Malayalam
എഫ്ബിയിൽ പങ്കുവച്ച അവസാന പോസ്റ്റ് അറംപറ്റി, അന്നൊരു ക്രിസ്മസ് ദിനത്തിൽ സംഭവിച്ചത്…. തീരാ നോവായി അനിൽ നെടുമങ്ങാട്, ഓർമയായിട്ട് ഇന്ന് ഒരു വർഷം
എഫ്ബിയിൽ പങ്കുവച്ച അവസാന പോസ്റ്റ് അറംപറ്റി, അന്നൊരു ക്രിസ്മസ് ദിനത്തിൽ സംഭവിച്ചത്…. തീരാ നോവായി അനിൽ നെടുമങ്ങാട്, ഓർമയായിട്ട് ഇന്ന് ഒരു വർഷം
അരങ്ങിലൂടെ അഭിനയം തേച്ച് മിനുക്കി വെള്ളിത്തിരിയില്‍ വിസ്മയങ്ങള്‍ കാഴ്ചവയ്ക്കവെ അപ്രതീക്ഷിതമായിരുന്നു അനില്‍ നെടുമങ്ങാടിന്റെ വിയോഗം. ലോകം ക്രിസ്മസ് ആഘോഷത്തിലായിരിക്കേ കേരളത്തെ കണ്ണീരിലാക്കി കടന്നുപോകുകയായിരുന്നു അനില്‍ നെടുമങ്ങാട്. അനില്‍ നെടുമങ്ങാടിന്റെ വിയോഗത്തിന് ഇന്ന് ഒരു വര്‍ഷം തികയുകയാണ്.
കൂട്ടുകാർക്കൊപ്പം തൊടുപുഴയിലെ മലങ്കര ഡാമിന്റെ ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് നാൽപ്പത്തിയെട്ടുകാരനായ അനിൽ മുങ്ങി മരിച്ചത്. ജോജു ജോര്‍ജ്ജ് നായകനായ ‘പീസ്’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി തൊടുപുഴയിലെത്തിയതായിരുന്നു അനിൽ നെടുമങ്ങാട്. ഡാം സൈറ്റിൽ കുളിക്കാനിറങ്ങിയ അനിൽ കയത്തിൽപ്പെട്ടു പോകുകയായിരുന്നു.
ഷൂട്ടിംഗിനിടവേളയിൽ അദ്ദേഹം സുഹൃത്തകൾക്കൊപ്പം ജലാശയത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. ജലാശയത്തിലെ ആഴമുള്ള കയത്തിലേക്ക് അബദ്ധത്തിൽ അനിൽ വീണു പോയതായിരുന്നു. അനിലിനെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് അദ്ദേഹത്തെ തെരഞ്ഞു കണ്ടെത്തി പുറത്തേക്കെടുക്കുകയും തൊടുപുഴയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മരിക്കുന്നതിന് എട്ടു മണിക്കൂറുകൾക്കു മുൻപ് അനിൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പും ആരാധകരെ കണ്ണീരിലാഴ്ത്തിയിരുന്നു. സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ അനില്‍ എന്ന നടന്റെ സിനിമാ ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു. ചിത്രം റിലീസ് ചെയ്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സച്ചി അകാലത്തില്‍ പിരിയുകയായിരുന്നു. സച്ചിയുടെ ജന്മദിനത്തിൽ സച്ചിയെ ഓർത്തു കൊണ്ടുള്ള ഒരു കുറിപ്പാണ് അവസാനമായി അനിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
കുറിപ്പിൽ ഒരിടത്ത്, ‘ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ,’ എന്ന അനിൽ പറയുന്നുണ്ട്. ഈ വാക്കുകൾ അറംപറ്റിപ്പോയല്ലോ ചേട്ടാ എന്നാണ് ഞെട്ടലോടെ ആരാധകർ പറഞ്ഞത്
അദ്ദേഹം ഈ ലോകത്ത് നിന്ന് വിടപറഞ്ഞതിന് പിന്നാലെ നിരവധി പേരായിരുന്നു അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെച്ചത്. അനില്‍ നെടുമങ്ങാടിന്റെ മരണത്തില്‍ ഉള്ളുരുകി നടി കനി കുസൃതി എത്തിയത് ഏവരെയും വേദനിപ്പിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അനിലുമായി നടത്തിയ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് കനി അനിലിനെ ഓര്‍ത്തത്. 2018 ഫെബ്രുവരി 13ന് നടത്തിയ ചാറ്റാണ് കനി പങ്കുവച്ചിരിക്കുന്നത്. അനില്‍ മരിച്ചുവെന്ന് താന്‍ സ്വപ്നം കണ്ടുവെന്ന് അദ്ദേഹത്തോട് പറയുന്ന ചാറ്റാണ് കനി പങ്കുവെച്ചത്.
