Malayalam
നമ്മള്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളെയെല്ലാം വിവാഹത്തിന് വിളിച്ചിരുന്നു, കല്യാണത്തിന് മുന്‍പ് ഞങ്ങള്‍ കണ്ടിരുന്നു.. ഷഫ്‌നയും സജിനും വിവാഹത്തിന് പങ്കെടുക്കാത്തതിന് പിന്നിൽ
നമ്മള്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളെയെല്ലാം വിവാഹത്തിന് വിളിച്ചിരുന്നു, കല്യാണത്തിന് മുന്‍പ് ഞങ്ങള്‍ കണ്ടിരുന്നു.. ഷഫ്‌നയും സജിനും വിവാഹത്തിന് പങ്കെടുക്കാത്തതിന് പിന്നിൽ
സംവിധായകനും എഴുത്തുകാരനുമായ ആല്‍ബിനും അഭിനേത്രിയായ അപ്‌സരയും വിവാഹിതരായത് കഴിഞ്ഞ ദിവസമായിരുന്നു. സോഷ്യൽ മീഡിയയിലും അല്ലാതെയുമായി നിരവധി പേരാണ് താരങ്ങൾക്ക് ആശംസകൾ അറിയിക്കുന്നത്. ഇന്നലെ തിരുവന്തപുരത്ത് നടന്ന വിവാഹ റിസെപ്ഷനിൽ സാന്ത്വനം താരങ്ങൾ പങ്കെടുത്തിരുന്നു. സാന്ത്വനം കുടുംബം ഒരുമിച്ചായിരുന്നു ജയന്തിയുടെ വിവാഹം ആഘോഷമാക്കാൻ എത്തിയത്. നടി ചിപ്പി, ഗോപിക അനിൽ,ഗിരീഷ് നമ്പ്യാർ തുടങ്ങിയവർ റിസെപ്ഷനിൽ പങ്കെടുത്തു.
സാന്ത്വനം കുടുംബത്തിലെ പ്രധാനികളിലൊരാളായ ശിവനെ അവതരിപ്പിക്കുന്ന സജിന്‍ ചടങ്ങിനെത്തിയിരുന്നില്ല. അതേക്കുറിച്ച് ചോദിച്ചപ്പോഴുള്ള അപ്‌സരയുടേയും ആല്‍ബിന്റേയും പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
സാന്ത്വനത്തിലെ ശിവന്‍ എന്താണ് വിവാഹ വിരുന്നില്‍ പങ്കെടുക്കാത്തത് എന്നായിരുന്നു പലരും ചോദിച്ചത്. ശിവേട്ടന്‍ വരാത്തത് എന്താണെന്നറിയില്ലെന്നായിരുന്നു അഞ്ജലി പ്രതികരിച്ചത്. നമ്മള്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളെയെല്ലാം വിവാഹത്തിന് വിളിച്ചിരുന്നു. അദ്ദേഹത്തിന് എന്തെങ്കിലും തിരക്കോ അത്യാവശ്യമോ ഉണ്ടായിരിക്കും. കല്യാണത്തിന് മുന്‍പ് ഞങ്ങള്‍ കണ്ടിരുന്നു. ഷഫ്‌ന ചേച്ചിയും സജിന്‍ ചേട്ടനും എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. വിവാഹത്തിന് മുന്‍പ് രണ്ടാളും എനിക്ക് എല്ലാ അനുഗ്രഹങ്ങളും തന്നിരുന്നു. ഫങ്ഷന്‍ അറ്റന്‍ഡ് ചെയ്യാത്തത് അവര്‍ക്കെന്തെങ്കിലും അസൗകര്യമുണ്ടായിക്കാണുമെന്നുമായിരുന്നു അപ്‌സര പ്രതികരിച്ചത്.
ഈ സ്റ്റോറിക്ക് അനുയോജ്യമായൊരു തലക്കെട്ട് താന്‍ നിര്‍ദേശിക്കാമെന്നായിരുന്നു ആല്‍ബിന്‍ പറഞ്ഞത്. സാന്ത്വനത്തിലെ ജയന്തിയോടുള്ള വിരോധം കൊണ്ട് മാത്രമാണ് ശിവന്‍ വരാതിരുന്നത് എന്ന് വേണമെങ്കില്‍ പറയാം. ടൈറ്റില്‍ വേണമെങ്കില്‍ ഞങ്ങള്‍ അങ്ങോട്ട് പറഞ്ഞ് തരാമെന്നും ഇരുവരും പറഞ്ഞിരുന്നു. വിവാഹ ശേഷം അഭിനയിക്കാന്‍ ആഗ്രഹമുണ്ടോയെന്ന ചോദ്യം തന്നെ തെറ്റാണ്. നമുക്ക് വിവാഹത്തിന് ശേഷം ജീവിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ എന്തെങ്കിലും ജോലി ചെയ്യണ്ടെ, അപ്‌സരയുടെ ജോലി അഭിനയമായത് കൊണ്ട് അപ്‌സര പോവില്ലെന്ന് പറഞ്ഞാലും വിടുമെന്നായിരുന്നു ആല്‍ബിന്റെ കമന്റ്.
അപ്‌സരയ്‌ക്കൊരു ഗവണ്‍മെന്റ് ജോലിയുണ്ട്. അച്ഛന്‍ പോലീസിലായിരുന്നു. അദ്ദേഹം മരിച്ചതിന് ശേഷം ആ ജോലി അപ്‌സരയ്ക്കാണ് ലഭിച്ചത്. അതിന് പോവാതെ അതിങ്ങനെ നീട്ടിക്കൊണ്ടിരിക്കുകയാണ്. കുറേ നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു അപ്‌സര പറഞ്ഞത്. വിവാഹ ശേഷവും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. അഭിനയമായാലും ഗവണ്‍മെന്റ് ജോലിയായാലും അപ്‌സരയ്ക്ക് അത് ചെയ്യാനുള്ള ഫ്രീഡമുണ്ട്. വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തുടക്കത്തില്‍ എതിര്‍പ്പായിരുന്നു. വ്യത്യസ്ത മതവിഭാഗക്കാരായതിനാല്‍ വീട്ടുകാരെ ബോധ്യപ്പെടുത്താന്‍ സമയമെടുത്തു. മതത്തിലെ വ്യത്യാസത്തെക്കുറിച്ചൊന്നും താന്‍ ചിന്തിച്ചിരുന്നില്ലെന്നായിരുന്നു ആല്‍ബിന്‍ പറഞ്ഞത്.
