Connect with us

കഷ്ടതകൾ അവസാനിക്കുന്നില്ല; അമ്പാടിയിൽ നിന്നു ദൂരേക്ക് അലീന; അമ്മയറിയാതെ പരമ്പരയിൽ ഇനി സംഭവിക്കുക!

Malayalam

കഷ്ടതകൾ അവസാനിക്കുന്നില്ല; അമ്പാടിയിൽ നിന്നു ദൂരേക്ക് അലീന; അമ്മയറിയാതെ പരമ്പരയിൽ ഇനി സംഭവിക്കുക!

കഷ്ടതകൾ അവസാനിക്കുന്നില്ല; അമ്പാടിയിൽ നിന്നു ദൂരേക്ക് അലീന; അമ്മയറിയാതെ പരമ്പരയിൽ ഇനി സംഭവിക്കുക!

അമ്മയറിയാതെ പ്രേക്ഷകർ തീർത്തും ഇപ്പോൾ ആശയക്കുഴപ്പത്തിലാണ്. അലീനയുടെ ഭാഗത്താണോ അമ്പാടിയുടെ ഭാഗത്താണോ തെറ്റെന്ന് ആർക്കും മനസിലാകുന്നില്ല. തെറ്റ് ആരുടെ ഭാഗത്താണെങ്കിലും ഈ തെറ്റിദ്ധാരണ അധികം നല്ലതല്ല. കാരണം പുത്തൻ എപ്പിസോഡും ആരെയും വേദനിപ്പിക്കുന്നതാണ്. അമ്മയറിയാതെ പ്രേക്ഷകർക്ക് ഇപ്പോൾ പരമ്പര കാണുന്ന ത്രില്ല് പോയി എന്നാണ് അഭിപ്രായം. അധീന സീൻ കാണുമ്പോഴൊക്കെ വേദനയോടെയാണ് കാണേണ്ടി വരുന്നത്.

“അമ്പാടിയുടെ ഭാഗത്തുനിന്നും ചിന്തിച്ചാൽ അമ്പാടി എന്ത് തെറ്റ് ചെയ്തിട്ടാണ്. അനുപമ അല്ലെ പാര പണിഞ്ഞത് അത് കേട്ടപാതി വിശ്വസിച്ചിട്ട് അലീന വിളിക്കാതെ ഇരുന്നതും അമ്പാടി വിളിച്ചിട്ട് എടുക്കാതെ ഇരുന്നതും മോശമായിപ്പോയി. തുറന്നു സംസാരിക്കണമായിരുന്നു. അത് വാഴക്കായിട്ടാണെങ്കിൽ അങ്ങനെ.. പക്ഷെ ഇവിടെ ഈ മൗനം ആണ് പ്രശ്നമായത്.” എന്നുള്ള അഭിപ്രായങ്ങളാണ് പ്രേക്ഷകർ ഉന്നയിക്കുന്നത്.

“പിന്നെ അലീന ആ വിഷയത്തെ കുറിച്ച് അധികം ഓർത്തില്ല. അതിനിടയിലാണ് റീനയുടെ വീട്ടിൽ കയറിയതും കുഞ്ഞിനെ രക്ഷിച്ചതും ഗജനിയെ വകവരുത്താനുള്ള ശ്രമം നടന്നതുമെല്ലാം. പിന്നെ അവിടെ നിന്നും അലീന ആശുപത്രിയിലേക്ക് ആയിരുന്നല്ലോ? പക്ഷെ ഇതിനിടയിൽ അമ്പാടി കാണിച്ച ഒരു മണ്ടത്തരം ആ മെസ്സേജ് ആണ്. അത് അമ്പാടിയുടെ ഭാഗത്തെ തെറ്റാണ്.”

