Malayalam
‘ യുവയുടെ കല്യാണം കാണാന്‍ നില്‍ക്കാതെ മൃദുല ഇറങ്ങിപ്പോയി’; യുവയുടെ കല്യാണത്തിന് മൃദുല എത്തിയപ്പോൾ.. ചിരിയടക്കാനാവാതെ ആരാധകർ
‘ യുവയുടെ കല്യാണം കാണാന്‍ നില്‍ക്കാതെ മൃദുല ഇറങ്ങിപ്പോയി’; യുവയുടെ കല്യാണത്തിന് മൃദുല എത്തിയപ്പോൾ.. ചിരിയടക്കാനാവാതെ ആരാധകർ
സീരിയല്‍ താരങ്ങളായ യുവകൃഷ്ണയുടെയും മൃദുല വിജയിയുടെയും വിവാഹം ലോക്ക്ഡൗണിന് ഇടയിലും സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമാക്കിയിരുന്നു. നിശ്ചയം കഴിഞ്ഞത് മുതലുള്ള വാര്‍ത്തകള്‍ ആരാധാകര്‍ ഏറ്റെടുത്തിരുന്നു. ഒടുവില്‍ ജൂലൈയില്‍ ഇരുവരും വിവാഹിതരായി. വിവാഹശേഷമുള്ള ചിത്രങ്ങളും വിശേഷങ്ങളും എല്ലാമായി ഇരുവരും സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. ഇരുവരും പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളതും.
ഇപ്പോഴിതാ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ സുന്ദരിയെന്ന സീരിയല്‍ ലൊക്കേഷനിലെ വിശേഷങ്ങളായിരുന്നു യുവയും മൃദുലയും പങ്കിട്ടത്. യുവയുടെ കല്യാണം കാണാന്‍ നില്‍ക്കാതെ മൃദുല ഇറങ്ങിപ്പോയി എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
ഒരു കല്യാണം കൂടാനായാണ് കൊച്ചിയിലേക്ക് എത്തിയതെന്ന് പറഞ്ഞായിരുന്നു മൃദുല സംസാരിച്ച് തുടങ്ങിയത്. ഇന്നൊരു സ്പെഷല്‍ ഡേയാണ്. ഒരു കല്യാണം കൂടാന്‍ വന്നതാണ്, കല്യാണച്ചെറുക്കനെ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. ഏട്ടന്റെ കല്യാണമല്ലേ, അതിന്റെ ഉഷാറെങ്കിലും കാണിക്കു. കല്യാണത്തിനായെത്തിയ സുഹൃത്തിനേയും യുവയും മൃദുലയും പരിചയപ്പെടുത്തിയത്. ആദ്യമായാണ് സ്വന്തം ഭാര്യയുടെ മുന്നില്‍ വെച്ച് വേറൊരു കല്യാണം കഴിക്കുന്നതെന്നായിരുന്നു യുവയുടെ കമന്റ്.
അവള് ഇതെങ്ങനെ സഹിക്കുമോ എന്തോയെന്ന് യുവ ചോദിച്ചപ്പോള്‍ ഏട്ടന്റെ കല്യാണത്തില്‍ പ്രതിഷേധിച്ച് ബ്ലാക്കിലാണ് ഞാനിറങ്ങിയതെന്നായിരുന്നു മൃദുല പറഞ്ഞത്. സെറ്റിലേക്കുള്ള യാത്രയും അവിടെയുള്ള സഹപ്രവര്‍ത്തകരേയുമെല്ലാം യുവ പരിചയപ്പെടുത്തിയിരുന്നു. ഒരു സീരിയല്‍ ലൊക്കേഷനില്‍ എന്തൊക്കെയാണ് പ്രധാനമായും നടക്കുന്നത് എന്നും കാണിച്ച് തരികയെന്നൊരു ലക്ഷ്യവുമുണ്ട് തങ്ങള്‍ക്കെന്നും യുവ പറഞ്ഞിരുന്നു.
കോസ്റ്റ്യൂമറേയും ക്യാമറാമാനേയും മേക്കപ്പമാനേയുമെല്ലാം യുവ പരിചയപ്പെടുത്തിയിരുന്നു. അച്ഛനായി അഭിനയിക്കുന്ന നടനേയും യുവ പരിചയപ്പെടുത്തിയിരുന്നു. ഞാനിത് വരെ പെണ്ണിനെ കണ്ടിട്ടില്ല. മുഹൂര്ത്തമാവുമ്പോള് അറിയാം. ആരായിരിക്കും വരുന്നതെന്ന്. ദേവേന്ദ്രനാഥിനേയും യുവ പരിചയപ്പെടുത്തിയിരുന്നു. ഇതാണ് എന്റെ അളിയന്, എന്നെ ഈ കുരുക്കില്‍പ്പെടുത്തിയത് പ്രധാനമായും ഈ അളിയനാണ്. ഇത്രയും നല്ലൊരു മനുഷ്യനെ, ചെറുപ്പക്കാരനെ, പുരുഷനെ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്. അപ്പോള്‍ നമ്മള് കെട്ടിച്ച് കൊടുക്കണ്ടേയെന്നായിരുന്നു ദേവേന്ദ്രനാഥ് പറഞ്ഞത്.
