Malayalam
വീട്ടിലേക്ക് പോകണം, പറഞ്ഞു പറ്റിച്ചു.. നടി ചികിത്സ നിർത്തിയതിന്റെ കാരണം, ഒടുവിൽ അതും പുറത്ത്.. കണ്ണീരോടെ ആരാധകർ
വീട്ടിലേക്ക് പോകണം, പറഞ്ഞു പറ്റിച്ചു.. നടി ചികിത്സ നിർത്തിയതിന്റെ കാരണം, ഒടുവിൽ അതും പുറത്ത്.. കണ്ണീരോടെ ആരാധകർ
കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടിയും സംഗീത നാടക അക്കാഡമി പ്രസിഡന്റുമായ കെപിഎസി ലളിതയ്ക്ക് ചികിത്സാ സഹായം ലഭ്യമാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം വലിയ വിവാദത്തിലായിരുന്നു. ഇത്രയും കാലം സിനിമയില്‍ അഭിനയിച്ച് നടന്ന ഒരു നടിക്ക് പണമുണ്ടെന്നും, എന്തിനാണ് ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുന്നതെന്നുമുല്ല ചോദ്യമായിരുന്നു ഉയർന്നത്.എന്നാല്‍ കെപിഎസി ലളിത ആവശ്യപ്പെട്ടത് കൊണ്ടാണ് ചികിത്സാ സഹായം ലഭ്യമാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു
നടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ രൂക്ഷമായ വിമര്ഷനമായിരുന്നു ഒരു വിഭാഗം ഉന്നയിച്ചത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ചികിത്സാ സഹായം ലഭിക്കാതായതോടെ നടി കെപിഎസി ലളിത ചികിത്സ മതിയാക്കി. നടിയുടെ ബന്ധുക്കള്‍ പറഞ്ഞതായി ജന്മഭൂമിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആശുപത്രിയിലെ ഭാരിച്ച ചികിത്സാ ചെലവ് താങ്ങാനാവുന്നില്ല. അതുകൊണ്ട് വീട്ടിലേക്ക് മടങ്ങണമെന്ന് ലളിത ആവശ്യപ്പെടുകയായിരുന്നു.
ലളിതയുടെ ചികിത്സാ ചെലവുകള്‍ പൂര്‍ണമായും ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് സാങ്കേതികവും നിയമപരവുമായ തടസങ്ങളുണ്ടെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. വന്‍കിട സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്താല്‍ വിമര്‍ശനമുയരാന്‍ സാധ്യതയുണ്ടെന്നതും കാരണമാണ്. സര്‍ക്കാര്‍ ആശുപത്രികളിലോ മെഡിക്കല്‍ കോളജുകളിലോ ചികിത്സാ സൗകര്യമൊരുക്കാമെന്ന നിര്‍ദേശമാണ് ഇപ്പോള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നത്.
അതിനിടെയാണ് കെപിഎസി ലളിത സ്വന്തം നിലക്ക് ഡിസ്ചാര്‍ജ് വാങ്ങി വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് മടങ്ങിയത്. ഇപ്പോള്‍ മരുന്നുകള്‍ കഴിക്കുന്നുണ്ട്. കരള്‍ മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. കരള്‍ ദാനം ചെയ്യാന്‍ തയ്യാറുള്ളവര്‍ അറിയിക്കണമെന്ന് കാണിച്ച് മകള്‍ ശ്രീലക്ഷ്മി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. ഒട്ടേറെപ്പേര്‍ ഇതിനോട് പ്രതികരിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനേത്തുടര്‍ന്ന് നടിയ്ക്ക് കരള്‍ പകുത്തുനല്‍കാന്‍ സന്നദ്ധനായി കലാഭവൻ സോബി മുന്നോട്ട് വന്നിരുന്നു.കരള്‍ നല്‍കാനുള്ള തീരുമാനം കെ.പി.എ.സി. ലളിതയുടെ കുടുംബം, താരസംഘടനയായ അമ്മ, നടി ചികിത്സയില്‍ കഴിയുന്ന ആശുപത്രി അധികൃതര്‍ എന്നിവരെ അറിയിച്ചതായി സോബി വ്യക്തമാക്കിയിരുന്നു.
ആരോഗ്യനില തൃപ്തികരമല്ലാത്തതിനാല്‍ ഇപ്പോള്‍ ശസ്ത്രക്രിയ ചെയ്യാനാകില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. തുടര്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ തുടരണമെന്ന് നിര്‍ദേശിച്ചുവെങ്കിലും വടക്കാഞ്ചേരി എങ്കക്കാടുള്ള വീട്ടിലേക്ക് മടങ്ങണമെന്ന് ലളിത നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ചികിത്സകള്‍ ആവശ്യമാണ്. ഇപ്പോഴത്തെ നിലയ്ക്ക് തുടര്‍ ചികിത്സയുടെ കാര്യം സര്‍ക്കാര്‍ തീരുമാനത്തെ ആശ്രയിച്ചാകും കൈക്കൊള്ളുക.
കഴിഞ്ഞ മാസം 24നാണ് ലളിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ മാറ്റിവയ്ക്കേണ്ടതിനാൽ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എട്ട് ദിവസമായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. കുറച്ച് കാലമായി ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നു കെ.പി.എ.സി ലളിത. അതിനിടെയാണ് രോഗം കൂടിയതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. പ്രമേഹമടക്കമുള്ള രോഗങ്ങളും താരത്തിനുണ്ട്. നിലവില്‍ കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍പേഴ്സണാണ് നടി
