മലയാളത്തിലെ ലക്ഷണമൊത്ത സൂപ്പര്‍ ഹീറോ സിനിമ…മൈ ഡിയര്‍ കുട്ടിച്ചാത്തന് ശേഷം കുട്ടികള്‍ക്ക് ആഘോഷിക്കാന്‍ ഒരു മലയാളി സൂപ്പര്‍ ഹീറോ സിനിമ ‘മിന്നല്‍ മുരളി; സിനിമയെ പ്രശംസിച്ച് മന്ത്രി വി ശിവന്‍കുട്ടി

ടോവിനോ തോമസ് ചിത്രം ‘മിന്നല്‍ മുരളി’യെ പ്രശംസിച്ച് മന്ത്രി വി ശിവന്‍കുട്ടി. മൈ ഡിയര്‍ കുട്ടിച്ചാത്തന് ശേഷം കുട്ടികള്‍ക്ക് ആഘോഷിക്കാന്‍ ഒരു മലയാളി സൂപ്പര്‍ ഹീറോ സിനിമ ആണ് മിന്നല്‍ മുരളി എന്നാണ് മന്ത്രി ഫെയ്സ്ബുക്ക് കുറിച്ചിരിക്കുന്നത്.
കുറിപ്പ് ഇങ്ങനെയായിരുന്നു
”മലയാളത്തിലെ ലക്ഷണമൊത്ത സൂപ്പര്‍ ഹീറോ സിനിമ.. മിന്നലായി ബേസിലും ടോവിനോയും.. അത്ഭുതമായി ഗുരു സോമസുന്ദരം.. മൈ ഡിയര്‍ കുട്ടിച്ചാത്തന് ശേഷം കുട്ടികള്‍ക്ക് ആഘോഷിക്കാന്‍ ഒരു മലയാളി സൂപ്പര്‍ ഹീറോ സിനിമ ‘മിന്നല്‍ മുരളി” എന്നാണ് ശിവന്‍കുട്ടിയുടെ കുറിപ്പ്.
മന്ത്രിക്ക് നന്ദി അറിയിച്ച് ടൊവിനോ തോമസും രംഗത്തെത്തി. അതേസമയം, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. മിന്നലേല്‍ക്കുന്ന യുവാവിന് അത്ഭുത ശക്തികള്‍ ലഭിക്കുന്നതായാണ് ചിത്രത്തിന്റെ കഥ.
തമിഴ് താരം ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്, ഫെമിന ജോര്‍ജ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. മിന്നല്‍ മുരളിക്കായി ക്യാമറ ചലിപ്പിക്കുന്നത് സമീര്‍ താഹിറും സംഗീതം ഷാന്‍ റഹ്മാനുമാണ്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....