Malayalam
റഹ്മന്റെ മകളുടെ വിവാഹത്തിന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും; വധുവിന് നൽകിയ സമ്മാനം കണ്ടോ? നിങ്ങളോടൊപ്പം കുറച്ച് സമയം ചെലവിടാനും കഴിഞ്ഞതില്‍ വളരെ ഭാഗ്യവാനാണ് താനെന്ന് റഹ്മാൻ; കുറിപ്പ് വൈറൽ
റഹ്മന്റെ മകളുടെ വിവാഹത്തിന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും; വധുവിന് നൽകിയ സമ്മാനം കണ്ടോ? നിങ്ങളോടൊപ്പം കുറച്ച് സമയം ചെലവിടാനും കഴിഞ്ഞതില്‍ വളരെ ഭാഗ്യവാനാണ് താനെന്ന് റഹ്മാൻ; കുറിപ്പ് വൈറൽ
കഴിഞ്ഞ ആഴ്ചയായിരുന്നു റഹ്മാന്റെ മകള്‍ റുഷ്ദയുടെ വിവാഹം. തെന്നിന്ത്യന്‍ സിനിമ ലോകത്തെ മുന്‍നിര താരങ്ങളെല്ലാം വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
80 കളിലെ താരങ്ങളുടെ സമാഗമവേദി കൂടിയായിരുന്നു താരപുത്രിയുടെ വിവാഹം. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. റഹ്മാന്റെ മകള്‍ക്ക് ഏറെ വിശേഷപ്പെട്ടൊരു സമ്മാനമാണ് അദ്ദേഹം നല്‍കിയത്. ഇപ്പോഴിതാ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞുള്ള റഹ്മാന്റെ കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ്.
റഹ്മാന്റെ കുറിപ്പ് ഇങ്ങനെ
നീലഗിരിയില്‍ ഹെലികോപ്റ്റര്‍ അപകടം നടന്നതിന്റെ പിറ്റേദിവസമായിരുന്നു റുഷ്ദയുടെ വിവാഹം. മുഖ്യമന്ത്രി സംഭവസ്ഥലത്തേക്ക് പോയെന്നുള്ള വിവരങ്ങള്‍ അറിഞ്ഞിരുന്നു. അദ്ദേഹത്തിന് വിവാഹ ചടങ്ങിലേക്ക് എത്താനാവുമോയെന്ന് അറിയില്ലായിരുന്നു. നീണ്ട യാത്രയ്ക്ക് ശേഷം വിശ്രമമില്ലാതെ നേരില്‍ വന്ന് നവദമ്പതികളെ അനുഗ്രഹിച്ച മുഖ്യമന്ത്രിക്കും ഒപ്പമെത്തിയവര്‍ക്കും ഹൃദയം കൊണ്ട് നന്ദി അറിയിച്ചിരിക്കുകയാണ് റഹ്മാന്.
അപ്രതീക്ഷിതമായി ചടങ്ങിനെത്തി നവദമ്പതികളെ അനുഗ്രഹിച്ച ആ നിമിഷം തനിക്ക് മറക്കാനാവില്ലെന്നും റഹ്മാന് പറയുന്നു. നിങ്ങളുടെ സ്നേഹാശംസയും നിങ്ങളോടൊപ്പം കുറച്ച് സമയം ചെലവിടാനും കഴിഞ്ഞതില്‍ വളരെ ഭാഗ്യവാനാണ് ഞാന്‍. മകള്‍ക്കും മരുമകനും ആശംസ അറിയിച്ച ആരോഗ്യമന്ത്രിക്കും റഹ്മാന് നന്ദി അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളും റഹ്മാന് പോസ്റ്റ് ചെയ്തിട്ടുണ്ട്.
മകള്‍ക്ക് സ്പെഷലായ സമ്മാനമാണ് മുഖ്യമന്ത്രി നല്‍കിയത്. രണ്ട് ബാസ്ക്കറ്റുകളിലായി വ്യത്യസ്ത തരം ചെടികളുടേയും മരങ്ങളുടേയും തൈകളാണ് സ്റ്റാലിന് സമ്മാനിച്ചത്. പ്രകൃതിയിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള കുറിപ്പും സമ്മാനത്തിനൊപ്പമുണ്ടായിരുന്നു. സമ്മാനത്തിന്റെ ചിത്രവും റഹ്മാന് കുറിപ്പിനൊപ്പം ഉള്‍പ്പെടുത്തിയിരുന്നു.
മകളുടെ വിവാഹത്തില്‍ സജീവമായി പങ്കെടുത്ത മോഹന്‍ലാലിനെക്കുറിച്ചും സുചിത്രയെക്കുറിച്ചും പറഞ്ഞും റഹ്മാന് എത്തിയിരുന്നു. ഏതൊരു അച്ഛനേയും പോലെ താനും ടെന്‍ഷനിലായിരുന്നു അന്ന്. ഞങ്ങളെത്തും മുന്‍പേ തന്നെ ചടങ്ങിലേക്ക് മോഹന്‍ലാലും സുചിയും എത്തിയിരുന്നു. താനാഗ്രഹിച്ചത് പോലെ തന്നെയുള്ള ഡ്രസ് കോഡിലായിരുന്നു മോഹന്‍ലാല്‍ വന്നത്. എല്ലാത്തിനും ഒരു വല്യേട്ടനെപ്പോലെയായി അദ്ദേഹം കൂടെയുണ്ടായിരുന്നുവെന്നുമായിരുന്നു റഹ്മാന് കുറിച്ചത്.
