Connect with us

കുറെ ചളി റൊമാൻസും മണ്ണാങ്കട്ടയും മാത്രമുള്ള സീരിയലുകളെക്കാൾ ഒരുപാട് സന്ദേശങ്ങളും ഇന്നത്തെ സമൂഹത്തിന് വേണ്ട ഓർമപ്പെടുത്തലുകളുമാണ് കുടുംബവിളക്ക്: വേദികേ… അഭിനയം കൊള്ളാം! പക്ഷെ ഏൽക്കില്ല, പിറന്നാൾ ആഘോഷം കെങ്കേമം ആകുമോ??

Malayalam

കുറെ ചളി റൊമാൻസും മണ്ണാങ്കട്ടയും മാത്രമുള്ള സീരിയലുകളെക്കാൾ ഒരുപാട് സന്ദേശങ്ങളും ഇന്നത്തെ സമൂഹത്തിന് വേണ്ട ഓർമപ്പെടുത്തലുകളുമാണ് കുടുംബവിളക്ക്: വേദികേ… അഭിനയം കൊള്ളാം! പക്ഷെ ഏൽക്കില്ല, പിറന്നാൾ ആഘോഷം കെങ്കേമം ആകുമോ??

കുറെ ചളി റൊമാൻസും മണ്ണാങ്കട്ടയും മാത്രമുള്ള സീരിയലുകളെക്കാൾ ഒരുപാട് സന്ദേശങ്ങളും ഇന്നത്തെ സമൂഹത്തിന് വേണ്ട ഓർമപ്പെടുത്തലുകളുമാണ് കുടുംബവിളക്ക്: വേദികേ… അഭിനയം കൊള്ളാം! പക്ഷെ ഏൽക്കില്ല, പിറന്നാൾ ആഘോഷം കെങ്കേമം ആകുമോ??

പ്രേക്ഷകരെ കൈയിലെടുക്കാൻ വേണ്ടി വ്യത്യസ്തമായ വഴികളിൽ കൂടി സഞ്ചരിക്കുന്ന സീരിയലാണ് കുടുംബവിളക്ക്. അഞ്ഞൂറ് എപ്പിസോഡുകളോട് അടുക്കാൻ പോകുന്ന സീരിയൽ നിർണായക രംഗങ്ങളിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്.

പ്രേക്ഷകരുടെ ആഗ്രഹത്തിനൊത്ത രീതിയിലാണ് ഇപ്പോൾ സീരിയൽ മുന്നോട്ട് കൊണ്ട് പോകുന്നത്. ഇന്നലത്തെ എപ്പിസോഡ് കണ്ട എല്ലാ പ്രേക്ഷകർക്കും ഇപ്പോൾ അതിനുള്ള വ്യക്തമായ ഉത്തരം കിട്ടികഴിഞ്ഞിരിക്കുകയാണ്. അതിൽ ഏറ്റവും എടുത്തു പറയേണ്ടത്, അനിരുദ്ധിന്റെ ആ മാറ്റമാണ്. ഇന്ദ്രജ ഫോൺ വിളിക്കുന്നതുമുതൽ, പിന്നെ അങ്ങോട്ട് അഭിനയിച്ചു തകർക്കുക തന്നെ ആയിരുന്നു. ഒരു ഭർത്താവെന്ന നിലയിൽ അനുവിനോട് സ്നേഹത്തോടെ സംസാരിക്കുന്ന രംഗങ്ങളൊക്കെ അടിപൊളിയായിരുന്നു.

“എന്റെ പെണ്ണ്, എന്നും നീയാണ്.. ഞാൻ ഒരിക്കലും അച്ചനെ പോലെയാകില്ല, എന്നൊക്കെ പറയുമ്പോൾ ചിലരുടെ യെങ്കിലും മനസ്സിൽ അറിയാതെ സങ്കടം വന്നിട്ടുണ്ടാകും.

പിന്നെ, അച്ഛമ്മയോടുള്ള സംസാരം, അമ്മയെ ഒരിക്കലും കുറ്റപ്പെടുത്തരുതെന്ന് പറയുന്നതും.. പ്രതീഷിനോട് കാണിച്ച സ്നേഹവും. അവസാനം അമ്മയെ കണ്ടപ്പോൾ, ഇത്രയും നാളും പ്രകടിപ്പിക്കാത്ത സ്നേഹം കാണിച്ചപ്പോൾ, കണ്ണ് നിറയാത്തവരായി ആരും തന്നെ ഉണ്ടായിരുന്നിട്ടിൽ. ഓരോ വീട്ടമ്മമാരുടെയും, മനസിൽ തട്ടിയ എപ്പിസോഡ് തന്നെയായിരുന്നു ഇന്നലത്തെ എപ്പിസോഡ്.

