കാശ്മീര്‍ തണുപ്പില്‍ സുന്ദരിയായി സാനിയ; വൈറലായി ചിത്രങ്ങള്‍
സാനിയ ഇയ്യപ്പന്‍ എന്ന താരത്തെ പ്രേക്ഷകര്‍ക്ക് പരിചിയപ്പെടുത്തേണ്ട ആവശ്യമില്ല. യുവനടിമാരില്‍ ശ്രദ്ധേയയായ സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കു വെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലാകാറുണ്ട്. സാനിയയുടെ കാശ്മീര്‍ യാത്രയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പരമ്പരാഗത കാശ്മീരി വസ്ത്രങ്ങള്‍ അണിഞ്ഞ് സുന്ദരിയായാണ് സാനിയ പ്രത്യക്ഷപ്പെടുന്നത്.
ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ സുപരിചിതയായ താരം ബാലതാരമായി സിനിമയിലെത്തുകയായിരുന്നു. ‘ബാല്യകാലസഖി’ എന്ന മമ്മൂട്ടി ചിത്രത്തില്‍ ബാലതാരമായി സാനിയ അഭിനയിച്ചിരുന്നു. ശേഷം ‘ക്വീന്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ‘ലൂസിഫറി’ല്‍ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ തിളങ്ങി. ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ.
തന്റെ ഡ്രസിംങിനെ കുറിച്ച് മോശം കമന്റിട്ടയാള്‍ക്കെതിരെ സാനിയ കേസ് കൊടുത്തത് ചര്‍ച്ചയായിരുന്നു. ‘എന്റെ ഫാമിലിക്കില്ലാത്ത ബുദ്ധിമുട്ടും വിഷമവുമാണോ നാട്ടിലെ ചേട്ടന്‍മാര്‍ക്ക്. എനിക്ക് എപ്പോഴും വരുന്ന കമന്റ് എന്റെ ഡ്രസിംഗിനെ കുറിച്ചാണ്. എന്റെ ഇഷ്ടമല്ലേ ഞാന്‍ എന്ത് ധരിക്കണമെന്നത്. അത് നിങ്ങളോട് ചോദിച്ചിട്ടാണോ ചേട്ടന്‍മാരെ. നിങ്ങള്‍ക്കെന്ത് മനസുഖമാണ് ഇങ്ങനെ കമന്റിടുന്നത്. ഓരോ കമന്റിലും ആണ്‍പിള്ളേര്‍ ചോദിക്കുന്നത് നിനക്കൊന്നും മാനവും മര്യാദയും ഇല്ലേന്നാണ്. ഇത് സ്വയം ചോദിക്കേണ്ടതല്ലേ.
ഇന്നേവരെ തന്റെ കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസം ഇല്ലാതിരുന്ന അച്ഛനുമമ്മയും ഈ ഒരു കമന്റോടുകൂടി ആകെ വിഷമത്തിലായി എന്ന് സാനിയ. അവര്‍ തന്നോട് ആദ്യമായി ഇനി ഡ്രസിംഗ്‌സിലൊക്കെ കുറച്ചു ശ്രദ്ധിക്കണം എന്നു പറഞ്ഞപ്പോള്‍ തനിക്ക് വല്ലാതെ ഇന്‍സെക്വര്‍ ഫീല്‍ ചെയ്തുവെന്നും സാനിയ. ആദ്യമായിട്ടാണ് അവര്‍ അങ്ങനെ പറയുന്നത്. അത് എനിക്ക് വല്ലാതെ ഫീല്‍ ചെയ്തു. അപ്പോള്‍ ഞാന്‍ തീരുമാനിച്ചു ഇത് ഇങ്ങനെ മുന്നോട്ടു പോയാല്‍ ശരിയാവില്ല. എങ്ങനെയാണെങ്കിലും പറഞ്ഞയാളെ പുറത്തുകൊണ്ടുവരണം. അതുകൊണ്ടാണ് കേസ് കൊടുക്കാന്‍ തീരുമാനിച്ചത്’ എന്നും സാനിയ പറഞ്ഞിരുന്നു.
