Malayalam
ഭാര്യയ്ക്കൊപ്പമുള്ള ചിത്രങ്ങളുമായി രോഹിത്, മുൻ ഭർത്താവിന്റെ ഫോട്ടോ കണ്ടതോടെ! ആര്യ ഞെട്ടിച്ചു!
ഭാര്യയ്ക്കൊപ്പമുള്ള ചിത്രങ്ങളുമായി രോഹിത്, മുൻ ഭർത്താവിന്റെ ഫോട്ടോ കണ്ടതോടെ! ആര്യ ഞെട്ടിച്ചു!
മാനസപുത്രി എന്ന ഹിറ്റ് സീരിയലിലെ ഗ്ലോറിയായി വന്ന അര്‍ച്ചന സുശീലനെ ആരും മറക്കില്ല. മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയിലേക്ക് കിടിലനൊരു വില്ലത്തിയായിട്ടാണ് അര്‍ച്ചനയുടെ എന്‍ട്രി. പിന്നീടിങ്ങോട്ട് അനേകം സീരിയലുകളില്‍ സമാനമായ കഥാപാത്രങ്ങളിലൂടെ നടി ശ്രദ്ധിക്കപ്പെട്ടു.
അടുത്തിടെയായിരുന്നു അര്‍ച്ചന സുശീലന്റെ രണ്ടാം വിവാഹം നടന്നത്. താന്‍ വീണ്ടും വിവാഹിതയായെന്ന് സൂചിപ്പിച്ച് അര്‍ച്ചന പങ്കുവെച്ച കുറിപ്പും ചിത്രങ്ങളുമൊക്കെ വൈറലായിരുന്നു.
അർച്ചനയുടെ സഹോദരൻ രോഹിത് സുശീലന്റെയും വിവാഹം അന്ന് തന്നെയായിരുന്നു. നടി ആര്യയുടെ മുന്‍ഭര്‍ത്താവ് കൂടിയായ രോഹിത് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രങ്ങളിലൂടെയും അതിന് നല്‍കിയ ക്യാപ്ഷനില്‍ നിന്നുമാണ് രോഹിത് വിവാഹിതനായെന്ന കാര്യം പുറത്ത് വന്നത്. പ്രിയതമയുടെ ഫോട്ടോയടക്കം പങ്കുവെച്ചതോടെ ഇതും വാര്‍ത്തയായി. ആദ്യ ഭർത്താവിൻ്റെ പുതിയ ജീവിതത്തിന് ആശംസകൾ അറിയിച്ച് ആര്യയും എത്തിയിരുന്നു.
ഇപ്പോഴിതാ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് രോഹിത് സുശീലന്‍.ഭാര്യയ്‌ക്കൊപ്പം ചേര്‍ന്നുനിന്ന് രോഹിത്തിന്റെ പോസ്.ഏതോ യാത്രയിലാണ് ഇരുവരും. കൈയ്യില്‍ ഹെല്‍മറ്റുമായി നില്‍ക്കുകയാണ് രോഹിത്തിന്റെ ഭാര്യ. രോഹിത്തിന്റേയും ഭാര്യയുടേയും ചിത്രങ്ങള്‍ക്ക് ആര്യയും ലൈക്ക് ചെയ്തിട്ടുണ്ട്.
സ്‌കൂളില്‍ പഠിക്കുന്ന കാലത്തേ തുടങ്ങിയ പ്രണയത്തിനൊടുവില്‍ 2008 ലായിരുന്നു ആര്യയും രോഹിത്തും വിവാഹിതരാവുന്നത്. ഇരുവര്‍ക്കും റോയ എന്നൊരു മകളും ജനിച്ചു. എന്നാല്‍ പത്ത് വര്‍ഷത്തോളം നീണ്ട ദാമ്പത്യം 2018 ല്‍ ഇരുവരും അവസാനിപ്പിക്കുകയായിരുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതോടെ മകളുടെ കൂടെ മാറി താമസിക്കുകയായിരുന്നു ആര്യ. ഇപ്പോഴും മുന്‍ഭര്‍ത്താവുമായി അടുത്ത സൗഹൃദമുണ്ടെന്നും ഏതൊരു ആവശ്യത്തിനും വിളിക്കാന്‍ പറ്റുന്ന സൗഹൃദമാണെന്നും ആര്യ പറഞ്ഞിരുന്നു. മകള്‍ രണ്ടാളുടെയും കൂടെയാണ് ജീവിക്കുന്നതെന്നും ആ അവകാശം രണ്ട് പേര്‍ക്കും ഉള്ളതായിട്ടുമൊക്കെ ആര്യ വെളിപ്പെടുത്തിയിരുന്നു.