അനിലേട്ടന് ഓക്കെയാണോ എന്ന് കനി അനിലിനോട് ചോദിക്കുന്നുണ്ട്. ഞാന്‍ ഇന്നലെ സ്വപ്നം കണ്ടുവെന്നും കനി പറയുന്നു. എന്ത് ഞാന്‍ മരിച്ചെന്നാണോ എന്നായിരുന്നു ഇതിന് അനില്‍ നല്കിയ മറുപടി. ഓക്കെയാണ് പൊന്നുവെന്നും അനില്‍ പറയുന്നുണ്ട്. “മരണമെത്തുന്ന നേരത്തെങ്കിലും അരികത്ത് വരുമോ പൊന്നേ… പേടിക്കണ്ട നീ വന്നിട്ടേ ചാകു” എന്ന അടിക്കുറിപ്പോടെ അന്ന് അനിൽ ഈ ചാറ്റ് പങ്കുവച്ചിരുന്നു. അനിലേട്ടാ എന്നു മാത്രം കുറിച്ചു കൊണ്ടാണ് കനി കുസൃതി ചാറ്റിന്റെ സ്ക്രീൻ ഷോട്ട് ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.
മലയാള സിനിമയില്‍ വളരെക്കുറച്ച് കഥാപാത്രങ്ങളായി മാത്രം വേഷമിട്ടെങ്കിലും ഗംഭീര കഥാപാത്രങ്ങളെ അവശേഷിപ്പിച്ച് മറഞ്ഞ നടനാണ് അനില്‍ നെടുമങ്ങാട്. സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് നാടകത്തില്‍ പഠനം കഴിഞ്ഞ് ടെലിവിഷന്‍ രംഗത്തുനിന്ന് തുടങ്ങി പതിയെ എണ്ണം പറഞ്ഞ സ്വഭാവ നടനിലേക്കുള്ള വളര്‍ച്ചയായിരുന്നു അനിലിന്റേത്. രാജീവ് രവി സംവിധാനം ചെയ്ത ‘ഞാന്‍ സ്റ്റീവ് ലോപ്പസി’ലാണ് ആദ്യമായി ശ്രദ്ധേയമായ റോള്‍ ലഭിക്കുന്നത്. ഫ്രെഡി കൊച്ചാച്ചന്‍ എന്ന ക്യാരക്ടര്‍ ഏറെ പ്രശംസ നേടിയതോടെ തന്റെ അടുത്ത ചിത്രമായ കമ്മട്ടിപ്പാടത്തിലും രാജീവ് രവി അനിലിനെ കൈവിട്ടില്ല.
ഏറെ നിരൂപക പ്രശംസ നേടിയ ‘കമ്മട്ടിപ്പാട’ത്തില്‍ വില്ലന്‍ പരിവേഷമുള്ള റോളില്‍ അനില്‍ തിളങ്ങി. അദ്ദേഹത്തിന് ബ്രേക്ക് ത്രൂ എന്ന് പറയാവുന്ന കഥാപാത്രമായിരുന്നു ‘കമ്മട്ടിപ്പാട’ത്തിലെ സുരേന്ദ്രന്. പിന്നീട് നിരവധി ചിത്രങ്ങള്‍ അനിലിനെ തേടി വന്നു. സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ സിഐ സതീഷ് കുമാര്‍ എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റെ വലിയ വിജയം നടനെന്ന നിലയില്‍ അനിലിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായിരുന്നു. പൃഥിരാജ് ചിത്രമായ ‘പാവാട’, ജോഷി ചിത്രമായ ‘പൊറിഞ്ചു മറിയം ജോസ്’, കമലിന്റെ ‘ആമി’, ഷാനവാസ് ബാവക്കുട്ടിയുടെ ‘കിസ്മത്’ തുടങ്ങി 20ഓളം ചിത്രങ്ങളില്‍ വേഷമിട്ടു.
തൊടുപുഴ മലങ്കര ഡാമിൽ മരണം തട്ടിയെടുക്കുമ്പോള്‍ അനില്‍ നെടുമങ്ങാടിനെ കാത്ത് ഒരുപാട് കഥാപാത്രങ്ങള്‍ വരിനില്‍ക്കുന്നുണ്ടായിരുന്നു. മാര്ട്ടിൻ പ്രക്കാടിന്റെ ‘നായാട്ട്’ സിനിമ, പൃഥ്വിരാജ് നായകനായ ‘കോള്‍ഡ് കേസ്’ എന്നിവ അനില്‍ നെടുമങ്ങാടിന്റേതായി അദ്ദേഹത്തിന്റെ മരണശേഷം പുറത്തിറങ്ങിയിരുന്നു.
