Connect with us

ഇപ്പോൾ മിക്ക വീട്ടിലും ഉള്ള പ്രശ്നം ഇതാണ്.. സ്വന്തം അച്ഛൻ അമ്മമാരെ മാത്രമേ എല്ലാവരും സ്നേഹിക്കുന്നുള്ളു… ഭാര്യ ഭർത്താക്കന്മാർ തമ്മിൽ പരസ്പരം ഒരു സ്നേഹവും ഇല്ല…; അമ്മയറിയാതെ പരമ്പര നിരാശപ്പെടുത്തുന്നു!

Malayalam

ഇപ്പോൾ മിക്ക വീട്ടിലും ഉള്ള പ്രശ്നം ഇതാണ്.. സ്വന്തം അച്ഛൻ അമ്മമാരെ മാത്രമേ എല്ലാവരും സ്നേഹിക്കുന്നുള്ളു… ഭാര്യ ഭർത്താക്കന്മാർ തമ്മിൽ പരസ്പരം ഒരു സ്നേഹവും ഇല്ല…; അമ്മയറിയാതെ പരമ്പര നിരാശപ്പെടുത്തുന്നു!

ഇപ്പോൾ മിക്ക വീട്ടിലും ഉള്ള പ്രശ്നം ഇതാണ്.. സ്വന്തം അച്ഛൻ അമ്മമാരെ മാത്രമേ എല്ലാവരും സ്നേഹിക്കുന്നുള്ളു… ഭാര്യ ഭർത്താക്കന്മാർ തമ്മിൽ പരസ്പരം ഒരു സ്നേഹവും ഇല്ല…; അമ്മയറിയാതെ പരമ്പര നിരാശപ്പെടുത്തുന്നു!

മലയാളി മിനിസ്ക്രീനിലേക്ക് ത്രില്ലർ പശ്ചാത്തലത്തിലേക്ക് എത്തിയ സീരിയലായിരുന്നു അമ്മയറിയാതെ. എന്നാൽ ഇപ്പോൾ സാധാരണ പരമ്പര പോലെ വിവാഹ ജീവിതത്തിലെ ക്ളീഷേകളാണ് കാണിക്കുന്നത്. ഏതായാലും ഇന്നലെ റേറ്റിങ് കൂടി വന്ന സ്ഥിതിക്ക് ഇനി ഇപ്പോൾ വിനുമോനെ വാനോളം ഉയർത്തി വിപർണ്ണ പുരാണം ആവുന്നത്ര വലിച്ചു നീട്ടും എന്നുറപ്പാണ്. അതാണ് റൈറ്റർ സാറിന്റെ തീരുമാനമെങ്കിൽ ഞങ്ങൾ ട്രോളാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. പിന്നെ ഇന്ന് അമ്പാടിയെ കാണിക്കുന്നുണ്ട്, അതും വിനീതിനെ കുറിച്ച് പറയുന്ന സീനാണ്… എന്നാലും റൈറ്റർ മാമ… നമ്മുക്ക് ന്യൂ ഇയർ അല്ലെ വരുന്നത്… ഒരു ത്രില്ലടിപ്പിക്കുന്ന എന്തേലും കാണിക്കാമായിരുന്നില്ലേ…

ആ റൈറ്ററെ കുറ്റപ്പെടുത്താൻ പറ്റില്ല…. ക്രിസ്മസും ന്യൂ ഇയറുമൊക്കെ വരും പോവും… അതുപോലെ ആണോ വിനുമോന്റെ കാര്യം… വിനു മോൻ ഉള്ളതുകൊണ്ടല്ലേ ഈ ആഴ്ച റേറ്റിംഗ് ഉയർന്നത്…വിനു മോൻ പോയ പിന്നെ റൈറ്റർ മാമൻ ആരാ ഉള്ളെ ….. ആ രോദനം കൂടി നമ്മൾ കേൾക്കണം…

