Connect with us

കുട്ടിക്കാലത്ത് സിബിഐ ഡയറിക്കുറിപ്പ് കാണുമ്പോൾ വിദൂരഭാവിയിൽ പോലും ഇല്ലാതിരുന്ന സ്വപ്നമാണ് ഇപ്പോൾ സാക്ഷാത്കരിക്കുന്നത്; ‘സിബിഐ’ സിരീസിലെ അഞ്ചാം ഭാഗത്തിൽ രമേശ് പിഷാരടിയും

Malayalam

‘സിബിഐ’ സിരീസിലെ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സേതുരാമയ്യരുടെ സിബിഐ ടീമിൽ ചേർന്ന സന്തോഷത്തിലാണ് ‘രമേശ് പിഷാരടി’. മമ്മൂട്ടിക്കൊപ്പം കേസന്വേഷണത്തിനിറങ്ങുന്ന മറ്റൊരു സിബിഐ ഉദ്യോഗസ്ഥനായി ഇത്തവണ എത്തുന്നത് രമേശ് പിഷാരടിയാണ്. ചിത്രത്തിലെ കഥാപാത്രത്തിന്‍റെ ഗെറ്റപ്പിലുള്ള ചിത്രം രമേശ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

ബുദ്ധിരാക്ഷസനായ അയ്യരുടെ അഞ്ചാം വരവിലാണ് മുകേഷിന്റെ ചാക്കോ ഉൾപ്പെടുന്ന ടീമിനൊപ്പം പിഷാരടിയും ഭാഗമാകുന്നത്. കുട്ടിക്കാലത്ത് സിബിഐ ഡയറിക്കുറിപ്പ് കാണുമ്പോൾ വിദൂരഭാവിയിൽ പോലും ഇല്ലാതിരുന്ന സ്വപ്നമാണ് ഇപ്പോൾ സാക്ഷാത്കരിക്കുന്നതെന്ന് രമേശ് പിഷാരടി പറയുന്നു.

‘ഈ ഐഡി കാർഡിന് നന്ദി. കുട്ടിക്കാലത്ത് സിബിഐ ഡയറിക്കുറിപ്പ് കണ്ടപ്പോൾ വിദൂര ഭാവിയിൽ പോലും ഇല്ലാതിരുന്ന സ്വപ്നം ….വളർന്ന് സേതുരാമയ്യർ സിബിഐ കാണുമ്പോൾ കൊതിയോടെ കണ്ട സ്വപ്നം. കൈ പുറകിൽ കെട്ടി ആ ബിജിഎം ഇട്ട് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ആദ്യമായി ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം ഒരുങ്ങുന്നു. ഒരുപക്ഷേ ലോക സിനിമയിൽ ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും 33 വർഷങ്ങൾക്കിടയിൽ 5 ഭാഗങ്ങളിൽ ഒന്നിക്കുന്നു.’–രമേശ് പിഷാരടി പറഞ്ഞു.

കെ. മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന് എസ്.എൻ. സ്വാമിയാണ് തിരക്കഥ. രൺജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്സാണ്ടർ, രമേശ് പിഷാരടി, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക എന്നിവരാണ് പ്രധാന അഭിനേതാക്കൾ. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുന്നു.

More in Malayalam

Trending

Recent

To Top