Connect with us

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്‍ത ‘ലവ്’ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിന്റെ ടീസർ!

News

ഷൈൻ ടോം ചാക്കോ ,രാജീഷ വിജയൻ എന്നിവർകേന്ദ്ര കഥാപാത്രങ്ങളായ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്‍ത ‘ലവ്’ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ടീസർ റിലീസ് ചെയ്തു. ഭരത്, വാണി ഭോജൻ എന്നിവർ ആണ് പ്രധാന കഥ പത്രങ്ങളെ അവതരിപ്പിക്കുന്നത് . ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആർ.പി. ബാലയാണ്. രാധാ രവി, വിവേക് പ്രസന്ന, ഡാനിയർ ആനി എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. പി.ജി. മുത്തയ്യയാണ് സംവിധാനം. സംഗീതം റോണി റാഫേൽ. എഡിറ്റിങ് നിവഹിച്ചിരിക്കുന്നത് അജയ് മനോജ്.

LOVE

ഉണ്ട, അനുരാഗ കരിക്കിന്‍ വെള്ളം എന്നിവയ്ക്ക് ശേഷം ഖാലിദ് റഹ്മാന്‍ രചനയും സംവിധാനവും ചെയ്‍ത ചിത്രമാണിത്. വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്‍റണി എന്നിവരും അഭിനയിച്ചിട്ടുണ്ട്. കുടുംബങ്ങളിലെ ഡൊമസ്റ്റിക്ക് വയലൻസാണ് ലവ്വിന് പ്രമേയമാക്കിയിരുന്നത്. അനൂപ്–ദീപ്തി ദമ്പതികളുടെ ജീവിതവും അവർക്കിടയിൽ നടക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയുമാണ് സിനിമ പുരോഗമിക്കുന്നത്. ഒരു ഫ്ലാറ്റും അവിടെ നടക്കുന്നൊരു കൊലപാതകവും പറയുന്ന ചിത്രം അവതരണ മികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.ഛായാഗ്രഹണം ജിംഷി ഖാലിദ്. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള. സംഗീതം യക്സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍.

Continue Reading
You may also like...

More in News

Trending

Recent

To Top