പിന്നെ ഇന്നലെ വിനുവിന്റെ ‘അമ്മ പറഞ്ഞ കാര്യങ്ങൾ , അത് ഒരു വലിയ മെസ്സേജ് ആണ്… ” ഇപ്പോൾ മിക്ക വീട്ടിലും ഉള്ള പ്രശ്നം ഇതാണ്.. സ്വന്തം അച്ഛൻ അമ്മമാരെ മാത്രമേ എല്ലാവരും സ്നേഹിക്കുന്നുള്ളു… ഭാര്യ ഭർത്താക്കന്മാർ തമ്മിൽ പരസ്പരം ഒരു സ്നേഹവും ഇല്ല… എന്നാൽ ഈ പറഞ്ഞ അച്ഛൻ അമ്മമാരുടെ മരണ ശേഷവും അവരാണ് ഒന്നിച്ചു ജീവിക്കേണ്ടത് എന്ന ബോധം ആർക്കും ഇല്ല…. അതുകാരണം എത്ര വീട്ടിലാ തമ്മിൽ തല്ലും വഴക്കും ഒക്കെ ഉണ്ടാകുന്നത്… ” ആവശ്യം ഉള്ളവരൊക്കെ ഈ ഒരു ഉപദേശം എടുത്തു വച്ചേക്കുക.. അവസരം വരുകയാണെങ്കിൽ ഉപയോഗിക്കാം…

പിന്നെ ‘അമ്മ അത് പറഞ്ഞതുകൊണ്ട് ഒരുകാര്യം പറയണമല്ലോ… അങ്ങേയറ്റം ടോക്സിക് ആയി പോകുന്ന കഥയിൽ ഇതുപോലെ ഉള്ള ഉപദേശങ്ങൾ പൊളിച്ചു തകർത്തു… കുടുക്കി….

അമ്മയെ പിടിച്ചു തള്ളിയതോടെയാണ് വിനു അപർണ്ണയെ ഉപേക്ഷിക്കാൻ തീരുമാനിച്ചത്, അപര്ണയ്ക്ക് അപർണ്ണയുടെ അമ്മയുടെ സന്തോഷമാണ് വലുത്…

ഇപ്പോൾ അമ്മയറിയാതെ കമന്റ് ബോക്‌സും ടെറർ ആണ് കേട്ടോ… അതിൽ ഈ ‘അമ്മ സ്നേഹം ഒഴുകുന്നുണ്ട്…

വിനു മോൻ പറയുന്നു; എനിക്ക് നിന്നെ ഇഷ്ട്ടം അല്ല… എന്റെ അമ്മയെ നീ തള്ളി ഇട്ടു.. പോ പോ…

അപർണ : വിനീതേട്ടാ… അമ്മ തരുന്ന മീൻകറിയുടെ വില എങ്കിലും എനിക്ക് താ.. താ

ഇതിനിടയിൽ കുറച്ചു ചോറും മീൻകറിയും എടുക്കട്ടേ വിനുമോനെ എന്നും പറഞ്ഞ് നീരജ…

കേട്ട പാതി കേൾക്കാത്ത പാതി ബാഗും തൂക്കി വിനു ദേ വന്നിട്ടുണ്ട് അപർണ്ണയുടെ വീട്ടിലേക്ക്… ഇന്ന് ഇനി ചോറും മീൻകറിയും കഴിക്കുന്ന സീൻ ആണ് സീരിയയിൽ ഉള്ളത്…

ഇതിൽ കാല് പിടിക്കാൻ പോലും തുനിഞ്ഞിറങ്ങുന്ന അപർണ്ണ, ഒരു സെല്ഫ് റെസ്പെക്റ്റും ഇല്ലാതെ അപർണ്ണയെ ഇങ്ങനെ തരം താഴ്ത്തുന്നത് ഒട്ടും ശരിയല്ല… ഇങ്ങനെ കാണിച്ചു കാണിച്ചു അപർണ്ണ കരഞ്ഞു കാലു പിടിച്ചു നന്മ മരം വിനീതുമായിട്ടുള്ള ബന്ധം നിലനിർത്തും. അതോടെ ഒരു പവിത്രമായ കാര്യം ചെയ്തതുപോലെ കഥ മുന്നേറും… പിന്നെ റേറ്റിങ്ങിന്റെ കാര്യം അത് ഉറപ്പായും ഉയരും .

