Connect with us

നിന്റെ അനിയൻ ഇങ്ങനെ ആണോ എന്ന കൂട്ടുകാരുടെ കളിയാക്കലുകൾ കേട്ട് ഏട്ടൻ ക്രൂരമായി തല്ലിയിരുന്നു… ഗുരുവായൂർ ബസ് സ്റ്റാൻഡിൽ വെറും നിലത്തു ന്യൂസ് പേപ്പർ വിരിച്ചു ഞാൻ കിടന്നുറങ്ങിയിട്ടുണ്ട്…സെക്സ് വർക്ക് ചെയ്തിട്ടുണ്ട്; ദീപ്തി കല്യാണി

Malayalam

നിന്റെ അനിയൻ ഇങ്ങനെ ആണോ എന്ന കൂട്ടുകാരുടെ കളിയാക്കലുകൾ കേട്ട് ഏട്ടൻ ക്രൂരമായി തല്ലിയിരുന്നു… ഗുരുവായൂർ ബസ് സ്റ്റാൻഡിൽ വെറും നിലത്തു ന്യൂസ് പേപ്പർ വിരിച്ചു ഞാൻ കിടന്നുറങ്ങിയിട്ടുണ്ട്…സെക്സ് വർക്ക് ചെയ്തിട്ടുണ്ട്; ദീപ്തി കല്യാണി

നിന്റെ അനിയൻ ഇങ്ങനെ ആണോ എന്ന കൂട്ടുകാരുടെ കളിയാക്കലുകൾ കേട്ട് ഏട്ടൻ ക്രൂരമായി തല്ലിയിരുന്നു… ഗുരുവായൂർ ബസ് സ്റ്റാൻഡിൽ വെറും നിലത്തു ന്യൂസ് പേപ്പർ വിരിച്ചു ഞാൻ കിടന്നുറങ്ങിയിട്ടുണ്ട്…സെക്സ് വർക്ക് ചെയ്തിട്ടുണ്ട്; ദീപ്തി കല്യാണി

നർത്തകിയും മോഡലും ആദ്യത്തെ ട്രാൻസ്ജെൻഡർ കവർ ഗേളായി പ്രത്യക്ഷപ്പെട്ടതോടെയാണ് ദീപ്തി കല്യാണിയെ മലയാളികൾ അറിഞ്ഞത്.

ഇപ്പോൾ ശ്രദ്ധ നേടുന്നത് തന്റെ ജീവിതത്തെക്കുറിച്ചുള്ള ദീപ്തിയുടെ കുറച്ചു വെളിപ്പെടുത്തലുകളാണ്. അടുത്തിടെ സ്വാസിക വിജയ് അവതാരകയായി എത്തുന്ന റെഡ് കാർപെറ്റ് എന്ന ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന തന്റെ ജീവിത കഥ താരം പ്രേക്ഷകർക്ക് മുന്നിൽ തുറന്നു പറഞ്ഞത്.

പെൺകുട്ടികൾക്കൊപ്പം സ്കൂളിൽ പൊയ്ക്കൊണ്ടിരുന്ന തന്റെ യൂണിഫോം പരസ്യമായി ആളുകൾ ഉയർത്തി നോക്കിയിട്ടുണ്ട് എന്ന് താരം പറഞ്ഞു.”ബാല്യം വളരെ വേദനകൾ നിറഞ്ഞതായിരുന്നു. എന്റെ സ്ത്രൈനത കണ്ടു ഒരുപാട് ആളുകൾ കളിയാക്കിയിരുന്നു. സ്കൂളിൽ പോകുമ്പോൾ പരസ്യമായി എന്റെ യൂണിഫോം പൊക്കി നോക്കിയിട്ടുണ്ട് ആളുകൾ,” ദീപ്തി പറഞ്ഞു.

നിന്റെ അനിയൻ ഇങ്ങനെ ആണോ എന്ന കൂട്ടുകാരുടെ കളിയാക്കലുകൾ കേട്ട് ഏട്ടൻ എന്നും വീട്ടിൽ വന്നു ക്രൂരമായി തല്ലുമായിരുന്നു എന്നും ദീപ്തി ഓർത്തു പറഞ്ഞു.