മാരനും അനുപമയും പറഞ്ഞ വാക്കുകൾ കേട്ട് എടുത്തുചാടി ആ മെസേജ് അയക്കരുതായിരുന്നു. അതോടെ അലീനയുടെ ഭാഗം എന്തെന്നറിയാതെ പെരുമാറിയ അമ്പാടിയെ പലരും വിമർശിക്കുന്ന അവസ്ഥയിലായി. പിന്നെ ആക പ്രതീക്ഷ പീറ്റർ പാപ്പയാണ്. എന്നാൽ അതും അലീന ഇപ്പോഴൊന്നും പീറ്റർ പപ്പയെ വിഷയത്തിൽ ഇടപെടീക്കില്ല. അങ്ങനെ കുറെ നാൾ ഈ പിണക്കം നീണ്ടു പോകാൻ താനാന്യൻ സാധ്യത.

പുത്തൻ എപ്പിസോഡ് കൂടി കാണുമ്പോൾ മറ്റെന്തോ അലീന അമ്പാടി ബന്ധത്തിൽ സംഭവിക്കാനിരിക്കുന്നു. വില്ലന്മാർക്ക് മാത്രം ജയം കൊടുക്കുന്ന ഈ ട്രാക്ക് ഒന്ന് മാറ്റിപ്പിടിക്കുന്നത് നല്ലതാണ്. ഇപ്പോൾ നരസിംഹം എന്ന മറ്റൊരു അവതാരത്തെ കൂടി ആ സച്ചി രംഗത്തിറക്കിയിരിക്കുകയാണ്. അതായത് റൈറ്റർ മാമൻ അമ്മയറിയാതെ പരമ്പര ശത്രുക്കളെ കൊണ്ടുവന്നു നിറയ്ക്കുകയാണ്. ഒരു ക്രൈം ത്രില്ലിംഗ് മലയാളം സീരിയൽ എന്ന ടാഗ് കിട്ടിയ മലയാള സീരിയലാണ് അമ്മയറിയാതെ. അത് മുതലെടുത്ത് എല്ലാടത്തുമുള്ള ഗുണ്ടകളെ സീരിയലിലേക്ക് ഇറക്കുകയാണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.

പിന്നെ നരസിംഹത്തിന് അമ്പാടി നല്ല എട്ടിന്റെ പണി തിരിച്ചു കൊടുക്കുമെന്നുള്ളത് കഴിഞ്ഞ ആഴ്ച പ്രൊമോയിൽ തന്നെ കാണിക്കുന്നുണ്ട് . അതുള്ളത് കൊണ്ട് മാത്രമാണ് ഈ പ്രേക്ഷകർ അധികം പൊങ്കാല ഇടാത്തത്. പക്ഷെ, അമ്പാടിയെ ദ്രോഹിക്കുന്നത് ഒരു തരിപോലും ന്യായീകരിക്കാൻ തോന്നുന്നില്ല.

പിന്നെ ഇന്നത്തെ എപ്പിസോഡിൽ സച്ചി അലീനയുടെയും അമ്പാടിയുടെയും കാര്യത്തിൽ തീരുമാനമാക്കാൻ തീരുമാനിക്കുന്നുണ്ട്. അത് നമുക്ക് ഒന്ന് കാണണമല്ലോ? എന്തൊക്കെയായാലും സച്ചി ഒരു രക്ഷയുമില്ല. പിന്നെ നരസിംഹത്തിന്റെ കാര്യം ഓർത്ത് എല്ലാവരും വിഷമിക്കണം. ആ ശരവണന്റെ അവസ്ഥ ആകുമ്പോൾ നരസിംഹം എന്ന പേര് മാറ്റിയില്ലെങ്കിൽ പരമ ബോർ ആയിരിക്കും. ഏതായാലും അധീന വിരഹതിനിടയിൽ അമ്പാടി നരസിംഹത്തിനെ ചുരുട്ടിക്കൂട്ടുന്നതാകും അടുത്ത എപ്പിസോഡുകളിൽ സംഭവിക്കാൻ പോകുന്നത്.

about ammayariyathe

Continue Reading
You may also like...

More in Malayalam

Trending

Recent

To Top