Connect with us

അവളുടെ നേർത്ത ശ്വാസം പോലും അവൻ ശ്രദ്ധിച്ചു; നീ ആരാണ്?, ഈ ശബ്ദം ഞാൻ തിരിച്ചറിയുന്നു.. എന്നാൽ ആ മുഖം എനിക്ക് കാണാൻ സാധിക്കുന്നില്ല; പ്രണയത്തിന്റെ നിഷ്കളങ്കമായ വാക്കുകൾ,”പ്രണയം തേടി” നോവൽ ഇരുപത്തിരണ്ടാം ഭാഗം!

Malayalam

അവളുടെ നേർത്ത ശ്വാസം പോലും അവൻ ശ്രദ്ധിച്ചു; നീ ആരാണ്?, ഈ ശബ്ദം ഞാൻ തിരിച്ചറിയുന്നു.. എന്നാൽ ആ മുഖം എനിക്ക് കാണാൻ സാധിക്കുന്നില്ല; പ്രണയത്തിന്റെ നിഷ്കളങ്കമായ വാക്കുകൾ,”പ്രണയം തേടി” നോവൽ ഇരുപത്തിരണ്ടാം ഭാഗം!

അവളുടെ നേർത്ത ശ്വാസം പോലും അവൻ ശ്രദ്ധിച്ചു; നീ ആരാണ്?, ഈ ശബ്ദം ഞാൻ തിരിച്ചറിയുന്നു.. എന്നാൽ ആ മുഖം എനിക്ക് കാണാൻ സാധിക്കുന്നില്ല; പ്രണയത്തിന്റെ നിഷ്കളങ്കമായ വാക്കുകൾ,”പ്രണയം തേടി” നോവൽ ഇരുപത്തിരണ്ടാം ഭാഗം!

സനയുടെ പ്രണയം തേടിയുള്ള യാത്ര പതിനഞ്ചാം ഭാഗമായിരിക്കുകയാണ്. പ്രണയം തേടി എന്ന ഈ കുഞ്ഞു നോവൽ നിങ്ങൾ ആദ്യമായിട്ടാണ് കേൾക്കുന്നതെങ്കിൽ മെട്രോ സ്റ്റാർ പ്ലെ ലിസ്റ്റിൽ പൂർണമായ ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. കാണണം അഭിപ്രായങ്ങൾ അറിയിക്കണം.

അപ്പോൾ സനയും ദത്തനും തമ്മിൽ ഒരു പന്തയത്തിലാണ്. സനയാണ് വീണ എന്ന പേരിൽ വിളിക്കുന്നത്. അത് എന്നാണ് ദത്തൻ കണ്ടുപിടിക്കുക എന്നൊക്കെ നമുക്ക് വഴിയേ അറിയാം. ആദ്യം കഥയിലെ രസകരമായ സംഭവങ്ങളിലേക്ക് നമുക്ക് നോക്കിയെച്ചും വരാം.

സന ചിരി കേട്ടപ്പോൾ … കളിപ്പിക്കാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ് അല്ലെ…. ?എന്ന് ദത്തൻ ചോദിക്കുന്നുണ്ട്.

അങ്ങനെ അവളും അതൊരു പന്തയമായിട്ടെടുത്തു. പക്ഷെ ഒരു നിബന്ധന സന ദത്തനോട് വെക്കുന്നുണ്ട്.

“ഒരിക്കലും ഇങ്ങോട്ട് വിളിക്കരുത് , ഞാൻ ഫോൺ കൈയിൽ കിട്ടുമ്പോൾ അങ്ങോട്ടേക്ക് വിളിക്കാം. പിന്നെ മെസേജ് അയച്ചോളു. അതിവിടെ ആരും നോക്കില്ല…. “

ഓഹോ അപ്പോൾ വീട്ടിൽ അറിയാതെയാണ് അല്ലെ ഈ കലാപരിപാടി… ദത്തൻ പരിഹാസത്തോടെ ചോദിച്ചു.

“അത് പിന്നെ… ഫോൺ അമ്മയുടെയാണ്.” സന വളരെ ശ്രദ്ധയോടെ പറഞ്ഞു.