“എന്നെപ്പറ്റി കൂട്ടുകാർ ചോദിച്ചു കളിയാക്കുന്നു എന്ന് പറഞ്ഞു ഏട്ടൻ വീട്ടിൽ വന്നു വല്ലാതെ ഉപദ്രവിക്കുമായിരുന്നു. പിന്നെ അവർ എന്നെ പടിയടച്ചു പിണ്ഡം വെച്ചു. പോകാൻ വേറെ സ്ഥലം ഒന്നുമിലായിരുന്നു. ഗുരുവായൂർ ബസ് സ്റ്റാൻഡിൽ വെറും നിലത്തു ന്യൂസ് പേപ്പർ വിരിച്ചു ഞാൻ കിടന്നുറങ്ങിയിട്ടുണ്ട്. അന്ന് ശീതളാണ് എന്നെ കണ്ടു പിടിച്ചതു അവിടുന്ന് അവൾക്കൊപ്പമാണ് ഞാൻ ബാംഗ്ലൂരിലേക്ക് പോകുന്നതും.. ബാംഗളൂരിൽ എത്തിയതും പൂർണമായി സ്ത്രീയായി മാറുവാൻ തീരുമാനിച്ചു ദീപ്തി. അതിനായി പണം സമ്പാദിക്കുവാനായി തെരുവുകളിലൂടെ യാചിക്കുകയും സെക്സ് വർക്ക് ചെയുക വരെ ചെയ്തു എന്നാണ് ഷോയിൽ ദീപതു പറഞ്ഞത്.

എനിക്ക് പൂർണമായി ഒരു സ്ത്രീയായി മാറണമായിരുന്നു. അതിനുള്ള ഏക വഴി ആ സർജറിയും. അതിനായി പണം സമ്പാദിക്കാൻ എല്ലാ വഴികളും നോക്കി, പക്ഷെ ആരും ജോലി തന്നില്ല. അതുകൊണ്ട് ഭിക്ഷയാചിക്കാനും സെക്സ് വർക്കും ഒക്കെ ചെയ്‌തു. അതിൽ നിന്ന് സമ്പാദിച്ച പണം കൊണ്ട് ഞാൻ സർജറി ചെയ്തു, ഇപ്പോൾ ഞാൻ ഒരു പൂർണ്ണ സ്ത്രീ ആണ്,” താരം പറഞ്ഞു.

ഞാൻ ഇപ്പോൾ പെണ്ണാണ്, എന്നെ ഒരു അനിയത്തിയായി സ്വീകരിക്കാമോ? എന്തായാലും സർജറിക്ക്‌ ശേഷം ജീവിതം മാറിമറിഞ്ഞു എന്നാണ് ദീപ്തി പറയുന്നത്. വർഷങ്ങൾക്ക് മുൻപ് സ്വന്തം വീട്ടുകാർ തന്നെ സ്വീകരിച്ചു എന്ന് സന്തോഷത്തോടെ അവർ പറയുന്നു.

“മാഗസിനിൽ കവർ ഗേൾ ആയതിനു ശേഷമാണ് ഇത് സംഭവിച്ചത്. എന്റെ വീട്ടുകാർ എന്നെ സ്വീകരിച്ചു. ഒന്നുകിൽ ആണായി ഈ വീട്ടിൽ താമസിക്കുക ഇല്ലെങ്കിൽ പെണ്ണായി ജീവിക്കുക എന്ന് പറഞ്ഞു എന്നെ വീട്ടിൽ നിന്ന് ഇറക്കി വിട്ട ഏട്ടനോട് ഞാൻ ചോദിച്ചു, ‘ഞാൻ ഇപ്പോൾ പെണ്ണാണ്, എന്നെ ഒരു അനിയത്തിയായി സ്വീകരിക്കാമോ?’. എന്റെ കാലിൽ വീണു കരഞ്ഞു ചേട്ടൻ,” ദീപ്തി ഓർത്തെടുത്തു.

തുടക്കത്തിൽ ഒട്ടേറെ കഷ്ടപ്പാടുകൾ നേരിടേണ്ടി വന്നു എങ്കിലും ഇപ്പോൾ ജീവിതം സന്തോഷങ്ങൾ നിറഞ്ഞതാണ് എന്നും ദീപ്തി പറയുന്നു. ആറ് സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു എങ്കിലും ആദ്യമായി താൻ നായിക വേഷത്തിൽ എത്തുന്ന സിനിമയുടെ പണിപ്പുരയിലാണ് താരം.

ദീപ്തിയെപ്പോലെയുള്ള വ്യക്തികൾ സമൂഹത്തിനു വലിയ പ്രചോദനമാണ് എന്നാണ് അവതാരക സ്വാസിക വിജയ് എപ്പിസോഡിൽ പറഞ്ഞത്. ഈ ഇന്റർവ്യൂവിനു പുറമെ ഒരു അടിപൊളി ഡാൻസ് പെർഫോമൻസും ദീപ്തി ഷോയിൽ കാഴ്ച വെച്ചിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top