെഗറ്റീവും പോസിറ്റീവും കഥാപാത്രങ്ങള്‍ തനിക്ക് ഒരുപോലെ ചെയ്യാന്‍ സാധിക്കുമെന്നാണ് മറ്റൊരു ചോദ്യത്തിന്റെ മറുപടി. കുടുംബവിളക്കില്‍ ആരുമായിട്ടാണ് ഏറ്റവും കൂടുതല്‍ കമ്പനി എന്ന ചോദ്യത്തിന് ആനന്ദ് നാരായണനെ കുറിച്ചാണ് പറയുന്നത്.

ഇതിനിടയിൽ എത്ര കിലോ ശരീരഭാരം ഉണ്ട് എന്ന ചോദ്യവും ഉണ്ടായി.. അതിനും ശരണ്യ മറുപടി പറയുന്നുണ്ട് . 65 കിലോ എന്നായിരുന്നു ശരണ്യയുടെ മറുപടി. മാതാപിതാക്കള്‍ തന്ന സമ്മാനം അത് അനിയത്തിയാണെന്നാണ് നടി സൂചിപ്പിച്ചു.

ഇത്തവണത്തെ ന്യൂയര്‍ ആഘോഷം നാഗ്പൂറില്‍ വെച്ചാണ് താന്‍ ആഘോഷിച്ചതെന്ന് ആരാധകരുടെ ചോദ്യത്തിന് മറുപടിയായി ശരണ്യ വ്യക്തമാക്കി. അതേ സമയം സീരിയലിലെ വേദികയെ ഒട്ടും ഇഷ്ടമല്ലെന്നും യഥാര്‍ഥ ജീവിതത്തില്‍ ഇഷ്ടം ഉണ്ടെന്നുമാണ് ചിലര്‍ നടിയോട് പറയുന്നത്. അവരോട് നന്ദി പറഞ്ഞ് കൊണ്ടാണ് ശരണ്യ ആനന്ദ് ചോദ്യത്തരങ്ങള്‍ അവസാനിപ്പിച്ചത്. ഏതായാലും വേദിക എന്ന വില്ലത്തിയെ നമുക്ക് നായികയായിട്ടും കാണാൻ സാധിക്കട്ടെ എന്നാശംസിക്കാം….

about vedhika

More in Malayalam

Trending

Recent

To Top