Connect with us

“ഹിജഡ , ശിഖണ്ഡി” എന്നൊക്കെ നിങ്ങൾ വിളിച്ചു പരിഹസിക്കുമ്പോൾ ഇവർ കടന്നുപോകേണ്ടി വരുന്നത് ആർക്കും ചിന്തിക്കാനാകാത്ത വേദനകളിലൂടെയാണ്; സ്വന്തം ശരീരം വെട്ടിക്കീറാൻ വിട്ടുകൊണ്ടുക്കുന്നതിങ്ങനെ; അനന്യ കടന്നുപോയ വഴികൾ ഇതോ? രെഞ്ചുമ്മയുടെ അനുഭവം !

Malayalam

“ഹിജഡ , ശിഖണ്ഡി” എന്നൊക്കെ നിങ്ങൾ വിളിച്ചു പരിഹസിക്കുമ്പോൾ ഇവർ കടന്നുപോകേണ്ടി വരുന്നത് ആർക്കും ചിന്തിക്കാനാകാത്ത വേദനകളിലൂടെയാണ്; സ്വന്തം ശരീരം വെട്ടിക്കീറാൻ വിട്ടുകൊണ്ടുക്കുന്നതിങ്ങനെ; അനന്യ കടന്നുപോയ വഴികൾ ഇതോ? രെഞ്ചുമ്മയുടെ അനുഭവം !

“ഹിജഡ , ശിഖണ്ഡി” എന്നൊക്കെ നിങ്ങൾ വിളിച്ചു പരിഹസിക്കുമ്പോൾ ഇവർ കടന്നുപോകേണ്ടി വരുന്നത് ആർക്കും ചിന്തിക്കാനാകാത്ത വേദനകളിലൂടെയാണ്; സ്വന്തം ശരീരം വെട്ടിക്കീറാൻ വിട്ടുകൊണ്ടുക്കുന്നതിങ്ങനെ; അനന്യ കടന്നുപോയ വഴികൾ ഇതോ? രെഞ്ചുമ്മയുടെ അനുഭവം !

നമ്മുടെ സമൂഹത്തിൽ ഇന്നും തേർഡ് ജെൻഡർ എന്ന വാക്കാണ് ട്രാൻസ് കമ്മ്യൂണിറ്റിയ്ക്ക് കൊടുത്തിരിക്കുന്നത്. മൂന്നാം ലിംഗക്കാരായി മാറ്റിനിർത്തുന്നതിനോടൊപ്പം അവരെ എല്ലാരീതിയിലും പരിഹസിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്നൊരു സമൂഹത്തിലാണ് ഇന്നും നമ്മളുള്ളത്. അതുകൊണ്ടുതന്നെ അനന്യയുടെ മരണം ഒരു വ്യക്തിപരമായ കേസ് മാത്രമായി കാണാൻ ആകില്ല. കഴിഞ്ഞ രണ്ടു വർഷങ്ങൾക്കുള്ളിൽ ഒട്ടേറെ ട്രാൻസ് വ്യക്തികളുടെ മരണം നമ്മളറിഞ്ഞു. നമ്മളിലൊരാൾ അല്ലെന്ന് പറഞ്ഞുകൊണ്ട് അവർക്കുനേരെ ഇന്നും കണ്ണടക്കാൻ നിങ്ങൾക്ക് സാധിക്കുമോ? എന്നാൽ അവരെ കുറിച്ച് നിങ്ങൾ അറിയണം അവർ കടന്നുവരുന്ന വഴികളെ കുറിച്ചും..

ഒരു അഭിമുഖത്തിൽ മേക്ക് അപ്പ് ആർട്ടിസ്റ്റും ട്രാൻസ് കമ്മ്യൂണിറ്റി, അമ്മയുടെ സ്ഥാനം നല്കുന്നവരുമായ രെഞ്ചു രെഞ്ചിമാർ പറഞ്ഞ വാക്കുകൾ നമുക്കൊന്ന് കേട്ടുനോക്കാം.

ലിംഗ മാറ്റ ശസ്ത്രക്രിയകൾക്ക് കേരളത്തിൽ എത്രമാത്രം സ്കോപ്പ് ഉണ്ടെന്ന അവതാരികയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് രെഞ്ചു രെഞ്ചിമാർ സർജറികൾ കുറിച്ച് വിശദമായി പറയുന്നത്.രെഞ്ചുവിന്റെ വാക്കുകളിങ്ങനെ, “സെക്സ് റീ അസ്സൈങ്മെന്റ് സർജറി എന്ന് ഇപ്പൊ പറയുന്നതുപോലെയുള്ളൊരു സർജറി ആയിരുന്നില്ല പണ്ട് നടന്നിരുന്നത്. പിന്നെയാണ് ഈ സർജറിയുടെ സ്കോപ്പുകൾ കൂടിവന്നത് .പണ്ടൊക്കെ തായിലാന്റ് പോലെയുള്ള സ്ഥലങ്ങളിൽ പോയിട്ടാണ് നല്ല സർജറികൾ ചെയ്തിരുന്നത്.

