Malayalam
മകള്‍ ഒരാളെയും കൂട്ടി കാറില്‍ വന്നിറങ്ങുകയാണ്, ഇയാളെയാണ് കല്യാണം കഴിക്കാന്‍ പോവുന്നതെന്ന് പറഞ്ഞപ്പോള്‍ അച്ഛനും അമ്മയും ഞെട്ടി പോയി; തുറന്ന് പറഞ്ഞ് മീന അനിൽ
മകള്‍ ഒരാളെയും കൂട്ടി കാറില്‍ വന്നിറങ്ങുകയാണ്, ഇയാളെയാണ് കല്യാണം കഴിക്കാന്‍ പോവുന്നതെന്ന് പറഞ്ഞപ്പോള്‍ അച്ഛനും അമ്മയും ഞെട്ടി പോയി; തുറന്ന് പറഞ്ഞ് മീന അനിൽ
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അവതാരകയാണ് മീര അനില്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയിലൂടെയാണ് മീര പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ലോക്ഡൗണ്‍ നാളുകളിലായിരുന്നു മീരയുടെ വിവാഹം. വീട്ടുകാര്‍ നിശ്ചയിച്ച് ഉറപ്പിച്ചത് പ്രകാരമുള്ള വിവാഹം ആയിരുന്നു താരത്തിന്റേത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
തന്റേത് പ്രണയ വിവാഹമാണോയെന്ന് ഇപ്പോഴും ചോദിക്കുന്നവരോട് മറുപടിയുമായി എത്തിയിരിക്കുകയാണ് മീര. തങ്ങളെ പോലെയുള്ളവര്‍ക്കൊന്നും മാട്രിമോണിയയില്‍ വഴി കല്യാണം കഴിക്കാന്‍ പറ്റില്ലേ എന്നാണ് മീര ചോദിക്കുന്നത്.
അറേഞ്ച്ഡ് മ്യാരേജ് ആണെന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. പലരും പറയുന്നത് ഇവരൊന്നും അങ്ങനെ ആയിരിക്കില്ല. മിനിമം ഒരു പത്ത് ലൈനും പത്ത് സെറ്റപ്പും ഒക്കെ ഉണ്ടാവുമെന്നാണ്. തനിക്ക് മനസിലാവാത്തത് തന്നെ പോലെയുള്ള മീഡിയയില്‍ വര്‍ക്ക് ചെയ്യുന്ന പാവപ്പെട്ട പെണ്‍കുട്ടികള്‍ കല്യാണം കഴിക്കണ്ടേ എന്നാണ്. അവസാനം പത്തു വര്‍ഷമായി പ്രണയമായിരുന്നു എന്നും തങ്ങള്‍ ഒന്ന് ഒളിച്ചോടിയതാണെന്നും രണ്ടു മാസത്തോളം ലിവിംഗ് ടുഗദര്‍ ആണെന്നും പറഞ്ഞു. അപ്പോള്‍ എല്ലാവരും അതാണെന്ന് വിശ്വസിച്ചുവെന്നും മീര ഒരു അഭിമുഖത്തില്‍ പറയുന്നു.
ഇപ്പോഴും തന്റെ അച്ഛനും അമ്മയ്ക്കും വിഷ്ണുവിന്റെ അച്ഛനും അമ്മയ്ക്കും ഇതൊരു അറേഞ്ച്ഡ് ആയിരുന്നോ എന്നൊരു സംശയം ഉണ്ടെന്നും താരം പറയുന്നുണ്ട്. ആദ്യം മാട്രിമോണിയല്‍ വഴി കണ്ടു. ചേട്ടത്തിയാണ് ആദ്യം വിളിച്ച് സംസാരിക്കുന്നത്. അതു കഴിഞ്ഞ് വീട്ടുകാര്‍ തമ്മില്‍ സംസാരിച്ചു. പിന്നെ
ഒരു മാസം കൊണ്ട് എല്ലാം റെഡിയായി. തന്റെ പിറന്നാളിന്റെ അന്നാണ് തങ്ങള്‍ ആദ്യം കാണുന്നത്. ഒരു കഫേ കോഫി ഡേയില്‍ വച്ചു കണ്ടു. അവിടുന്ന് നേരെ വീട്ടിലേക്കാണ് പോയത്. വീട്ടില്‍ അച്ഛനും അമ്മയും ഞെട്ടി പോയി. മകള്‍ ഒരാളെയും കൂട്ടി കാറില്‍ വന്നിറങ്ങുകയാണ്. ഇയാളെ ആണ് കല്യാണം കഴിക്കാന്‍ പോവുന്നതെന്ന് ഒക്കെ പറഞ്ഞപ്പോള്‍ അവര്‍ക്കും കണ്ഫ്യൂഷന് ആയി. പിന്നെ തങ്ങള്‍ക്ക് രണ്ടാള്‍ക്കും ഏകദേശം ഒരേ പ്രായമാണ്. മാസങ്ങളുടെ വ്യത്യാസമേ ഉള്ളു. എത്രയും വേഗം കല്യാണം കഴിക്കണം എന്നാണ് വിചാരിച്ചിരുന്നത് എന്നാണ് മീര പറയുന്നത്.