“അപ്പോൾ താൻ എന്തിനാണ് പഠിക്കുന്നത്…” ദത്തൻ ചോദിച്ചു…

“അത്… ഞാൻ… അതിപ്പോൾ പറയാൻ പറ്റില്ല… അതൊക്കെ പറഞ്ഞാൽ കണ്ടുപിടിക്കുമല്ലോ.. എന്റെ ഒരു കാര്യവും ചോദിക്കേണ്ട … ഞാൻ പറയില്ല…. “സന പതിയെ ഉഷാറായി…

” ഓ അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ…. വേണ്ട പറയേണ്ട… ഒന്നും പറയാതെ ഞാൻ കണ്ടുപിടിക്കുന്നത് കാണിച്ചുതരാം…” ദത്തൻ ഒട്ടും വിട്ടുകൊടുത്തില്ല.

“ഇപ്പോൾ എവിടെയാണ്… വീട്ടിലോ കോളേജിലോ? ” സന വിഷയം മാറ്റെനെന്നോണം ചോദിച്ചു.

“ഞാൻ രണ്ടിടത്തുമല്ല… ഇപ്പോൾ നടുറോഡിൽ ബൈക്കിൽ ഇരുന്നു ഏതോ ഒരു അജ്ഞാത ശബ്ദത്തോട് സല്ലപിക്കുന്നു” ദത്തൻ പറഞ്ഞു…

“അതെന്തുവാ അജ്ഞാത ശബ്ദം… “

“ഓ ഒന്നുമറിയില്ല…

തന്റെ ഈ ശബ്ദം എനിക്ക് അറിയാം…. ഞാൻ കേൾക്കാൻ ആഗ്രഹിച്ച ശബ്ദം പോലെ…പക്ഷെ മുഖം കിട്ടുന്നില്ല… മനസിലുള്ള മുഖവുമായി ചേരുന്നെങ്കിലും ആ മുഖം ഒരിക്കലും ഇതുപോലെ ഒരു കാര്യം ചെയ്യാൻ ധൈര്യപ്പെടില്ല… ദത്തൻ പറഞ്ഞ വാക്കുകൾ പെട്ടന്ന് സനയിൽ തറച്ചു….

അവൾ ഒന്ന് ഷോക്ക് ആയി…

ഹാ ഏതായാലും നല്ല ശബ്ദമാണ് തന്റേത്… പ്രത്യേകിച്ച് പേടിയോടെ സംസാരിക്കുമ്പോൾ…. ദത്തൻ അത് പറഞ്ഞപ്പോൾ സനയ്ക്ക് ചിരി വന്നു….

“ഇതെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്? ഇതിപ്പോൾ ഞാൻ തന്നെ വിളിച്ചു സംസാരിക്കും പോലെ ആയല്ലോ? ” ദത്തൻ സനയോട് ചോദിച്ചു…

എനിക്ക് സംസാരിക്കാൻ ഒരു ഗ്യാപ്പും ഇല്ലല്ലോ ? അതാ…. ” സനയ്ക്ക് വല്ലാത്തൊരു ധൈര്യം തോന്നി… സന്തോഷവും…

” ഞാൻ ഒരു കാര്യം ചോദിക്കട്ടെ…. എന്റെ അനിയത്തിയ്ക്ക് വേണ്ടിയാണ്… അവൾ ഇപ്പോൾ പത്താം ക്ലാസ് കഴിഞ്ഞതേ ഉള്ളു… പക്ഷെ ഇനി എന്ത് പഠിക്കണം എന്നൊന്നും അറിയില്ല… ആക ഒരു കൺഫ്യൂഷൻ… സാർ ഒരു സാർ അല്ലെ.. അപ്പോൾ ഒരു അഭിപ്രായം പറ… എന്ത് പഠിക്കണം. ” സന പറഞ്ഞു നിർത്തിയപ്പോൾ ഒരു നിശബ്ദതയാണ് ഉണ്ടായത്.

സന ഒരു സംശയത്തോടെ “ഹെലോ…. അതെ… സാർ….”

പെട്ടന്ന് ദത്തൻ ” സാറോ.. അതിനു ഞാൻ തന്നെ പഠിപ്പിച്ചിട്ടുണ്ടോ? “

സനയ്ക്ക് അപ്പോഴാണ് ആ അബദ്ധം മനസിലായത്….

