Connect with us

അവസാന വാക്ക് കയ്യിൽ നിന്നും പോയി, ഒപ്പം ചിരിച്ച് സച്ചിയും… കണ്ണീരണയിക്കുന്ന വീഡിയോ കാണാം

Malayalam

അവസാന വാക്ക് കയ്യിൽ നിന്നും പോയി, ഒപ്പം ചിരിച്ച് സച്ചിയും… കണ്ണീരണയിക്കുന്ന വീഡിയോ കാണാം

അവസാന വാക്ക് കയ്യിൽ നിന്നും പോയി, ഒപ്പം ചിരിച്ച് സച്ചിയും… കണ്ണീരണയിക്കുന്ന വീഡിയോ കാണാം

അനില്‍ നെടുമങ്ങാട് എന്ന അതുല്യപ്രതിഭയുടെ അപ്രതീക്ഷിത വിയോഗം ഏല്‍പ്പിച്ച നടുക്കത്തിലാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ ജന്മദിനത്തിലായിരുന്നു അനിലിന്റെ വേര്‍പാട് എന്നത് വേദനയുടെ ആക്കം കൂട്ടുകയാണ്. 7 വർഷമായി സിനിമയിൽ ഉണ്ടെങ്കിലും അനിലിനെ ജനപ്രിയനടനാക്കിയത് അയ്യപ്പനും കോശിയും എന്ന സിനിമയാണ്. അതിലെ പൊലീസ് വേഷം നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച പൃഥ്വിരാജിനും ബിജുമേനോനും ഒപ്പം നിൽക്കുന്നതായിരുന്നു. അനിലിന്റെ റേഞ്ച് തന്നെ മാറ്റുന്ന പ്രകടനം. ഇനിയും ഒരുപാട് കഥാപാത്രങ്ങൾ ചെയ്യാൻ ബാക്കി വച്ച് അനിൽ പോകുമ്പോൾ നോവാകുകയാണ് അയ്യപ്പനും കോശിയും സിനിമയിലെ ചിരി മുഹൂർത്തങ്ങൾ. അയ്യപ്പനും കോശിയും ചിത്രീകരണവേളയിലെ രസകരമായ നിമിഷങ്ങൾ ഉൾപ്പെടുത്തിയ വിഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

പൃഥ്വിരാജിനൊപ്പമുള്ള പൊലീസ് സ്റ്റേഷൻ രംഗം. കോശി കുര്യന്‍റെ കഴുത്തിൽ കുത്തിപ്പിടിച്ച് കത്തിക്കയറുന്ന ഡയലോഗിനൊടുവിൽ അവസാനവാക്ക് കയ്യിൽ നിന്ന് വഴുതിപ്പോയ എസ്ഐ സതീഷിനും കോശിക്കും പെട്ടെന്ന് ചിരി വരുന്നു. രണ്ടുപേരും തോളിൽ കൈ വച്ച് പൊട്ടിച്ചിരിക്കുമ്പോൾ ഷൂട്ടിന് ചെറിയ ഇടവേള. എസ്ഐ അയ്യപ്പൻ സല്യൂട്ട് ചെയ്യുന്നത് പരിശീലിക്കുമ്പോഴും ഇടയിൽ എസ്ഐ സതീഷിന് ചെറിയ ചിരി പൊട്ടുന്നുണ്ട്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിന്‍റെ ഇടവേളകൾക്കിടയിൽ ഉള്ള ഈ ചെറുചിരികൾ പങ്കുവച്ചത് ചിത്രത്തിന്‍റെ അണിയറക്കാർ തന്നെയാണ്. വിഡിയോയിൽ പൊട്ടിച്ചിരിക്കുന്ന സംവിധായകൻ സച്ചിയെയും കാണാം. ഇന്ന് സച്ചിയും അനിലും ഈ ലോകത്ത് നിന്ന് വിടപറഞ്ഞിരിക്കുകയാണ്.

തൊടുപുഴയിൽ ജോജു ജോർജ് നായകനായ ‘പീസ്’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങിലായിരുന്നു അനിൽ. ചിത്രത്തിൽ ഒരു മുഴുനീള പൊലീസുദ്യോഗസ്ഥന്‍റെ വേഷമായിരുന്നു അനിലിന്.
സിനിമ ചിത്രീകരണത്തിന്റെ ഇടവേളയിൽ ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. മൃതദേഹം ശനിയാഴ്ച തൊടുപുഴ ജില്ലാ ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തി പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും.

വെള്ളിയാഴ്ച വൈകിട്ട് 5 മണിക്കാണ് ഇടുക്കി തൊടുപുഴ മുട്ടത്തിനു സമീപം മലങ്കര അണക്കെട്ടിൽ അനിൽ മുങ്ങി മരിച്ചത്. കുളിക്കാനിറങ്ങിയ അനിൽ കയത്തിൽ മുങ്ങിത്താണു. ഒപ്പമുണ്ടായിരുന്ന പാലാ സ്വദേശികളായ സുഹൃത്തുക്കൾ നാട്ടുകാരെ വിവരം അറിയിക്കുകയും പ്രദേശവാസിയായ യുവാവ് അനിലിനെ കരയ്ക്കെത്തിക്കുകയും ചെയ്തു. ഉടനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളത്തിൽ വീണ് എട്ടു മിനിറ്റിനുള്ളിൽ കരയ്ക്കെത്തിനായെങ്കിലും അനിലിനെ മരണം കവർന്നിരുന്നു.

ഭാഗ്യ ലൊക്കേഷനെന്ന് പേരുകേട്ട തൊടുപുഴയിൽ സിനിമാതാരത്തിന്റെ ദാരുണ മരണം നാടിനും വലിയ ഞെട്ടലായിരിക്കുകയാണ്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top