എനിക്ക് തോന്നുന്നത് നൾസ ജഡ്ജ്മെന്റിന് ശേഷം കേരളത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നു. ഇപ്പോഴുള്ള ഇടതുപക്ഷ ഗവർൺമെൻറ് ട്രാൻസ് വ്യക്തികൾക്ക് വേണ്ടിയിട്ട് ഒരുപാട് പദ്ധതികൾ ആസൂത്രണം ചെയ്ത് , അവർക്കുവേണ്ടിയിട്ടുള്ള ഒരു സെല്ലുതന്നെ രൂപീകരിക്കുകയും അതിന്റെ പ്രവർത്തനം നല്ലരീതിയിൽ മുന്നോട്ടുപോകുകായും ചെയ്യുന്നുണ്ട്. അവർക്ക് വേണ്ടി നല്ല തൊഴിൽ പദ്ധതികളും നടപ്പിലാക്കിവരുന്നു.

അതിനു ശേഷം എനിക്ക് തോന്നുന്നു 2015 2016 വരെയൊക്കെ കോയമ്പത്തൂർ വരെയൊക്കെ സർജറികൾ ചെയ്തുതുടങ്ങി . 2018 നു ശേഷം കേരളത്തിൽ സർജറികൾ തുടങ്ങിയിട്ടുണ്ട്. അമൃത ഹോസ്പിറ്റൽ സൺ റൈസ് ഹോസ്പിറ്റൽ, റിനേയ് മെഡിസിറ്റി ഇങ്ങനെയുള്ള ഹോസ്പിറ്റലുകളിലെല്ലാം ട്രാൻസ് വ്യക്തിത്വങ്ങളുടെ സർജറികൾ നടത്തുന്നുണ്ട്.

എനിക്ക് തോന്നുന്നു, പുറത്തുനിന്നും വന്നിട്ട് കേരളത്തിൽ സർജറി ചെയ്യുന്ന അവസ്ഥ വരുന്നുണ്ട്. ചെന്നൈയിൽ നിന്നും ബംഗ്ളൂരുനിന്നും ബോംബയിൽ നിന്നും ഒക്കെ കേരളത്തിലേക്ക് വന്ന് സർജറി ചെയ്യുന്ന അവസ്ഥ ഇന്നുണ്ട്. ട്രാൻസ് മെന്നുകൾക്ക് സർജറി ചെയ്താൽ ഏകദേശം 3 . 5 ലക്ക്സ് വരെ കേരളം ഗവൺമെൻറ് കൊടുക്കുന്നുണ്ട്. ട്രാൻസ് വിമൻസിനാണെങ്കിൽ 2 .5 വരെ സർജറിക്ക് കൊടുക്കുന്നുണ്ട്.

അതിനു ശേഷവും ആഫ്റ്റർ കയർ എന്നുപറഞ്ഞിട്ട് മാസംതോറും 3000 രൂപയും കൊടുക്കുന്നുണ്ട്.അപ്പോൾ അങ്ങനെയൊക്കെയുള്ള മാറ്റം ഒരുപാട് വരുന്നതുകൊണ്ടുതന്നെ കൂടുതൽ സർജറികൾ ഇപ്പോൾ നടക്കുന്നുണ്ട് എന്നും രെഞ്ചു പറഞ്ഞു.

അതോടൊപ്പം രെഞ്ചു രെഞ്ചിമാർക്ക് 2 .5 ലാക്ക് സർജറിയ്ക്ക് വേണ്ടിയായതായിട്ടും പറയുന്നുണ്ട്. സർജറിയ്ക്ക് ശേഷമുള്ള ട്രീറ്റ്മെന്റിനെ കുറിച്ച് രെഞ്ചു പറഞ്ഞ വാക്കുകൾ ഇങ്ങനെ , നമ്മളൊരു സർജറി കഴിയുമ്പോൾ അതിന് കുറെ പ്രൊസീജ്യർ ഉണ്ട്. നമ്മൾ എത്രത്തോളമത്തിനെ സൂക്ഷിക്കുന്നുണ്ട് അത്രത്തോളം അത് ഗുണം ചെയ്യത്തെ ഉള്ളു. ഇൻഫെക്ഷൻ വരാതെ നോക്കണം.

