വിജയലക്ഷ്മിക്ക് സംഭവിച്ചത് ! പ്രതികരണവുമായി അച്ഛൻ അന്തം വിട്ട് ആരാധകർ ആ ചിത്രങ്ങൾക്ക് പിന്നിലെ സത്യം
വേറിട്ട ശബ്‌ദവുമായി മലയാള സിനിമയിലെ പിന്നണി ഗായികയായി എത്തുകയായിരുന്നു വൈക്കം വിജയലക്ഷ്മി. കാഴ്ച ഇല്ലെങ്കിലും കഴിവ് കൊണ്ട് ഭാഷയും ദേശവും കടന്നു പ്രശസ്തി നേടുകയായിരുന്നു . വാർത്തകളിൽ എന്നും വിജയലക്ഷ്മി നിറഞ്ഞു നിൽക്കാറുണ്ട്. സ്വന്തമായി വാദ്യോപകരണമുണ്ടാക്കി വിസ്മയിപ്പിച്ചും, അഞ്ച് മണിക്കൂർ കൊണ്ട് 69 ഗാനങ്ങൾക്ക് ശ്രുതി മീട്ടി ലോകറെക്കോർഡിൽ നേടുകയും വിവാഹത്തിൽ നിന്നുള്ള പിന്മാറ്റവും അങ്ങനെ നീണ്ടു പോകുന്നു
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ നിറയെ വൈക്കം വിജയലക്ഷ്മിയെക്കുറിച്ചുള്ള ചര്‍ച്ചകളാണ്. ഗായികയുടേതെന്ന പേരില്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ച ചില പോസ്റ്റുകളായിരുന്നു ഇതിന് കാരണം. ‘നിരാശ’ തോന്നിപ്പിക്കുന്ന പോസ്റ്റുകളായിരുന്നു ഏറെയും. വൈക്കം വിജയലക്ഷ്മിയെ കുറച്ച് കാലമായി പൊതുയിടങ്ങളില്‍ കാണാത്തതും, ഈ നിരാശ പോസ്റ്റുകളുമൊക്കയായതോടെ ആരാധകര്‍ക്ക് പല സംശയങ്ങളും ഉണ്ടായി. വൈക്കം വിജയലക്ഷ്മിയ്ക്ക് സംഭവിച്ചതെന്ത്?, വിവാഹമോചനം നേടിയോ? എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് ആരാധകര്‍ ചോദിക്കുന്നത്.
ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി വിജയലക്ഷ്മിയുടെ അച്ഛൻ രംഗത്ത്
മകള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും, വൈക്കത്തെ വീട്ടില്‍ സുഖമായിരിക്കുന്നുവെന്നും വിജയലക്ഷ്മിയുടെ പിതാവ്.കൊവിഡ് മൂലം പരിപാടികള്‍ നടക്കാത്തതിനാലാണ് വിജയലക്ഷ്മിയെ മുഖ്യധാരയില്‍ കാണാത്തതെന്നും ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യമാണെന്നും, സോഷ്യല്‍ മീഡിയയില്‍ വേറെയാരോ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏകദേശം ഒന്നര മില്യണിനടുത്ത് ഫോളോവേഴ്‌സുള്ള വിജയലക്ഷ്മിയുടെ ഫേസ്ബുക്ക് പേജിൽ വരുന്ന പോസ്റ്റുകളായിരുന്നു ശ്രദ്ധ നേടിയത് . കൊടുക്കാൻ കഴിയില്ലെങ്കിൽ കൊതിപ്പിക്കരുത്. ആഹാരം കൊണ്ടായാലും സ്നേഹം കൊണ്ടായാലും. ആശിച്ചവന്റെ നിരാശ എഴുതി പ്രകടിപ്പിക്കാൻ കഴിയില്ല എന്നുള്ള ഒരു പിക്ച്ചർ കോട്ട് ആണ് ആരാധകരിൽ സങ്കടം ഉണ്ടാക്കിയത്. എന്താണ് ഇങ്ങനെ ഒരു പോസ്റ്റു ഇടാനുള്ള കാരണം ഒന്നും മനസ്സിലാകുന്നില്ല ദയവായി വെളിപ്പെടുത്തിയാലും എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. സ്നേഹം യാചിച്ചു വാങ്ങരുത്. അങ്ങിനെയുള്ള സ്നേഹം നിലനിൽക്കുകയില്ല. സ്ഥാനം ഇല്ലെന്നറിഞ്ഞാൽ വാദിക്കാനും ജയിക്കാനും നിൽക്കരുത്; മൗനമായി പിന്മാറണം എന്ന ഒരു പോസ്റ്റും വിജയലക്ഷ്മിയുടെ ആരാധകർ ഏറ്റെടുത്തിരുന്നു. എന്തായാലും പ്രചരിക്കുന്ന വാർത്തകൾക്ക് ഒടുവിൽ അവസാനം ഉണ്ടായിരിക്കുകയാണ്