Connect with us

എന്റെ അനുഭവം അതായിരുന്നു, ഒരിക്കലും പ്രയാസമില്ല! പതിനാല് വർഷത്തെ ജീവിതം, മഞ്ജുവിന്റെ തുറന്ന് പറച്ചിൽ

Malayalam

എന്റെ അനുഭവം അതായിരുന്നു, ഒരിക്കലും പ്രയാസമില്ല! പതിനാല് വർഷത്തെ ജീവിതം, മഞ്ജുവിന്റെ തുറന്ന് പറച്ചിൽ

എന്റെ അനുഭവം അതായിരുന്നു, ഒരിക്കലും പ്രയാസമില്ല! പതിനാല് വർഷത്തെ ജീവിതം, മഞ്ജുവിന്റെ തുറന്ന് പറച്ചിൽ

1998ലായിരുന്നു ദിലീപും മഞ്ജു വാര്യരും വിവാഹിതരായത്. വലിയ കൊട്ടിഘോഷമൊന്നുമില്ലാതെ നടന്ന വിവാഹം ആരാധകരേയും സിനിമപ്രവർത്തകരേയും ഞെട്ടിച്ചു. മഞ്ജു വാര്യരുടെ വീട്ടുകാർ വിവാഹത്തിന് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സിനിമയിൽ നായികയായി കത്തി നിൽക്കുമ്പോഴാണ് മഞ്ജു ദിലീപിനെ വിവാഹം ചെയ്തത്. പ്രണയിച്ച് വിവാഹിതരായ ഇവർ 2014 ൽ നിയമപരമായി വേർപിരിയുകയായിരുന്നു. മഞ്ജു- ദിലീപ് വിവാഹമോചനം ഏറെ ഞെട്ടലൊടെയാണ് പ്രേക്ഷകർ കേട്ടത്. 16 വർഷത്തെ വിവാഹജീവിതം വേർപിരിഞ്ഞതിന്റെ കാരണം ഇന്നും വ്യക്തമല്ല. ഏകമകൾ മീനാക്ഷി അച്ഛൻ ദിലീപിനൊടൊപ്പമാണ്.

വിവാഹശേഷം മഞ്ജു സിനിമയിൽ നിന്നും താൽക്കാലികമായി ഒരു ഇടവേളയെടുക്കുകയായിരുന്നു. അഭിനയത്തിന് വിവാഹത്തോടെ അവസാനം കുറിക്കുകയായിരുന്നു. പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ഗംഭീര തരിച്ചുവരവാണ് താരം നടത്തിയത്.

സിനിമയിൽ നിന്ന് ഇടവേളയെടുത്ത സമയത്ത് ജീവിതത്തെ കുറിച്ച് പറഞ്ഞ താരത്തിന്റെ വാക്കുകൾ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കുറേ കാലത്തെ തിരക്കിട്ട ജീവിതത്തിന് ശേഷം എങ്ങനെയാണ് വീട്ടിൽ ഒതുങ്ങിക്കൂടാൻ കഴിഞ്ഞെതെന്ന് പലരും തന്നോട് ചോദിച്ചിരുന്നു. അതിൽ തനിയ്ക്ക് പ്രയാസമൊന്നുമില്ല. വെറുതെ ഇരിക്കുമ്പോഴും സന്തോഷിക്കാൻ കഴിയുമെന്നാണ് തന്റെ അനുഭവമെന്നായിരുന്നു അന്ന് മഞ്ജു പറഞ്ഞത്

വ്യക്തി ജീവിതത്തിൽ കടുത്ത പ്രതിസന്ധികളിലൂടെ മഞ്ജു കടന്ന് പോയപ്പോഴും ശക്തമായി തന്നെയാണ് നടി പ്രതികരിച്ചതെന്ന് പറയാതിരിക്കാൻ വയ്യ. താൻ നേരിട്ട പ്രതിസന്ധികളെ കുറിച്ച് ഒരു വാക്ക് പോലും മഞ്ജു അന്നും ഇന്നും സംസാരിച്ചിട്ടില്ല. ഇരുവരും വേർപിരിഞ്ഞ സമയത്തും പരസ്പരം കരിവാരി തേക്കാതെയാണ് വിവാഹമോചനം നേടിയത്. രണ്ട് ഒരു പഴി ചാരലും പരസ്പരം നടത്തിയിട്ടില്ല എന്നതാണ് മറ്റൊരു ശ്രദ്ദേയമായൊരു കാര്യം.

14 വർഷത്തിൽ ഒരിക്കലും പോലും ജോലി ചെയ്യാൻ സാധിക്കാത്തതിൽ മനസ്സ് വേദനിച്ചിട്ടില്ല. ഇക്കാലമത്രയും വീട്ടിൽ ഇരിക്കുമ്പോൾ മഞ്ജു ഒരു സ്ത്രീയെന്ന നിലയിൽ ജീവിക്കുകയും ശരിക്കും ആസ്വദിക്കുകയുമാണ് ചെയ്തത്. സിനിമയിലേക്ക് തിരിച്ചെത്തിയ മഞ്ജുവിന്റെ രൂപമാറ്റം ചിലരെയെങ്കിലും അസൂയപ്പെടുത്തിയിരിയ്ക്കാം. പ്രായം മഞ്ജു റിവേഴ്‌സ് ഗിയറിലിട്ടു. അതെല്ലാം തന്നെയും സ്വയം മോട്ടിവേഷന്‍ ചെയ്യുന്നതിന്റെ ഭാഗമായിരിക്കാം എന്ന് ആരാധകര്‍ പറയുന്നു. ഒറ്റപ്പെട്ടു പോവുമ്പോള്‍ നിരുപമ രാജീവിനെ പോലെ സ്വയം ഇഷ്ടപ്പെടുകയും, ഇഷ്ടമുള്ള കാര്യങ്ങള്‍ ആസ്വദിച്ച് ചെയ്യുകയും ചെയ്യുന്നതിലൂടെ കൈവിട്ടു പോകുന്നത് എന്തോ തിരിച്ചു പിടിയ്ക്കാനുള്ള ശ്രമത്തിലാവും മഞ്ജു വാര്യര്‍. ഒരു മാതൃകയാണ് മഞ്ജു.. സ്ത്രീ എന്ന നിലയിലും അമ്മ എന്ന നിലയിലും നടി എന്ന നിലയിലും!

അതേസമയം ഇപ്പോൾ സൗബിനൊപ്പം മഞ്ജു കേന്ദ്രകഥാപാത്രമാകുന്ന വെള്ളരിക്കാപട്ടണത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് താരം. സുനന്ദ എന്ന കഥാപാത്രമായിട്ടുള്ള മഞ്ജുവിന്റെ മേക്കോവർ ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. ചതുർ മുഖം, ലളിതം സുന്ദരം സിനിമകൾ നിർമിച്ച് കൊണ്ട് നിർമാണത്തിലേക്കും മഞ്ജു കടന്നിരിക്കുകയാണ്.

More in Malayalam

Trending

Recent

To Top