ഞങ്ങള്‍ ടോം ആന്‍ഡ് ജെറിയാണ്’ ചിത്രങ്ങള്‍ പങ്ക് വെച്ച് ശ്രീറാം
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കസ്തൂരിമാന്‍. കുടുംബപ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരജോഡികള്‍ കൂടിയാണ് ജീവയും കാവ്യയും. സിനിമാനടനായ ജീവയുടേയും വക്കീലായ കാവ്യയുടേയും പ്രണയ കഥ പറയുന്ന പരമ്പരയ്ക്ക് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജീവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീറാം രാമചന്ദ്രനാണ്. കാവ്യയായി എത്തുന്നതോ റെബേക്ക സന്തോഷും. അവതാരിക കൂടിയായ റെബേക്ക വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷക മനസ്സിലിടം പിടിച്ചത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും പങ്കിടുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ ശ്രീറാം പങ്കിട്ട ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സ്‌ക്രീനിലെ റൊമാന്റിക് കപ്പിള്‍സ് ജീവിതത്തില്‍ ടോം ആന്‍ഡ് ജെറിയാണ്. അതിനുള്ള ഉദാഹരണമാണ് ഈ ചിത്രമെന്നായിരുന്നു ശ്രീറാം കുറിച്ചത്. പുതിയ ചിത്രങ്ങള്‍ക്ക് കീഴില്‍ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ‘പൊളി’ എന്ന കമന്റുമായി റെബേക്കയും എത്തി.
കസ്തൂരിമാനില്‍ എന്നാണ് ഇനി ഇരുവരും ഒരുമിക്കുന്നതെന്നായിരുന്നു മിക്കവരും ചോദിച്ചത്. നിലവില്‍ ഇരുവര്‍ക്കും ഇരട്ടക്കുട്ടികള്‍ ജനിക്കുന്നതും കാവ്യയും ജീവയും പിരിഞ്ഞ് താമസിക്കുന്നതും ആണ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്നത്. മാതാപിതാക്കളെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ് മക്കള്‍. മലര്‍വാടി ആര്‍ട്‌സ്‌ക്ലബ്, ഉയരെ, ഉള്‍പ്പടെ നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ള ആളാണ് ശ്രീറാം.