മരണത്തിലേക്ക്, ആരോടും പറയാതെ ലക്ഷ്യമില്ലാത്തൊരു യാത്രയ്ക്ക് അനി തിരിച്ചപ്പോൾ, കുതന്ത്രങ്ങൾ കൂടെ പിറപ്പിനെ പോലെ മാറോട് ചേർക്കുകയാണ് വേദിക, അതിനെ പറ്റിയൊരു അമ്മായിയും ഉണ്ടല്ലോ.. ഇന്നത്തെ എപ്പിസോഡിൽ വേദികയുടെ പുതിയ തന്ത്രമാണ്. പിറന്നാൾ ആഘോഷത്തിന് സിദ്ധു പോകാതിരിക്കാൻ ഒരു അറ്റ കൈ പ്രയോഗം വേദിക നടത്തുമ്പോൾ പാളി പോകുമോ.. ഇല്ലയോ എന്ന് നമുക്കിന്ന് അറിയാം.

സീരിയലിന്റെ പുതിയ പ്രമോ ഇപ്പോൾ ഏഷ്യാനെറ്റ് പുറത്ത് വിട്ടിരിക്കുകയാണ്. സുമിത്രയുടെ പിറന്നാൾ ആഘോഷങ്ങളിൽ സിദ്ധാർഥ് പങ്കെടുക്കാതരിക്കാൻ നടുവിന് പരുക്കേറ്റു എന്ന് പറഞ്ഞ് അഭിനയിക്കുന്ന വേദികയാണ് പുതിയ പ്രമോയിലുള്ളത്. മക്കളുടെ ആഗ്രഹപ്രകാരമാണ് ഇത്തവണ പിറന്നാൾ ആഘോഷിക്കാനുള്ള തീരുമാനത്തിലേക്ക് സുമിത്ര എത്തിയത്. സിദ്ധുവിന് പിറന്നാൾ ആഘോഷ ചടങ്ങിലേക്ക് ക്ഷണം ഉണ്ട്.

എന്നാൽ സിദ്ധാർഥ് മുൻഭാര്യയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുന്നതിൽ വേദികയ്ക്ക് താൽപര്യമില്ല. അതിനാലാണ് വീണെന്നും നടുവിന് പരിക്കേറ്റെന്നും പറഞ്ഞ് കരഞ്ഞ് നിലവിളിച്ച് സിദ്ധാർഥിനെ എവിടേയും പോകാൻ അനുവദിക്കാതെ വേദിക കൂടെ നിർത്തുന്നത് എന്നാണ് പുതിയ പ്രമോയിൽ നിന്നും മനസിലാകുന്നത്.

വേദികയ്ക്ക്, നടക്കാൻ സാധിക്കുന്നില്ലെന്നും ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ടുമെല്ലാം ബഹളം വെക്കുന്ന വേദികയുടെ രംഗങ്ങൾ രസകരമായിട്ടാണ് പ്രമോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വില്ലത്തിയാണ് വേദികയെങ്കിലും നായികയെക്കാൾ ആരാധകർ വില്ലത്തിയായ വേദികയ്ക്ക് ഉണ്ട്.

വേദികയുടെ, അഭിനയത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും പ്രേക്ഷകർ അറിയിച്ചിട്ടുണ്ട്. ‘വേദികയുടെ അഭിനയം കണ്ടാൽ‌ മോനും മരുമകളും എവിടെയെങ്കിലും പോകാൻ ഇറങ്ങുബോൾ ചില അമ്മായിയമ്മകളുടെ അടവ് പോലെ ആയിപ്പോയി’, ‘കുറെ ചളി റൊമാൻസും മണ്ണാങ്കട്ടയും മാത്രമുള്ള സീരിയലുകളെക്കാൾ ഒരുപാട് സന്ദേശങ്ങളും ഇന്നത്തെ സമൂഹത്തിന് വേണ്ട ഓർമപ്പെടുത്തലുകളും കാണിക്കുന്ന ഒരു പരമ്പര കുടുംബവിളക്ക് ആണ്’ എന്നാണ് മറ്റൊരാൾ പറഞ്ഞിരിക്കുന്നത്.

അതുപോലെ അനി മരിക്കരുതെന്നും പ്രേക്ഷകർ പറയുന്നുണ്ട്. അനിരുദ്ധിനെ നല്ലൊരു ബോൾഡ് ആയിട്ടുള്ള കഥാപാത്രമായി തിരികെ കൊണ്ട് വരണമെന്നാണ്, എല്ലാവരുടെയും അഭിപ്രായം. എന്തായാലും അങ്ങനെയൊക്കെ നടക്കുമോ ഇല്ലയോ എന്ന് നമുക്ക് കാത്തിരുന്ന കാണാം.

More in Malayalam

Trending

Recent

To Top