Connect with us

അയ്യോ ഇത് ഞാനല്ല; ഫേക്ക് ഐഡി ഉണ്ടാക്കിയത് ആരാണെങ്കിലും പണി വരുന്നുണ്ടവറാച്ചാ; ശ്രീറാം രാമചന്ദ്രൻ

Malayalam

അയ്യോ ഇത് ഞാനല്ല; ഫേക്ക് ഐഡി ഉണ്ടാക്കിയത് ആരാണെങ്കിലും പണി വരുന്നുണ്ടവറാച്ചാ; ശ്രീറാം രാമചന്ദ്രൻ

അയ്യോ ഇത് ഞാനല്ല; ഫേക്ക് ഐഡി ഉണ്ടാക്കിയത് ആരാണെങ്കിലും പണി വരുന്നുണ്ടവറാച്ചാ; ശ്രീറാം രാമചന്ദ്രൻ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ശ്രീറാം രാമചന്ദ്രൻ.കസ്തൂരിമാൻ പരമ്പരയിലൂടെ എത്തി ശ്രീറാം ജീവയായി മാറുകയായിരുന്നു. ശ്രീറാം രാമചന്ദ്രന്റെ ഒരു സോഷ്യൽ മീഡിയ കുറിപ്പ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്

ശ്രീറാം എന്ന വ്യാജേന പല ആളുകൾക്കായി അയച്ച വാട്സ്ആപ് സന്ദേശങ്ങൾ ആണ് ഇത്തവണ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. ശ്രീറാം തന്നെയാണ് ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ട് സഹിതം കാര്യങ്ങൾ തുറന്നു പറഞ്ഞത്.

ശ്രീറാമിന്റെ വാക്കുകൾ!

” എനിക്ക് എന്റെ ചില സുഹൃത്തുക്കൾ അയച്ചു തന്ന സ്‌ക്രീൻ ഷോട്ട് ആണിത്. ഞാൻ ആണെന്ന് പറഞ്ഞ് വാട്സ്ആപ്പിൽ ചാറ്റ് ചെയ്യുന്ന ആരോ ആണ്. എല്ലാവരോടുമായി ഒന്ന് പറഞ്ഞോട്ടെ, ഞാൻ ആർക്കും എന്റെ പേഴ്സണൽ നമ്പർ കൊടുക്കാറില്ല, ഞാൻ ആണെന്ന് കരുതി ദയവു ചെയ്തു ഇങ്ങനെ ചാറ്റ് ചെയ്യാതിരിക്കുക. ആരാണ് ഈ ഫേക്ക് ഐഡി ഉണ്ടാക്കിയത് എങ്കിലും പണി വരുന്നുണ്ടവറാച്ചാ”, എന്നാണ് ശ്രീറാം പറയുന്നത്.

More in Malayalam

Trending

Recent

To Top