എല്ലാ പനികളും കോവിഡാണ്; ശരീരത്തിന്റെ താപനില കൂടുതലാണെങ്കില്‍ നിങ്ങള്‍ പൊതു സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നു; കുറിപ്പുമായി ഹരീഷ് പേരടി
ചൈനയിലെ വുഹാനിൽ പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ലോകത്തെ കാർന്ന് തിന്നുകയാണ്. കോവിഡ് ഭീതി ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല. ഓരോ ദിവസവും നിരവധി കോവിഡ് ബാധിതരാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കോവിഡ് രോഗമുണ്ട് എന്ന് പറയുന്നത് പ്രേതമുണ്ടെന്ന് പറയുന്നത് പോലെയാണെന്ന് പറയുകയാണ് നടന് ഹരീഷ് പേരടി. കോവിഡ് എന്ന് കേള്‍ക്കുമ്പോഴേ ഏവരുടെയും മുഖത്ത് ഭയമാണ് . ഇപ്പോള്‍ എല്ലാ പനികളും കോവിഡാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഹരീഷ് പേരടി പറയുന്നു.
ഹരീഷ് പേരടിയുടെ കുറിപ്പ്
കോവിഡ് എന്ന രോഗമുണ്ട്. പക്ഷെ ഇതിപ്പോള്‍ പ്രേതമുണ്ട് എന്ന് പറയുന്നതു പോലെയായി… എല്ലാ മനുഷ്യരുടെ മുഖത്തും ഭയം മാത്രം. പണ്ട് മാനസിക രോഗങ്ങളൊക്കെ പ്രേത ബാധയായിരുന്നു. ഇപ്പോള്‍ എല്ലാ പനികളും കോവിഡാണ്. ശരീരത്തിന്റെ താപനില കൂടുതലാണെങ്കില്‍ നിങ്ങള്‍ പൊതു സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്ന എങ്ങോട്ടും യാത്ര ചെയാന്‍ പറ്റാത്ത, ആരുമായും ബന്ധപ്പെടാന്‍ പറ്റാത്ത ഒരാളായി മാറുന്നു… എല്ലാ കോവിഡ് രോഗികളുടെയും മരണങ്ങളുടെ ഉത്തരവാദിത്വം ഹാര്‍ട്ടറ്റാക്ക് പോലെയുള്ള പഴയ രോഗങ്ങളുടെ തലയിലും… ഈ അശാസ്ത്രിയതയെ നമ്മള് ശാസ്ത്രത്തിന്റെ പേരില്‍ ന്യായികരിക്കുകയല്ലെ ചെയ്യുന്നത്…
ശാസ്ത്രം വ്യക്തമായ ഉത്തരം നല്‍കുന്നതുവരെ ജീവിതം നിര്‍ത്തി വെക്കേണ്ടി വരുന്നത് ശാസ്ത്രത്തെ കളിയാക്കുന്നതു പോലെയല്ലെ?.. ജാഗ്രതയുടെ പേരില്‍ ഒരോ സംസ്ഥാനങ്ങളും ഒരോ രാജ്യങ്ങളായതുപോലെയാണ് അവസ്ഥ. അങ്ങോട്ടുമിങ്ങോട്ടും പോവാന്‍ നൂറായിരം നിയമങ്ങള്‍. വല്ലാത്ത ഒരു വിഭാഗിയത പോലെ. തിയ്യറ്ററുകള്‍ തുറന്നിരുന്നെങ്കില്‍ ദേശീയ ഗാനമെങ്കിലും കേട്ട് ഒരൊറ്റ ജനതയാണെന്ന മനസമാധനത്തോടെ കിടന്നുറങ്ങുകയെങ്കിലും ചെയ്യാമായിരുന്നു…
