Malayalam
തന്നെ അറിയാത്ത ഒത്തിൽ പേര്‍ക്ക് യൂസഫലിയെ അറിയാം… തിരുവനന്തപുരം ലുലു മാള്‍ ഉദ്ഘാടന വേദിയിൽ മമ്മൂട്ടി
തന്നെ അറിയാത്ത ഒത്തിൽ പേര്‍ക്ക് യൂസഫലിയെ അറിയാം… തിരുവനന്തപുരം ലുലു മാള്‍ ഉദ്ഘാടന വേദിയിൽ മമ്മൂട്ടി
യൂസഫലിയുടെ ക്ഷണം നിരാകരിക്കാനുള്ള ഒരു കാരണവും ഇല്ലാത്തതു കൊണ്ടാണ് താന്‍ എത്തിയതെന്നും മമ്മൂട്ടി.തിരുവനന്തപുരം ലുലു മാള്‍ ഉദ്ഘാടന വേദിയിലാണ് മമ്മൂട്ടി സംസാരിച്ചത്.
അടുത്ത കാലത്ത് വന്ന പനിയും കേള്‍ക്കാന്‍ സുഖമില്ലാത്ത സൗണ്ടും കാരണം താന്‍ പേടിച്ചിരിക്കുക ആയിരുന്നു. തന്നെ ഒരുപാട് പേര്‍ക്ക് അറിയാമെന്ന് പലപ്പോഴും താന്‍ ഊറ്റം കൊള്ളാറുണ്ട്. പക്ഷേ തന്നെ അറിയാത്ത ഒത്തിരി പേര്‍ക്ക് യൂസഫലിയെ അറിയാമെന്നും മമ്മൂട്ടി പറഞ്ഞു.
അതേസമയം, സിബിഐ 5 ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് മമ്മൂട്ടി ഇപ്പോള്‍. എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധുവാണ് ചിത്രം ഒരുക്കുന്നത്. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് സിനിമ നിര്‍മിക്കുന്നത്. മുകേഷും സായികുമാറും അടക്കം പഴയ ടീമില്‍ ഉണ്ടായിരുന്നവര്‍ക്കു പുറമേ രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, ദിലീഷ് പോത്തന്, സൗബിന് ഷാഹിര്‍, ആശ ശരത്ത്, മാളവിക മേനോന് തുടങ്ങിയ താരങ്ങളും പുതുമുഖ അഭിനേതാക്കളും ഈ സിനിമയിലുണ്ട്.
എറണാകുളം, തിരുവനന്തപുരം, ഹൈദരാബാദ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. ഭീഷ്മപര്‍വ്വം, പുഴു, ഏജന്റ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍.
