Connect with us

കുഞ്ഞാറ്റയെ മകളെപ്പൊലെയാണ് ശിവപ്രസാദ് സ്നേഹിക്കുന്നത്, ശിവപ്രസാദിന്റെ നിര്‍ബന്ധമായിരുന്നു കുഞ്ഞിന്റെ പേരിടലും ചോറുണും നടക്കുന്നത് ചേച്ചി കുഞ്ഞാറ്റയുടെ നേതൃത്വത്തില്‍ ആകണം എന്നുള്ളത്; ഭര്‍ത്താവ് ശിവപ്രസാദിനെ കുറിച്ച് പറഞ്ഞ് ഉര്‍വശി

Malayalam

കുഞ്ഞാറ്റയെ മകളെപ്പൊലെയാണ് ശിവപ്രസാദ് സ്നേഹിക്കുന്നത്, ശിവപ്രസാദിന്റെ നിര്‍ബന്ധമായിരുന്നു കുഞ്ഞിന്റെ പേരിടലും ചോറുണും നടക്കുന്നത് ചേച്ചി കുഞ്ഞാറ്റയുടെ നേതൃത്വത്തില്‍ ആകണം എന്നുള്ളത്; ഭര്‍ത്താവ് ശിവപ്രസാദിനെ കുറിച്ച് പറഞ്ഞ് ഉര്‍വശി

കുഞ്ഞാറ്റയെ മകളെപ്പൊലെയാണ് ശിവപ്രസാദ് സ്നേഹിക്കുന്നത്, ശിവപ്രസാദിന്റെ നിര്‍ബന്ധമായിരുന്നു കുഞ്ഞിന്റെ പേരിടലും ചോറുണും നടക്കുന്നത് ചേച്ചി കുഞ്ഞാറ്റയുടെ നേതൃത്വത്തില്‍ ആകണം എന്നുള്ളത്; ഭര്‍ത്താവ് ശിവപ്രസാദിനെ കുറിച്ച് പറഞ്ഞ് ഉര്‍വശി

ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉര്‍വശി. നിരവധി കഥാപാത്രങ്ങളാണ് ഉര്‍വശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുന്‍ നിര നായരന്മാരുടെയെല്ലാം നായികയായി തിളങ്ങി നിന്നിരുന്ന ഉര്‍വശി ഇപ്പോഴും സിനിമകളിലെ നിറസാന്നിധ്യമാണ്. ഏത് കഥാപാത്രവും അനായാസം തന്നെ കൊണ്ട് ചെയ്ത് ഫലിപ്പിക്കുവാന്‍ കഴിയുമെന്ന് തെളിയിച്ച് ഉര്‍വശിയ്ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. കലാരഞ്ജിനി, കല്പന, ഉര്‍വശി എന്നി സഹോദരികളെ മലയാള സിനിമ ലോകം ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

വിവാഹശേഷവും ഒരു മാറ്റവുമില്ലാതെ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന ഉര്‍വശിയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നത് രണ്ടാം ഭര്‍ത്താവ് ശിവപ്രസാദ് ആണ്. 2008 ല്‍ മനോജ് കെ ജയനുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിന് പിന്നാലെ 2013 ലാണ് ഉര്‍വശി ശിവപ്രസാദിനെ വിവാഹം ചെയ്യുന്നത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. മകന്റെ വിശേഷങ്ങള്‍ പങ്കുവെച്ചാണ് ഇരുവരും ഇപ്പോള്‍ വാചാലരാകുന്നത്. നീലാണ്ടന്‍ എന്ന് വീട്ടില്‍ വിളിക്കുന്ന കുഞ്ഞിന്റെ പേര് ഇഷാന്‍ പ്രജാപതി എന്നാണ്. ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകളായ കുഞ്ഞാറ്റയാണ് ഈ പേര് അനുജന് ഇട്ടത്.

കുഞ്ഞാറ്റയെ മകളെപ്പൊലെയാണ് ശിവപ്രസാദ് സ്‌നേഹിക്കുന്നത്. ശിവപ്രസാദിന്റെ നിര്‍ബന്ധമായിരുന്നു കുഞ്ഞിന്റെ പേരിടലും ചോറുണും നടക്കുന്നത് ചേച്ചി കുഞ്ഞാറ്റയുടെ നേതൃത്വത്തില്‍ ആകണം എന്നുള്ളത്. മകന്‍ വന്നതിനു ശേഷം തനിക്ക് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചുവെന്നാണ് ശിവപ്രസാദ് പറയുന്നത്. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ ജനിക്കുന്നത് അച്ഛനും അമ്മയും കൂടിയാണെന്ന് പറയുന്നത് ശരിയാണെന്നാണ് ശിവപ്രസാദ് പറയുന്നത്. കുഞ്ഞുങ്ങളെ എടുക്കാന്‍ പേടിയായിരുന്നു, മൂക്കത്തായിരുന്നു ദേഷ്യം, ഇപ്പോള്‍ അതെല്ലാം മാറി. താന്‍ താനായത് ഇഷാന്‍ വന്നതിനു ശേഷമാണെന്നും താരം പറയുന്നു.

