Connect with us

അര്‍ധരാത്രിയില്‍ വിളിച്ചുണര്‍ത്താതിരിക്കാന്‍ കാളിദാസന്റെ കിടയ്ക്കയ്ക്ക് അരികില്‍ എപ്പോഴും സ്‌നാക്‌സ് സൂക്ഷിക്കണം..വിയർത്ത് കുളിച്ച് തനിക്ക് നേരെ വരുന്ന കാളിദാസില്‍ നിന്നും ഓടി രക്ഷപ്പെടണം; പിറന്നാള്‍ ദിനത്തില്‍ ചെക്ക്‌ലിസ്റ്റ് തയ്യാറാക്കി മാളിവിക!!

Malayalam

ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാമിന്റെ ജന്മദിനമാണ് ഇന്ന്. സോഷ്യൽ മീഡിയയിലൂടേയും അല്ലാതെയുമായി നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തുന്നത്.

ഇപ്പോഴിതാ ചേട്ടന്റെ പിറന്നാള്‍ ദിനത്തില്‍ തനിക്കായുള്ള ഒരു ചെക്ക്‌ലിസ്റ്റ് തയ്യാറാക്കിക്കൊണ്ടാണ് ചക്കി എന്ന മാളവിക ജയറാം എത്തിയിരിയ്ക്കുന്നത്.

രസകരമായ ലിസ്റ്റില്‍ ഓരോ കാര്യവും എണ്ണമിട്ട് പറയുകയാണ്. തന്നെ അര്‍ധരാത്രിയില്‍ വിളിച്ചുണര്‍ത്താതിരിക്കാന്‍ കാളിദാസന്റെ കിടയ്ക്കയ്ക്ക് അരികില്‍ എപ്പോഴും സ്‌നാക്‌സ് സൂക്ഷിക്കണം, ചോദ്യം ചോദിച്ച് ശല്യം ചെയ്യാതിരിക്കാന്‍ കാളിദാസ് ക്രിക്കറ്റ് തിയറി സെക്ഷനിലേക്ക് കയറിയാല്‍ ഒരു പേനയും പേപ്പറും എടുത്ത് വയ്ക്കണം എന്ന് തുടങ്ങി, വിയർത്ത് കുളിച്ച് തനിക്ക് നേരെ വരുന്ന കാളിദാസില്‍ നിന്നും ഓടി രക്ഷപ്പെടണം എന്നത് അടക്കം ആറ് കാര്യങ്ങളാണ് ചക്കി കുറിച്ചിരിയ്ക്കുന്നത്. എത്ര ശല്യം ചെയ്താലും കണ്ണനെ ഇഷ്ടപ്പെടും എന്നതും ഒരു പോയിന്റ് ആണ്.

‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് കാളിദാസ് ബാല താരമായി മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

സിബി മലയിൽ സംവിധാനം ചെയ്ത ‘എന്റെ വീട്, അപ്പൂന്റേം’ എന്ന ചിത്രത്തിലും തുടര്‍ന്ന് അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിനു 2003 ലെ മികച്ച ബാലനടനുള്ള സംസ്ഥാന-ദേശീയ ചലച്ചിത്രപുരസ്കാരങ്ങള്‍ നേടി. 2018 ൽ പുറത്തിറങ്ങിയ ‘പൂമരം’ എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ സജീവമായ കാളിദാസ്, ഈ വര്‍ഷത്തെ പ്രധാന തമിഴ് ഓ ടി ടി റിലീസുകളായ അന്തോലോജി ചിത്രങ്ങള്‍ – പുത്തം പുതു കാലൈ,’ ‘പാവ കതൈകള്‍’ എന്നിവയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളത്തില്‍ ‘മിസ്റ്റര്‍ ആന്റ് മിസ്സ് റൗഡി,’ ‘ആര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്,’ ‘ഹാപ്പി സര്‍ദാര്‍’ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തില്‍ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം സന്തോഷ്‌ ശിവന്‍ സംവിധാനം ചെയ്ത ‘ജാക്ക് ആന്റ് ജില്‍’ ആണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top