അവൾക്ക് എന്ത് വേണമെന്ന് അറിയാതെയായിപ്പോയി… ഇപ്പോൾ കട്ട് ചെയ്തിട്ട് ഓടിയാൽ ഇത് ഞാൻ ആണെന്ന് ഉറപ്പാകും/….

“സാർ എന്ന് കോമ്മൺ ആയി വിളിച്ചതാ മാഷെ… അത് കേട്ടിട്ട് ഇനി ആളാരാണെന്ന് ചിന്തിച്ചു കാട് കയറേണ്ട… എന്നെ മാഷ് പഠിപ്പിച്ചിട്ടുമില്ല… ഞാൻ അധികം പഠിക്കാൻ പോയിട്ടുമില്ല…”സന കൂടുതൽ ചിന്തിക്കാതെ അപ്പോൾ മനസ്സിൽ വന്നതൊക്കെ പറഞ്ഞു….

ഓഹോ….അപ്പോൾ വീണയ്ക്ക് അനിയത്തിയാണ് അല്ലെ? എന്താ അനിയത്തിയുടെ പേര്? ദത്തൻ അതിൽ പിടിച്ചു കയറി….

പടച്ചോനെ… ” സന ആദ്യം തന്നെ മനസ്സിൽ പറഞ്ഞു.”

മീന… അധികം ആലോചിക്കേണ്ടിവന്നില്ല… വീണ മീന… മനസ്സിൽ കണക്കുകൂട്ടിയിട്ടു അവൾ വേഗം തീരുമാനിച്ചു….

പക്ഷെ അതിനു മറുപടിയെന്നോണം ഫോണിന്റെ മറ്റേതലപ്പത്തുനിന്നും പൊട്ടിച്ചിതറുന്ന ചിരിയായിരുന്നു വന്നത്.

സേനയ്ക്ക് താൻ എന്തോ അബദ്ധം കാണിച്ച പോലെ തോന്നി…

” അതെന്താ ഇങ്ങനെ ചിരിക്കാൻ. മീന എന്ന പേര് കേട്ടിട്ടില്ലേ?” സന പിണക്കം നടിച്ചു ചോദിച്ചു…

ഹും കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്… ഇപ്പോൾ കേട്ടല്ലോ… വീണയും കള്ളം പക്ഷെ മീന സത്യമാണ്” വീണ്ടും ദത്തന്റെ ചിരി…. “

ഓ അപ്പോൾ എന്റെ പേര് ഇതുവരെ വിശ്വാസം വന്നില്ല അല്ലെ..?

ഇല്ല… ഒട്ടും വിശ്വാസമില്ല… ഈ ശബ്ദത്തിന് പറ്റിയ പേരല്ല വീണ… അതിനു പറ്റിയ പേര്….. ദത്തന്റെ വാക്കുകൾ മുറിഞ്ഞു….

പറ ഏതാണ് എന്റെ ശബ്ദത്തിനു പറ്റിയ പേര് ? സന കൗതുകത്തോടെ ചോദിച്ചു….

അതിപ്പോൾ ഞാൻ പറയുന്നില്ല,,, പക്ഷെ പറയും ഉടനെ …. അപ്പോൾ എന്നോടും ഇങ്ങോട്ട് ഒരു കാര്യം പറയണം…. ദത്തൻ പറയുന്ന ഓരോ വാക്കിലും എന്തൊക്കെയോ ഒരുപാട് ഒളിഞ്ഞിരിക്കും പോലെ സനയ്ക്ക് തോന്നി…

ഇനി നാളെ സംസാരിക്കാം… എനിക്ക് കുറെ ജോലിയുണ്ട്…സനയുടെ പേടിയിൽ നിന്നും വന്ന വാക്കുകളായിരുന്നു അത്.

മതിയായോ എന്നോട് മിണ്ടി… ദത്തൻ ചോദിച്ചു…

അവൾ കൈ വിരലുകൾ ചുരുട്ടി… ഭയമോ മറ്റെന്തോ ഇതുവരെ അറിയാത്ത ഒരു അനുഭവം അവളിൽ തോന്നി…. ” ഈ സാർ എന്താണ് ഇങ്ങനെ സംസാരിക്കുന്നത് .. തൽക്കാലം ഇന്നിനി മിണ്ടണ്ട…. “