അതിന്റെ മെഡിസിൻസുകൾ കൃത്യമായിട്ട് ചെയ്തുപോകണം , അതിന്റെ എക്സർസൈസുകൾ കൃത്യമായി ചെയ്യണം, ഭക്ഷണക്രമങ്ങൾ , ഹോർമോൺ ട്രീറ്റ്മെന്റ് ഇതെല്ലം നമ്മൾ വളരെ കൃത്യമായിത്തന്നെ ചെയ്തുപോകണം. ഇല്ലായെങ്കിൽ നമ്മുടെ ബോഡിയ്ക്ക് ഉണ്ടാകുന്ന മറ്റു പ്രവർത്തനങ്ങൾ ഹാർട്ട് കിഡ്‌നി ഇവയെയെല്ലാം സരമായിട്ട് ബാധിക്കാൻ സാധ്യതയുണ്ട്. പലപ്പോഴും അത്ര കയറിങ്ങോടുകൂടി അല്ല സർജറി കഴിഞ്ഞിട്ടുള്ള പെൺകുട്ടികൾ ജീവിക്കുന്നത്.

ഈ സർജറി കഴിഞ്ഞുകഴിഞ്ഞാൽ നന്നായി അത്രത്തോളം കെയർ ചെയ്യണം . അതിപ്പോൾ വ്യത്യസ്തമായ സർജറികൾ ഉണ്ട്. സെക്സ് റീസെങ്മെന്റ് സർജറി എന്നുപറയുമ്പോൾ അതിൽത്തന്നെ ഷേപ്പ് സർജറി , വജൈനോ പ്ലാസ ക്രിയേറ്റ് ചെയ്യുന്നതുണ്ട്, കുടലെടുത്ത് ചെയ്യുന്ന സർജറി ഉണ്ട്, കുടെലെടുത്തുചെയ്യുന്ന സർജറി എന്നുവച്ചുകഴിഞ്ഞാൽ നമുക്കൊരു ലൈഫ് ലോങ്ങ് ദാമ്പത്യജീവിതം നയിക്കാൻ പറ്റുന്ന രീതിയിലുള്ളതാണ് . ഭാവിയിൽ കുട്ടികളെ പ്രസവിക്കാൻ പറ്റുന്ന ഒരു രീതിയാണന്നൊക്കെ ഡോക്ടർമാർ പറയുന്നുണ്ട്.

പക്ഷെ, അതെത്രത്തോളം പ്രാബല്യത്തിൽ വരുമെന്ന് പറയാനാകില്ല. എന്നാൽ പോലും കുടുംബ ജീവിതമൊക്കെ ആഗ്രഹിച്ചു ജീവിക്കാൻ തയ്യാറാകുന്ന ട്രാൻസ് വുമൺ കുടളൊക്കെയെടുത്തിട്ടുള്ള സർജറി ചെയ്യുന്നുണ്ട്. അല്ലാത്തവർ അവരുടെ തന്നെ പെനിസ് വച്ചിട്ട് ക്രിയേറ്റ് ചെയ്യുന്നൊരു വജൈനയാണ് ഉണ്ടാക്കുക, പിന്നെയുള്ളത് ഷേപ്പ് ചെയ്യുന്നൊരു സർജറിയാണ് ഉള്ളത് .

കാണുമ്പോൾ സ്ത്രീകളെപോലെയായിരിക്കും , പക്ഷെ അതിനകത്ത് ബാഹ്യ ഭാഗങ്ങളൊന്നും തന്നെ ആക്റ്റീവ് ആയിരിക്കില്ല എന്നുള്ളതാണ് . അങ്ങനെ മൂന്ന് തരത്തിലുള്ള സർജറികൾ ചെയ്യുന്നുണ്ട്. ഇപ്പോൾ ഈ സർജറികൾ ചെയ്യുമ്പോൾ ഷേപ്പ് സർജറികൾ ചെയ്യുന്നവർക്ക് ഭാവിയിൽ കുടലെടുത്ത് ചെയ്യാനുള്ളൊരു ഓപ്ഷൻ കിടക്കുന്നുണ്ട്. എന്നാൽ, വജൈനോ പ്ലാസ ചെയ്തവർക്ക് ഭാവിയിൽ കുടലെടുത്ത് ചെയ്യാനുള്ള ഓപ്ഷൻ ഇല്ല.