ഇപ്പോൾ അപർണ്ണയ്ക്കും വിനീതിനും എന്ത് സംഭവിക്കുന്നു എന്നറിയാൻ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്ന് സീരിയൽ കാണുന്നവരും ഉണ്ട്… ബന്ധം വേര്പിരിയുമോ ഇല്ലയോ ??/ ഈ ഒരു ക്ലാഷ് ആണ് അതി നിര്ണ്ണായകം…

ഇങ്ങനെ ഒക്കെ പറയുമ്പോഴും സീരിയലാണ് ഇവിടെ ഇതേ നടക്കു എന്നും എനിക്ക് അറിയാം…

ഇതിനിടയിൽ ഞാൻ വായിച്ചു ചിരിച്ച ഒരു കമെന്റ് കൂടി ഉണ്ടേ…

ഒരു ഐഷു എഴുതിയ കമന്റ്റ് ആണ്….

“നമ്മുടെ adeena :- ഞാനുമൊരു വർണപട്ടമായിരുന്നു ….

ലെ വിപർണ :- അതിനൊന്നും പ്രസക്തി ഇല്ല… അങ്ങട് മാറി നില്ല്… ഇനി ഞങ്ങളാണ് hero and heroin…

ഇതിനിടയിൽ മാന്യ നന്മ മരം ലെ വിനുമോൻ : ഈ ലോകത്തെ ഏറ്റവും നല്ല മനുഷ്യനായ ഞാൻ ഇടപെട്ട് വേണമെങ്കിൽ ഒരു ഗസ്റ്റ് റോൾ തരാം… പക്ഷെ ഓരോ സീനിലും എന്നെ പൊക്കി അങ്ങ് പറഞ്ഞോണം.. ഡെയിലി 2 tymes എന്റെ ഭാഗത്താണ് ന്യായം എന്ന് പറയണം പിന്നെ 2 tymes ഞാനൊരു മാന്യനായ ചെറുപ്പക്കാരൻ ആണെന്ന് പറയണം . പിന്നെ പറയണം അച്ഛൻ ഇല്ലാതെ വളർന്ന കുട്ടിയല്ലെന്നു..ഇതിനൊക്കെ സമ്മതം ആണെങ്കിൽ 2 മിനുട്ട് എന്റെ പ്രദീപ്‌ മാമനോട് പറഞ്ഞ് ഞൻ ഒപ്പിച്ചു തരാം 😌.. ആ ടൈമിൽ മാക്സിമം എന്നെ അങ്ങ് പൊക്കിക്കോണം..

ഇത് കേട്ട ലെ adeena : ശെരി തമ്പ്രാ… ഈ വിനുമോൻ എന്നാ തങ്കപ്പെട്ട മനസ്സുള്ളവനാ… ഇതുപോലെ ഒരാളുടെ പിഞ്ച് മനസ്സ് നോവിച്ച അപര്ണയാണ് തെറ്റുകാരി… അപർണേ….. നീ ചെയ്‌തത് തെറ്റ്… പൊറുക്കാൻ പറ്റാത്ത തെറ്റ്… നിനക്ക് മാപ്പില്ല…..

ലെ അലീന vakeel എഴുത്തുകാരി അദ്ധ്യാപിക എല്ലാം എല്ലാം :- ഇത്രെയും പൈശാചികമായ പ്രവൃത്തി എന്റെ കക്ഷിയും സർവോപരി മാന്യനും സൽസ്വഭാവിയും മര്യാദപുരുഷോത്തമൻ ആയ ശ്രീരാമ ചന്ദ്രേനെക്കാൾ മര്യാദ ഉള്ളവനും പ്രപഞ്ചത്തിലെ തന്നെ one and only നല്ലവനായ ഉണ്ണിയുമായ വിനുകുട്ടനോട് ചെയ്ത അപർണ എന്ന പ്രതിക്കു പരമാവധി ശിക്ഷയായ ഡിവോഴ്സ് തന്നെ വിധിക്കണമെന്ന് ബഹുമാനപെട്ട കോടതി മുൻപാകെ ഞാൻ താഴ്മയായി അപേക്ഷിക്കുന്നു..

about ammayriyathe

More in Malayalam

Trending

Recent

To Top