ആ സന്തോഷം അധിക നാൾ നീണ്ടുനിന്നില്ല..ചിത്രം പുറത്തിറങ്ങി ദിവസങ്ങൾ പിന്നിടെവെ ആ ദുഃഖം തേടിയെത്തി, പ്രവീണയുടെ കുടുംബത്തിലെ അപ്രതീക്ഷിത വിയോഗത്തിൽ കണ്ണീരോടെ ആരാധകരും
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രവീണ. നായികയായും സഹനടിയായും അഭിനയിച്ചിട്ടുള്ള പ്രവീണ സിനിമയ്ക്ക് പുറമെ സീരിയില്‍ രംഗത്തും ശക്തമായ സാന്നിധ്യമായി മാറിയിട്ടുണ്ട്. കളിയൂഞ്ഞാല്‍ എന്ന സിനിമയിലൂടെയായിരുന്നു പ്രവീണയുടെ അരങ്ങേറ്റം. പിന്നീട് ഒരാള്‍ മാത്രം, ദ ട്രൂത്ത്, അഗ്നിസാക്ഷി, മഴവില്ല്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ബാംഗ്ലൂര്‍ ഡേയ്‌സ്, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.
കഴിഞ്ഞ ദിവസമായിരുന്ന പ്രവീണ അഭിനയിച്ച ചിത്രമായ സുമേഷ് ആന്റ് രമേശ് റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ പ്രവീണയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ആ സന്തോഷം അധിക നാൾ നീണ്ടുനിന്നില്ല. ഈ സന്തോഷത്തിനിടെയാണ് പ്രവീണയുടെ അച്ഛന്റെ വിയോഗ വാര്‍ത്ത എത്തിയത്. താരത്തിന്റെ പോസ്റ്റിന് കമന്റുമായി നിരവധി പേരാണ് എത്തിയത്. അച്ഛനോടൊപ്പമുള്ള ചിത്രമായിരുന്നു പ്രവീണ പങ്കുവച്ചത്.
എന്റെ അച്ഛന്‍, എന്റെ ഗുരു, ഭഗവാന്റെ സ്വര്‍ഗ്ഗവാതില്‍ തുറന്നു കിടന്നിരുന്ന സമയത്ത് ഞങ്ങളെ വിട്ടു ഭഗവല്‍ സന്നിതിയില്‍ പൂകി. എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. അച്ഛനോടൊപ്പമുള്ള ചിത്രവും പ്രവീണ പങ്കുവച്ചിട്ടുണ്ട്.
കോളേജ് പ്രഫസറായിരുന്നു പ്രവീണയുടെ അച്ഛന്റെ മാമചന്ദ്രന്‍ നായര്‍. അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജിലെ പ്രൊഫസറായിരുന്നു പ്രവീണയുടെ അച്ഛന്‍. കുളക്കട എന്ന് സൗഹൃദ സംഘങ്ങള്‍ക്കിടിയില്‍ വിളിപ്പേരുണ്ടായിരുന്നു. ധനതത്വശാസ്ത്ര അധ്യാപകനായിരുന്നു അദ്ദേഹം. കലാസാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. കഥാപ്രസംഗ കലയോട് വലിയ താല്‍പര്യമുണ്ടായിരുന്നുവെന്നും നന്നായി കഥ പറയുമായിരുന്നുവെന്നും സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുന്നവര്‍ പറയുന്നുണ്ട്.
