Connect with us

‘നാളുകൾക്കു ശേഷം എന്നിലെ അഭിനേതാവിനെ ഞാൻ വീണ്ടും നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നു’; ആ സന്തോഷ വാർത്തയുമായി സൂരജ്! പക്ഷെ

Malayalam

‘നാളുകൾക്കു ശേഷം എന്നിലെ അഭിനേതാവിനെ ഞാൻ വീണ്ടും നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നു’; ആ സന്തോഷ വാർത്തയുമായി സൂരജ്! പക്ഷെ

‘നാളുകൾക്കു ശേഷം എന്നിലെ അഭിനേതാവിനെ ഞാൻ വീണ്ടും നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നു’; ആ സന്തോഷ വാർത്തയുമായി സൂരജ്! പക്ഷെ

പാടാത്ത പൈങ്കിളി സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർ നെഞ്ചിലേറ്റിയ താരമാണ് സൂരജ് സൺ. എന്നാൽ ഇടയ്ക്കുവച്ച് സൂരജ് പരമ്പരയിൽനിന്നും പിന്മാറുകയായിരുന്നു. ഇത് ആരാധകരെ വല്ലാതെ നിരാശരാക്കിയിരുന്നു. പരമ്പരയിൽ ഇല്ലെങ്കിലും സോഷ്യൽ മീഡിയ വഴി തന്റെ വിശേഷങ്ങൾ സൂരജ് ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അഭിനയ ജീവിതത്തിലെ പുതിയൊരു തുടക്കത്തിനെക്കുറിച്ച് വാ ചാലനായെത്തിയിരിക്കുകയാണ് സൂരജ്.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്

കുറച്ചു നാളുകൾക്കു ശേഷം എന്നിലെ അഭിനേതാവിനെ ഞാൻ വീണ്ടും നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുകയാണ്. പക്ഷെ ഇക്കുറി അത് ഒരു ആൽബത്തിലൂടെയാണെന്നു മാത്രം. ഒരു തികഞ്ഞ ദൈവ വിശ്വാസി എന്നൊന്നും എനിക്ക് എന്നേ വിശേഷിപ്പിക്കാൻ പറ്റില്ല. എന്നാൽ നിരീശ്വരവാദിയുമല്ല. എല്ലാ വർഷവും കൃത്യമായി ശബരിമല ദർശനം നടത്താൻ സാധിക്കാറില്ലെങ്കിലും ഇത്തവണ ദർശനം നടത്തണമെന്ന് എന്റെ മനസ്സിൽ ആഗ്രഹം ഉണ്ടായിരുന്നു. ആ സമയത്തു ഒരു നിമിത്തം പോലെയാകാം ഈ ആൽബത്തിന്റെ കാര്യത്തിനായി ഇവർ എന്നേ സമീപിച്ചതും. കോളേജ് കാലം മുതലേ ഇവരുടെ സ്വപ്നമായിരുന്നു ഈ ആൽബം. അത് എന്നിലൂടെ തന്നെ സാക്ഷാത്കരിക്കാൻ പറ്റിയത് മറ്റൊരു നിയോഗമായി ഞാനും കരുതുന്നു.

ശബരിമലയിൽ ചെന്ന് സാക്ഷാൽ സ്വാമി അയ്യപ്പൻറെ അനുഗ്രഹം വാങ്ങിയ ശേഷം, മനസ്സും ശരീരവും അയ്യപ്പനിൽ മാത്രം ലയിച്ചുകൊണ്ടു ഞാൻ ഇതിന്റെ ഭാഗമാകാൻ തീരുമാനിച്ചു. അഭിനയം മറന്നു എന്നിലെ ഭക്തനെ ഞാൻ പോലുമറിയാതെ തൊട്ടുണർത്തിയ നിരവധി മുഹൂർത്തങ്ങൾ ഈ ആൽബത്തിന്റെ ചിത്രീകരണവേളയിലുണ്ടായെന്നും സൂരജ് കുറിച്ചിട്ടുണ്ട്. തികച്ചും ഭക്തിസാന്ദ്രമാർന്ന ഈ സാഹചര്യങ്ങൾ ഒരുക്കിത്തന്ന പ്രിയ പാലക്കാട്‌ പോത്തുണ്ടി നിവാസികൾക്കും ഈ വേളയിൽ അത്യധികം നന്ദി അറിയിക്കുന്നു. ഒപ്പം ഈ മണ്ഡലകാലത്തു നിങ്ങൾക്കും ഭക്തിസാന്ദ്രമായ പുണ്യനിമിഷങ്ങൾ സമ്മാനിക്കാൻ ഈ ആൽബത്തിന് സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഈ തുടക്കത്തിനു നിങ്ങളുടെ എല്ലാവിധ പ്രാർത്ഥനയും അനുഗ്രഹവും എന്റെ കൂടെ വേണം എന്നുമായിരുന്നു സൂരജിന്റെ കുറിപ്പ്.

നിരവധി പേരാണ് സൂരജിന്റെ പുതിയ തുടക്കത്തിന് ആശംസയുമായി എത്തിയത്.

അഭിനയ ജീവിതത്തിലേക്കുള്ള തിരിച്ചു വരവ് ദൈവാനുഗ്രഹത്തോടെ ആയതിൽ വളരെ സന്തോഷം എന്നും അനുഗ്രഹം ഉണ്ടാവട്ടെ. ഈ ആൽബം റിലീസിനായി കാത്തിരിക്കുന്നു. വിജയകരമായി എല്ലാ ഈശ്വര വിശ്വാസികളും ഏറ്റെടുക്കും എന്ന വിശ്വാസം ഉണ്ട്. വളരെ സന്തോഷം തോന്നി അഭിനയം മറന്ന് ആൽബത്തിൽ എത്തിപ്പെട്ടത് അയ്യപ്പന്റെ അനുഗ്രഹം ഒന്നുമാത്രമാണ് എന്തായാലും തിരിച്ചുവന്നാൽ സ്വീകരിക്കുവാൻ ഒരുപാട് കുടുംബങ്ങൾ കാത്തിരിക്കുകയാണ്.. തുടങ്ങിയ കമന്റുകളാണ് ആരാധകർ കുറിച്ചത്

Continue Reading

More in Malayalam

Trending

Recent

To Top