അല്ല മാഷെ ശരിക്കും ജോലിയുണ്ട്… പിന്നെ വിളിക്കാം…. സന വീണ്ടും പറഞ്ഞു…

അപ്പോൾ ശരിയാഡോ… വിളിക്കണെ… ദത്തൻ ഫോൺ കട്ടാക്കി…

സന കൈക്കുള്ളിൽ ഒതുക്കാൻ പാകത്തിനുള്ള ആ ഫോൺ നെഞ്ചോട് ചേർത്ത് പിടിച്ചു ഒരു നിമിഷം ആലോചിച്ചു, ” ആശയോട് പറയേണ്ടേ? പക്ഷെ അവൾക്കിത് കേട്ടാൽ… അയ്യോ അത് വേണ്ട…. തല്ക്കാലം അറിയിക്കേണ്ട….. ” കുറച്ചു ദിവസം ആശയെ കാണാതിരിക്കാം…. ഇല്ലേൽ ഞാൻ അവളോട് എല്ലാം പറഞ്ഞുപോകും….

എങ്കിലും സാർ ഇങ്ങനെ ഒക്കെ സംസാരിക്കുമോ? ഞാൻ ആണെന്ന് ഇനി അറിയുമ്പോൾ… അയ്യോ…. ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു… ” അവൾ ഫോൺ മാറ്റിവച്ചിട്ട് മുറ്റത്തേക്ക് ഇറങ്ങി.

കരഞ്ഞുവിളിച്ചുകൊണ്ട് കുറെ ആട്ടിൻകുട്ടികൾ അവിടെയും ഇവിടെയും ഓടിനടക്കുന്നുണ്ട്… അവൾക്ക് എന്തെന്നില്ലാത്ത ഉത്സാഹമായിരുന്നു… അത് അത്രയും ആടുകൾക്കൊപ്പം അവൾ പങ്കുവച്ചു….

മനസ് നിറയെ ദത്തൻ പറഞ്ഞ വാക്കുകയാണ്… ഇടയ്‌ക്കൊക്കെ ഫോണിൽ പോയി നോക്കും വിളിച്ചാലോ എന്ന് ചിന്തിച്ചു നമ്പർ എടുക്കും.. പക്ഷെ പെട്ടന്ന് കണ്ടുപിടിച്ചാൽ ഈ സന്തോഷം പോകുമല്ലോ എന്ന് ഭയന്നു അവൾ വിളിക്കാതെയിരിക്കും.

അങ്ങനെ രാത്രി ആയി… ഒരു സ്വസ്ഥതയും ഇല്ല… ഒന്നും ചെയാനുമില്ല..;. ടി വി കാണാനും താല്പര്യമില്ല… അവൾ ഫോൺ കയ്യിലെടുത്തു…

“ഇപ്പോൾ വിളിച്ചാൽ റസിയമ്മ കേൾക്കും …
മെസേജ് അയക്കാം….”

ഹാലോ സാർ… അവൾ ടൈപ്പ് ചെയ്തു….

” അയ്യയ്യോ സാർ അല്ല…” ഹേയ് മാഷെ:” ഹാ ഇതുമതി …. അയച്ചു…

ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ തിരിച്ചു റിപ്ലേ വന്നു…” ഇതെന്തു കഷ്ടമാഡോ…ഒന്ന് വിളിക്കുവോ ”

സനയ്ക്ക് ചിരിയാണ് വന്നത്.
” ഒരു ദിവസം ഒരു വെട്ടം വിളിക്കാം ” അവൾ റിപ്ലെ കൊടുത്തു…

ദത്തന്റെ മറുപടി ഒരു “അടിപൊളി” യിൽ ഒതുങ്ങി….

അവൾ ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീംസ് പറഞ്ഞു… തിരിച്ചു ദത്തനും ഗുഡ് നൈറ്റ് പറഞ്ഞു…. അങ്ങനെ ആ രാത്രി സ്വപ്നങ്ങളുടെ രാത്രിയായി സനയ്ക്ക് തോന്നി….

ദത്തൻ സാർ എന്താകും ഇപ്പോൾ ചിന്തിക്കുക… എന്നെ കുറിച്ചാണോ? അതോ വീണയെ കുറിച്ചോ? അവൾ തലയണ നെഞ്ചോട് ചേർത്ത് ചിരിയോടെ കിടന്നു……(തുടരും)

about pranayam thedi by neha

Continue Reading
You may also like...

More in Malayalam

Trending

Recent

To Top