അതേസമയം ആശ തന്റെ ജീവിതത്തില്‍ എത്തിയതോടെയാണ് താന്‍ നല്ലൊരു കുടുംബ നാഥന്‍ കൂടിയായതെന്നാണ് മനോജ് കെ ജയന്‍ പറയുന്നത്. ഉര്‍വശിയുടെ മകന്‍ ഇടയ്ക്ക് കുഞ്ഞാറ്റയെ കാണാന്‍ ആഗ്രഹം പറയും. അതിനായി കരയും. അപ്പോള്‍ ഞാന്‍ അവളെ ഉര്‍വശിയുടെ അടുത്തേക്ക് അയക്കാറുണ്ട്. ഞാന്‍ തന്നെ വണ്ടി കയറ്റി വിടും. എനിക്ക് ഉര്‍വശിയോട് യാതൊരുവിധ പിണക്കങ്ങളുമില്ല. അങ്ങനെ ഉണ്ടായിരുന്നു എങ്കില്‍ ഞാന്‍ മകളെ അയക്കില്ലായിരുന്നു എന്നും മനോജ് കെ ജയന്‍ പറയുന്നു.

ആശയുമായി അടുത്ത ബന്ധം ആണ് കുഞ്ഞാറ്റയ്ക്ക് ഉള്ളത്. പ്ലസ്ടു റിസല്‍ട്ട് അറിഞ്ഞയുടനേ ഞാന്‍ പറഞ്ഞത് ‘ആദ്യം അമ്മയെ വിളിച്ചു പറയൂ’ എന്നാണ്. ഉര്‍വശിയുടെ നമ്പരിലേയ്ക്ക് ആശയുടെ ഫോണില്‍ നിന്നുമാണ് മോള്‍ വിളിച്ചതെന്നും മനോജ് വ്യക്തമാക്കി, ‘വളരെ സന്തോഷം മോളേ, നന്നായി’ എന്നാണ് അവര്‍ പറഞ്ഞത്. ഡിഗ്രിക്ക് പഠിക്കാനായി ബെംഗളൂരുവിലേക്ക് പോകുന്നു എന്നു പറഞ്ഞപ്പോള്‍ ചെന്നൈയില്‍ വന്നാല്‍ മതിയായിരുന്നു എന്നു പരിഭവം പറഞ്ഞു.

കല്പ്പനയുടെ മകളുമായും ആശക്ക് ബന്ധം ഉണ്ടെന്നും പ്ലസ്ടുവിന്റെ സര്‍ട്ടിഫിക്കറ്റില്‍ പേരന്റിന്റെ ഒപ്പു വേണം. കല ചേച്ചി പുറത്തായതിനാല്‍ ചിഞ്ചി ആശയോടു വിളിച്ചു ചോദിച്ചു, ‘എന്റെ അമ്മയുടെ സ്ഥാനത്തു നിന്ന് ഒപ്പിടാമോ.’ ‘എനിക്ക് മൂന്നു പെണ്‍മക്കളാണ്’ എന്നുപറഞ്ഞ് ആശ പൊട്ടിക്കരഞ്ഞ കാര്യത്തെക്കുറിച്ചും മനോജ് വ്യക്തമാക്കി.

വിവാഹജീവിതത്തില്‍ നമ്മള്‍ പരസ്പരം വിട്ടുവീഴ്ചകള്‍ ചെയ്യും. ആറുവര്‍ഷത്തോളം പൊരുത്തപ്പെടാന്‍ പല രീതിയില്‍ ശ്രമിച്ച ശേഷമാണ് ഇനി മുന്നോട്ടുപോകാന്‍ പറ്റില്ല എന്ന് എനിക്ക് തോന്നിയത് അങ്ങിനെയാണ് പിരിയുന്നത്. ഇതേ അവസ്ഥയിലൂടെയാണ് ആശയും കടന്നുവന്നതെന്നും പറഞ്ഞ മനോജ് ഉര്‍വശിയുടെ മോന്‍ പൊന്നുണ്ണിയുടെ ചോറൂണിന് ആശയാണ് കുഞ്ഞാറ്റയെ കൊണ്ടുപോയത് എന്നും പറയുന്നു. മാത്രമല്ല ഇപ്പോഴും ഉര്‍വശി കുഞ്ഞാറ്റയെ വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ ആശയെ ആണ് വിളിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

Continue Reading
You may also like...

More in Malayalam

Trending