Malayalam
സംവൃതയുടെ വിഗ് തലയില്‍ നിന്ന് തെറിച്ചു വീണു പോകുന്ന ആ നിമിഷം,സിനിമാ ജീവിതത്തില്‍ കണ്ണുനിറഞ്ഞുപോയ ഷോട്ട്; തുറന്ന് പറഞ്ഞ് സംവിധായകൻ
സംവൃതയുടെ വിഗ് തലയില്‍ നിന്ന് തെറിച്ചു വീണു പോകുന്ന ആ നിമിഷം,സിനിമാ ജീവിതത്തില്‍ കണ്ണുനിറഞ്ഞുപോയ ഷോട്ട്; തുറന്ന് പറഞ്ഞ് സംവിധായകൻ
തന്റെ സിനിമാ ജീവിതത്തില്‍ കണ്ണുനിറഞ്ഞുപോയ ഷോട്ടിനെ കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകന്‍ ലാല്‍ ജോസിന്റെ തുറന്ന് പറച്ചിൽ സോഷ്യൽ മീഡിയായിൽ ശ്രദ്ധ നേടുന്നു.
കണ്ണു നിറഞ്ഞു പോയ ഈ ഷോട്ട് ചിത്രീകരിച്ചതും ദുബായിലാണ്. ഡയമണ്ട് നെക്ലസില്‍ സംവൃതയുടെ കഥാപാത്രവും ഫാസിലിന്റെ കഥാപാത്രവും ഒരുമിച്ച് ഒരു പാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്യുന്നതിനിടെ സംവൃതയുടെ വിഗ് തലയില്‍ നിന്ന് തെറിച്ചു വീണു പോകുന്ന നിമിഷമുണ്ട്.
കാന്‍സര്‍ ചികിത്സയുടെ ഭാഗമായുള്ള കീമോതെറപ്പി മൂലം സംവൃതയുടെ കഥാപാത്രത്തിന്റെ തലമുടിയെല്ലാം കൊഴിഞ്ഞു പോയതു മൂലം വെച്ചിരുന്ന വിഗ്ഗാണ്. ആ നിമിഷം സംവൃതയുടെ മുഖത്തെ ഭാവവും ജീവിതത്തില്‍ അറിയാവുന്ന പലര്‍ക്കും കാന്‍സര്‍ പിടിപെട്ട് സമാനമായി മുടി കൊഴിഞ്ഞു പോയതുമെല്ലാം പെട്ടെന്ന് ഓര്‍മ്മ വന്നതു മൂലം അറിയാതെ കണ്ണു നിറഞ്ഞു പോയെന്ന് ലാല്‍ ജോസ് പറയുന്നു.
അതേസമയം, ദുബായില്‍ ചിത്രീകരിച്ച തന്റെ മൂന്നാമത്തെ ചിത്രമായ മ്യാവൂ ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന സന്തോഷത്തിലാണ് ലാല്‍ ജോസ്. സലിംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയുമാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്തഗീറിന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്.
ടൈറ്റിലില്‍ പൂച്ചയുടെ ശബ്ദമായ മ്യാവു കൊണ്ട് തന്നെ ചിത്രം ശ്രദ്ധ പിടിച്ചിരുന്നു. അറബിക്കഥ, ഡയമണ്ട് നെക്ക്ലേസ്, വിക്രമാദിത്യ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ലാല്‍ജോസും ഡോ. ഇക്ബാല്‍ കുറ്റിപ്പുറവും ഒരുമിക്കുന്ന നാലാമത്തെ ചിത്രമാണിത്.
ഇരുവരും ചേര്‍ന്ന് ഗള്‍ഫ് പശ്ചാത്തലമാക്കി ഒരുക്കുന്നു മൂന്നാമത്തെ ചിത്രവും കൂടിയാണ് മ്യാവൂ. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് നിര്‍മ്മാണം. ഛായാഗ്രഹണം അജ്മല്‍ ബാബു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം പകരുന്നു.
