Connect with us

യുഡിഎഫ് പണിഞ്ഞാൽ പാലത്തിന് കമ്പിയില്ല, എൽഡിഎഫ് പണിഞ്ഞാൽ സ്കൂളിന് സിമന്‍റ് ഇല്ല, വികസനത്തിനായി എൻഡിയ്ക്ക് വോട്ടു ചെയ്യൂ; വീണ്ടും കൃഷ്ണകുമാർ

Malayalam

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ
വ്യക്തമാക്കി താരങ്ങൾ എത്താറുണ്ട്. നടൻ കൃഷ്ണകുമാറിനെ അതിൽ എടുത്ത് പറയണം. രാഷ്ട്രീയത്തിൽ വ്യക്തമായ കാഴ്ചപ്പാടുണ്ട് കൃഷ്ണകുമാറിന്. താന്‍ ബിജെപി അനുഭാവിയും നരേന്ദ്ര മോദി തനിക്ക് പ്രിയപ്പെട്ട നേതാവ് ആണെന്നും താരം തന്നെ തന്നെ പലപോഴും വ്യക്തമാക്കിയതാണ്.

എൻഡിഎയ്ക്ക്‌ അനുകൂലമായ അത്ഭുതകരമായ ഒരു വിജയം തിരുവനന്തപുരത്തുണ്ടാകുമെന്ന് കൃഷ്ണകുമാർ പലയിടത്തും പ്രസംഗിക്കുന്നുണ്ട്. മാത്രമല്ല സോഷ്യൽമീഡിയയിലും ബിജെപി ഭരണം പിടിക്കുമെന്ന രീതിയിൽ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം പൊന്നുമംഗലം വാർഡിൽ എം ആർ ഗോപൻ, മുട്ടട വാർഡിൽ രമ്യ രമേശ് , കേസാവദാസപുരം വാർഡിൽ ഹരികുമാർ, പുഞ്ചക്കരി വാർഡിൽ സജി എന്നിവര്‍ക്കായും തിരുമലയിൽ അനിൽ, ശാസ്തമംഗലത്ത് മധുസൂധനൻ നായർ തുടങ്ങിയ സ്ഥാനാര്‍ഥികള്‍ക്കായും വോട്ടുപിടിക്കാൻ കൃഷ്ണകുമാര്‍ പ്രചരണത്തിനായി രംഗത്തിറങ്ങിയിരുന്നു.

യുഡിഎഫ് പണിഞ്ഞാൽ പാലത്തിന് കമ്പിയില്ല, എൽഡിഎഫ് പണിഞ്ഞാൽ സ്കൂളിന് സിമന്‍റ് ഇല്ല, വികസനത്തിനായി എൻഡിയ്ക്ക് വോട്ടു ചെയ്യാമെന്ന പോസ്റ്റുമായാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ കൃഷ്ണകുമാര്‍ എത്തിയിരിക്കുന്നത്. നമ്മൾ ജയിക്കും നമ്മൾ ഭരിക്കും എന്നാണ് കൃഷ്ണകുമാർ ഓരോ പോസ്റ്റിലും സൂചിപ്പിച്ചിട്ടുള്ളത്.

More in Malayalam

Trending

Recent

To Top