Connect with us

എത്രയൊക്കെ ബോള്‍ഡ് ആണെങ്കിലും ഉള്ളിൽ അത് മറഞ്ഞിരിക്കും; ആരെയും ഇമ്പ്രെസ്സ് ചെയ്യാനോ പക വീട്ടനോ ഉള്ളതല്ല ജീവിതം

Malayalam

എത്രയൊക്കെ ബോള്‍ഡ് ആണെങ്കിലും ഉള്ളിൽ അത് മറഞ്ഞിരിക്കും; ആരെയും ഇമ്പ്രെസ്സ് ചെയ്യാനോ പക വീട്ടനോ ഉള്ളതല്ല ജീവിതം

എത്രയൊക്കെ ബോള്‍ഡ് ആണെങ്കിലും ഉള്ളിൽ അത് മറഞ്ഞിരിക്കും; ആരെയും ഇമ്പ്രെസ്സ് ചെയ്യാനോ പക വീട്ടനോ ഉള്ളതല്ല ജീവിതം

അമൃത സുരേഷ് എന്ന ഗായികയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഒറ്റ റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത. ഷോയില്‍ സ്‌പെഷ്യല്‍ ഗസ്റ്റായി എത്തിയ ബാല അമൃതയെ ജീവിത സഖിയാക്കുകായായിരുന്നു. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലും അമൃതയും സഹോദരി അഭിരാമിയും പങ്കെടുത്തിരുന്നു. സംഗീത രംഗത്തും ഫാഷന്‍ രംഗത്തും വ്‌ളോഗിങ്ങിലും സജീവമായ അമൃത സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങളെല്ലാം തന്നെ പങ്ക് വെയ്ക്കാറുണ്ട്.

വിവിധ ഗെറ്റപ്പുകളില്‍ ആണ് അമൃത ഫോട്ടോ ഷൂട്ടിനെത്തുന്നത്. അടുത്തിടെ താരം പങ്ക് വെച്ച ചിത്രങ്ങളും അതില്‍ വന്ന കമന്റുമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പുത്തന്‍ ചിത്രങ്ങള്‍ക്ക് സമ്മിശ്ര അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. ബിഗ് ബോസില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ മനസിലാക്കിയതാണ് അമൃതയെ. ഏത് സ്ത്രീയും ഐശ്വര്യ റായിയാക്കുന്ന മാന്ത്രിക വിദ്യ. അതാണ് മേക്കപ്പ് എന്ന് തുടങ്ങി വിമര്‍ശിച്ചും അനുകൂലിച്ചും കമന്റുകള്‍ നിറയുകയാണ്. ഇതിനിടയില്‍ അമൃതയോട് സ്‌നേഹത്തോടെ അഭ്യര്‍ത്ഥന നടത്തുന്ന ഒരു ആരാധികയുടെ കമന്റാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.’

കുഞ്ഞേ 2007 ലെ സ്റ്റാര്‍ സിംഗറില്‍ ആണ് ആദ്യമായി ഞാന്‍ കാണുന്നത.് ഓരോ എപ്പിസോഡും വിടാതെ കാണുമായിരുന്നു. ആ എനെര്‍ജെറ്റിക്ക് ആയ ശബ്ദം കുറെ സ്വാധീനിച്ചിരുന്നു. ഇടക്ക് കുഞ്ഞു അഭിരാമി സ്‌റ്റേജില്‍ വന്നതും ഒക്കെ നല്ല ഓര്‍മയുണ്ട്. ഒടുവില്‍ അമൃത സംസാരിച്ച ആ എപ്പിസോഡ് . ‘എനിക്ക് ഈ ഡ്രസ്സ് വാങ്ങി തന്നത് സുരേഷ് ഗോപി സാര്‍ ആണ് ‘എന്നും അദ്ദേഹത്തിന്റെ ഭാര്യ സെലക്ട് ചെയ്ത ഡ്രസ്സ് ആണ് എന്നും. ഒടുവില്‍ ബാല അതിഥി ആയി എത്തിയ എപ്പിസോഡുകള്‍. തുടര്‍ന്ന് എലിമിനേഷന്‍ ടൈമില്‍ പുറത്തായപ്പോള്‍ ‘എനിക്ക് ഒരു എസ്എംഎസ് എങ്കിലും അയക്കാമായിരുന്നില്ലേ ‘എന്നു ചോദിച്ചു പൊട്ടി കരഞ്ഞതും അമൃതയുടെ അമ്മ ബോധം കെട്ടു വീണതും ഒക്കെ ഓര്‍മ്മയുണ്ട്.

‘നേരിട്ട് അറിയില്ല കുട്ടിയെ എങ്കിലും ഒടുവില്‍ ബാലയോടൊപ്പം ലൈഫ് തുടങ്ങിയതും കണ്ടു. പിന്നീടുള്ളത് നിങ്ങളുടെ പേഴ്‌സണല്‍ ഇഷ്യൂസ്. ഒരു കുഞ്ഞനിയത്തിയോടായി പറയുന്ന പോലെയേ ഉള്ളൂ. ഉള്ളില്‍ ഒരുപാട് സംഗീതം കൊണ്ട് നടക്കുന്ന കുട്ടിയല്ലേ. സംഗീതം ആരെയും ഒരു വിധത്തിലും കഷ്ടം കൊടുത്തതായി കേട്ടിട്ടില്ല. എത്രയൊക്കെ ബോള്‍ഡ് ആയി എന്നു പറഞ്ഞാലും നമ്മുടെയൊക്കെ ഉള്ളില്‍ ഒരു ദുഃഖം ഒളിഞ്ഞു കിടക്കും. ഒന്നു മാത്രം പറയട്ടെ.. ആരെയും ഇമ്പ്രെസ്സ് ചെയ്യാനോ, പക വീട്ടനോ ഉള്ളതാകരുത് ജീവിതം. സംഗീതം എന്നും കൂടെയുണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ’ എന്നായിരുന്നു കമന്റ്.

മുമ്പ് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഫെയ്‌സ്ബുക്കിലെ ചില കമന്റുകള്‍ വായിച്ച് താന്‍ പൊട്ടി കരഞ്ഞിട്ടുണ്ടെന്ന് താരം പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. പ്രതിസന്ധിഘട്ടങ്ങള്‍ അതിജീവിക്കാന്‍ കരുത്ത് പകര്‍ന്നത് കുടുംബം ആണെന്നും, അനുജത്തി അഭിരാമിയുടെ പിന്തുണ എടുത്തു പറയേണ്ടതാണെന്നും താരം പറഞ്ഞിരുന്നു. അമ്മയെന്ന നിലയില്‍ മകള്‍ പാപ്പുവിനെ കുറിച്ചുള്ള സ്വപ്നങ്ങളും താരം പങ്ക് വച്ചിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നും നല്ല റോളുകള്‍ കിട്ടിയാല്‍ ഒരുകൈ നോക്കുമെന്നും അതിന് ആദ്യ പടിയായി വെബ് സീരീസ് ഉടനെ തുടങ്ങുമെന്നും അമൃത അന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അമൃതയുടെ പുതിയ ചിത്രത്തിനു താഴെ വന്ന കമന്റും വൈറലാകുന്നത്.

More in Malayalam

Trending

Recent

To Top