പൊതുവെ ഈ സർജറികളെല്ലാം റിസ്ക് ആണ് . ഈ സർജറി ചെയ്യുമ്പോൾ പെനിസിന് മിഡിലിലായിട്ട് നിൽക്കുന്ന സ്ഥലത്ത് മൂത്രസഞ്ചി , അതിനിടയിൽ ഒരു ഗ്യാപ്പ്, അതിന് തൊട്ടുതാഴെ മലദ്വാരം , ഈ ഇടയിലാണ് വജൈന ക്രിയേറ്റ് ചെയ്യുന്നത്. വജൈന ക്രിയേറ്റ് ചെയ്യുമ്പോൾ ഈ രണ്ട് ഭാഗങ്ങൾക്ക് എവിടെയെങ്കിലും ഡാമേജ് സംഭവിക്കാൻ സാധ്യതയുണ്ട്.

പെനിസ് വച്ചിട്ട് പെനിസിന്റെ സ്കിൻ എടുത്തുകൊണ്ട് വജൈന ക്രിയേറ്റ് ചെയ്യുകയാണ്. അതുപോലെ കുടൽ എടുത്തുള്ള സർജറിയും അത്രതന്നെ ഡിഫിക്കൽറ്റാണ് , അത് ഡോക്ടർ താനെ പറയുകയും ചെയ്യും. ഒരു നൂല്പാലത്തിലൂടെയാണ് സഞ്ചരിക്കുന്നത് . സർജറി കഴിഞ്ഞിറങ്ങുന്നത് ദൈവത്തിന്റെ ഒരു അനുഗ്രഹമാണ് .

സർജറിയ്ക്ക് ശേഷം നാൽപത്തിയൊന്ന് ദിവസം പൂർണ്ണമായും റെസ്റ്റ് എടുത്ത് മാത്തയെ പ്രാർത്ഥിച്ചുകൊണ്ട് കിടന്നുകൊണ്ട് നാല്പത്തിയൊന്നാം ദിവസം നമ്മൾ മത്തയ്ക്ക് വേണ്ടി പൂജാ കർമ്മങ്ങൾ എല്ലാം ചെയ്ത് കടലിൽ കൊണ്ടുപോയി പാലോഴുക്കി കഴിഞ്ഞതിന് ശേഷമാണ് സ്ത്രീയായി മാറിയെന്ന സങ്കല്പം വരുന്നത് എന്നും രെഞ്ചു പറയുന്നു.

ഇത്രയും കേൾക്കുമ്പോൾ തീർച്ചയായും ഇനിയും നിങ്ങളിൽ പലരും, ഒരുപക്ഷെ ഭൂരിഭാഗം പേരും ചോദിക്കാൻ പോകുന്ന ചോദ്യം , ദൈവം തന്നതിനെ എന്തിനു തിരുത്തി എന്നതാകും. അപ്പോൾ അവരെ സൃഷ്ടിച്ചതും നിങ്ങൾ പൊക്കിക്കാണിക്കുന്ന ദൈവങ്ങളാണ് എന്നോർക്കണം.

വീണ്ടും നിങ്ങൾ ചോദിക്കുമായിരിക്കും , അതെ, ദൈവം അവരെയും സൃഷ്ട്ടിച്ചു, അപ്പോൾ കൂടുതൽ സുഖത്തിന് വേണ്ടി ഇത്തരം ശസ്ത്രക്രിയ ചെയ്യാൻ പോയെതെന്തിനെന്ന് … ഇതിന് മറുപടിയായി നടിയും ട്രാൻസ് വുമണുമായ അഞ്ജലി അമീറിന്റെ വാക്കുകൾ തന്നെ ധാരാളമാണ്.

“ഹിജഡ ,ഒൻപതു ,ചാന്തുപൊട്ട് ,ഒസ്സു ,രണ്ടും കേട്ടകെട്ടത് ,നപുംസകം ,പെണ്ണാച്ചി ,അത് ,ഇത് അങ്ങനെ അങ്ങനെ പലപേരുകൾവിളിച്ചുനിങ്ങൾ പരിഹസിക്കുന്നത് കൊണ്ടാണ് ഞങ്ങളെപോലുള്ളവർ രണ്ടും കല്പിച്ചു ലിംഗമാറ്റ സർജറിക്കു വിദേയമായി മനസ്സും ശരീരവും ഒന്നിപ്പിക്കാൻ ശ്രമിക്കുന്നതു എന്നാലോ അതിനു ശേഷവും കടുത്ത പീഡനങ്ങളും പരിഹാസവും പറയൂ സമൂഹമേ ഈ ലോകത്തു സ്വയര്യമായും സമാദാനമായും നിയമം അനുശാസിക്കുന്ന എല്ലാ അവകാശത്തോടെയും ജീവ്ച്ചു മരിക്കുവാനുള്ള അവകാശം ഞങ്ങൾക്കില്ലേ …?എന്നാണ് താരം ചോദിച്ചത്.

about justice for anannyah

More in Malayalam

Trending

Recent

To Top