Connect with us

അത്ഭുതകരമായി കണ്ടുമുട്ടി, സംസാരിക്കാൻ കഴിഞ്ഞില്ല! ആ കാര്യങ്ങൾ ചോദിച്ചറിയണമെന്നുണ്ട്! ഓര്‍മിക്കപ്പെടാന്‍ പോകുന്നതെന്ന് അങ്ങനയായിരിക്കും; വാക്കുകൾ വൈറൽ

Malayalam

അത്ഭുതകരമായി കണ്ടുമുട്ടി, സംസാരിക്കാൻ കഴിഞ്ഞില്ല! ആ കാര്യങ്ങൾ ചോദിച്ചറിയണമെന്നുണ്ട്! ഓര്‍മിക്കപ്പെടാന്‍ പോകുന്നതെന്ന് അങ്ങനയായിരിക്കും; വാക്കുകൾ വൈറൽ

അത്ഭുതകരമായി കണ്ടുമുട്ടി, സംസാരിക്കാൻ കഴിഞ്ഞില്ല! ആ കാര്യങ്ങൾ ചോദിച്ചറിയണമെന്നുണ്ട്! ഓര്‍മിക്കപ്പെടാന്‍ പോകുന്നതെന്ന് അങ്ങനയായിരിക്കും; വാക്കുകൾ വൈറൽ

ദേശീയ പുരസ്കാരങ്ങള്‍ നേടിയ എസ്. ദുർഗ്ഗക്കും ചോലക്കും ശേഷം, സനൽകുമാർ ശശിധരൻ, മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കയറ്റം’. കയറ്റത്തി’ന്റെ ചിത്രീകരണ വേളയിലായിരുന്നു സനൽ കുമാറും മഞ്ജു വാര്യരും സംഘവും ഹിമാലയത്തിൽ കുടുങ്ങിപ്പോയത്.

ഹിമാലയത്തിലൂടെ ഒറ്റക്ക് യാത്ര ചെയ്യുന്ന മായ എന്ന കഥാപാത്രത്തെയാണ് മഞ്ജു ചിത്രത്തിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ സംവിധായകൻ മഞ്ജുവിനെ കുറിച്ച് പറയുന്ന ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ എന്ന അത്ഭുതകരമായ സ്ത്രീയെ കണ്ടുമുട്ടാന്‍ സാധിച്ചുവെന്നാണ് സനല്‍കുമാര്‍ പറയുന്നത്

സനല്‍കുമാര്‍ ശശിധരന്‍റെ വാക്കുകൾ ഇങ്ങനെ

എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവാണ് കയറ്റം. ആ സിനിമയിലൂടെ എനിക്ക് ഈ അത്ഭുതകരമായ സ്ത്രീയെ കണ്ടുമുട്ടാന്‍ സാധിച്ചു. അവര്‍ ബഹുമുഖ പ്രതിഭയാണ്, നര്‍ത്തകിയാണ്, എഴുത്തുകാരിയാണ് സംവിധായികയാണ്, അത്ഭുതകരമായ വ്യക്തിത്വമാണ്. സ്വകാര്യമായി സംസാരിക്കാന്‍ സാഹചര്യം ലഭിച്ചില്ലെങ്കിലും ഇനി സ്വകാര്യമായി ലഭിക്കുന്ന അവസരത്തില്‍ ഞങ്ങളുടെ സംവിധാനങ്ങളെ കുറിച്ച് അവരുടെ അനുഭവങ്ങള്‍ ചോദിച്ചറിയാന്‍ ആഗ്രഹിക്കുന്നു. അവരോടുള്ള എന്റെ ആരാധനയുടെയും സ്നേഹത്തിന്റെയും പേരിലായിരിക്കും കയറ്റം ഓര്‍മിക്കപ്പെടാന്‍ പോകുന്നതെന്നു തോന്നുന്നുവെന്നാണ് സനൽകുമാർ കുറിച്ചത്.

ഹിമാലയത്തിലും പരിസര പ്രദേശങ്ങളിലുമായാണ് കയറ്റത്തിന്റെ ഷൂട്ടിങ് നടന്നത്. ഒരു മൊബൈൽ ഫോണിലാണ് ചിത്രീകരണം എന്നതുൾപ്പെടെ നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ് കയറ്റം. ചിത്രത്തിനുവേണ്ടി തയാറാക്കിയ അഹർസംസ എന്ന ഭാഷയാണ് കയറ്റത്തിന്റെ മറ്റൊരു സവിശേഷത. ഈ ഭാഷയിൽ കയറ്റം എന്നതിനുള്ള വാക്കായ “അഹർ” ആണ് ചിത്രത്തിന്റെ മറ്റൊരു ടൈറ്റിൽ. അഹർ സംസയിലുള്ള പത്തു പാട്ടുകളിലൂടെ വ്യത്യസ്തമായ രീതിയിൽ കഥ പറയുന്ന സിനിമയുടെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത് രതീഷ് ഈറ്റില്ലമാണ്. എല്ലാ ഗാനങ്ങളും ഷൂട്ടിംഗ് നടന്നിരുന്ന ഹിമാലയൻ ട്രെക്കിംഗ് സൈറ്റുകളിൽ ഓൺ ദി സ്പോട്ട് ഇംപ്രൊവൈസേഷൻ ആയിട്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നതും ഒരു സവിശേഷതയാണ്.

ചിത്രത്തിൽ മഞ്ജുവാര്യർക്കൊപ്പം വേദ്, ഗൗരവ് രവീന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോണിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളിൽ എത്തിയിരുന്നു.
നിവ് ആർട്ട് മൂവീസ്, മഞ്ജു വാര്യർ പ്രൊഡക്ഷൻസ്, പാരറ്റ്മൗണ്ട് പിക്ചേഴ്സ് എന്നീ ബാനറുകളിൽ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യർ, സനൽ കുമാർ ശശിധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബിനീഷ് ചന്ദ്രൻ ബിനു നായർ എന്നിവരാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസേർസ്.

More in Malayalam

Trending

Recent

To Top