ചേര്‍ത്തല ലളിതാമ്മയാണ് ഞാന്‍ കെട്ടാന്‍ പോവുന്ന പെണ്ണിന്റെ അച്ഛമ്മയായി വേഷമിടുന്നത്. മനസ്സില്‍ ഒന്ന് വെച്ച് പുറത്ത് വേറെ പറയുന്നയാളല്ല, എനിക്ക് അച്ഛമ്മയെ ഒരുപാടിഷ്ടമാണ്. കൃഷ്ണയാണ് ചേച്ചിയായി അഭിനയിക്കുന്നത്. സീമ ജി നായരാണ് ഞാന്‍ കെട്ടുന്ന പെണ്ണിന്റെ അമ്മയായെത്തുന്നത്. വളരെ ഫ്രണ്ട്ലിയായിട്ടും ടോക്കറ്റീവായിട്ടുള്ളയാളാണ്. നല്ലൊരു അടിപൊളി ചേച്ചിയാണെന്നുമായിരുന്നു യുവ സീമയെക്കുറിച്ച് പറഞ്ഞത്. നിങ്ങളെ രണ്ടാളേയും ഭയങ്കര ഇഷ്ടമാണ്, ഈ സെറ്റില്‍ വെച്ച് കാണാനായതില്‍ ഒരുപാട് സന്തോഷമുണ്ടെന്നായിരുന്നു സീമ യുവയോടും മൃദുലയോടും പറഞ്ഞത്.
ശോഭപ്രിയയാണ് എന്റെ അമ്മയായി അഭിനയിക്കുന്നത്. ഒരു ഇന്നസെന്റ് കൊച്ചായാണ് എനിക്ക് ഫീല്‍ ചെയ്തത്. സൈലന്റായിരുന്നിട്ട് ഓരോ തഗ് വിടും അങ്ങനെയാണ് എനിക്ക് യുവയെ ഫീല്‍ ചെയ്തത്. ഇതൊന്നും സ്ക്രിപ്റ്റഡല്ല. മൃദുലയെക്കുറിച്ചായിരുന്നുശോഭപ്രിയ യുവയോട് ചോദിച്ചത്. എല്ല കാര്യത്തിലും ബെസ്റ്റാണ് മൃദുല, ഭാര്യയായ മൃദുലയെയാണ് കൂടുതലിഷ്ടം. അഭിനേത്രിയായ മൃദുലയേയും ഇഷ്ടമാണെന്നും യുവ പറഞ്ഞിരുന്നു.
ഒറിജിനല്‍ കല്യാണത്തിന് പോലും ഇത്രയും ടെന്‍ഷന്‍ തോന്നിയിട്ടില്ലെന്നാണ് ഏട്ടന് പറയുന്നത്. താലികെട്ടുന്നില്ല ഞാന്‍, കൊണ്ടുവെക്കുന്നേയുള്ളൂ. ഇതൊക്കെ ഞാന്‍ നോക്കുമെന്നായിരുന്നു മൃദുല പറഞ്ഞത്. കരഞ്ഞ് തളരുന്ന സുന്ദരിയെയാണ് എല്ലാവരും കാണുന്നത്, ചിരിക്കുന്ന സുന്ദരിയുടെ ഫോട്ടോഷൂട്ട് വീഡിയോയും യുവ കാണിച്ചിരുന്നു. ഇന്നായിരുന്നു ആ കല്യാണം, അത് കണ്ടുനില്ക്കാന് ശക്തിയില്ലാതെ അവള് തിരുവനന്തപുരത്തേക്ക് പോയി, തുമ്പപ്പൂ ഷൂട്ടുണ്ട്. രാവിലെ ഞാന്‍ ട്രയിന്‍ കേറ്റിവിട്ടതാണ്. തെറ്റിദ്ധരിക്കേണ്ടെന്നുമായിരുന്നു യുവ പറഞ്ഞത്. സീരിയലിന്റെ പിന്നാമ്പുറ കാഴ്ചകള്‍ കാണിച്ച യുവയെ അഭിനന്ദിച്ച് ആരാധകരെത്തിയിരുന്നു.
