Bigg Boss
അഭിനയം നിർത്തി അപ്സര; ബിഗ് ബോസ്സിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ അത് സംഭവിച്ചു; സഹിക്കാനാകാതെ ആൽബി!!
അഭിനയം നിർത്തി അപ്സര; ബിഗ് ബോസ്സിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ അത് സംഭവിച്ചു; സഹിക്കാനാകാതെ ആൽബി!!
By
സീരിയൽ പ്രേക്ഷകർക്ക് വളരെ സുപരിചിതമായ മുഖമാണ് അപ്സരയുടേത്. നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സാന്ത്വനം സീരിയലിലെ ജയന്തിയെ അവതരിപ്പിച്ചുകൊണ്ടാണ് അപ്സര പ്രേക്ഷക മനസുകളിൽ ഇടം നേടിയത്. പിന്നീട് ബിഗ്‌ബോസ് മലയാളത്തിന്റെ ഭാഗമായതോടെ ജനപ്രീതി വർധിക്കുകയായിരുന്നു.
ഇപ്പോഴിതാ ബിഗ് ബോസിന് ശേഷം തന്റെ ജീവിതത്തില്‍ പുതിയൊരു അധ്യായം ആരംഭിക്കാന്‍ പോവുകയാണെന്ന സന്തോഷ വാര്‍ത്തയാണ് അപ്‌സര പങ്കുവച്ചിരിന്നത്. കേരള പോലീസില്‍ ജോലിയ്ക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് അപ്‌സര. അച്ഛന്റെ ജോലിയിലേക്കുള്ള അപേക്ഷ നല്‍കിയിരുന്നുവെന്നും അത് ഓര്‍ഡര്‍ ആയെന്നുമാണ് അപ്‌സര അറിയിച്ചിരിക്കുന്നത്.
അതേസമയം പോലീസ് യൂണിഫോം ധരിച്ചാലും ഓഫീസ് ജോലിയിലേക്കായിരിക്കും താന്‍ എത്തുക എന്നാണ് അപ്‌സര പറയുന്നത്. കഴിഞ്ഞ ദിവസം ഒരു സ്‌കൂള്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അപ്സരയുടെ വെളിപ്പെടുത്തൽ.
അപ്‌സരയുടെ അച്ഛന്‍ പോലീസുകാരനായിരുന്നു. അപ്‌സര എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അദ്ദേഹം മരണപ്പെടുന്നത്. പഠിക്കുന്ന സമയം പട്ടാളത്തില്‍ ചേരുകയെന്നത് വലിയ ആഗ്രഹമായിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു എന്‍സിസിയിലൊക്കെ ചേര്‍ന്നത്. പക്ഷെ പട്ടാളക്കാരിയാകാന്‍ സാധിച്ചില്ല എന്നാണ് താരം പറഞ്ഞത്.
ഇന്നിതാ അപ്‌സരയെ തേടി പോലീസ് യൂണിഫോം എത്തുകയാണ്. താരത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് നിരവധി പേരാണ് എത്തിയത്. അപ്സരയുടെ അമ്മയും ഒരു കലാകാരിയാണ് നാടകങ്ങളിലൊക്കെ അഭിനയിച്ചിട്ടുള്ള ഒരു പ്രതിഭ തന്നെയാണ് ജനിക്കുന്നതിന് മുൻപ് തന്നെ അമ്മ അഭിനയരംഗത്ത് നിന്നും വിട പറയുകയും ചെയ്തിരുന്നു അപ്സര സ്കൂളിൽ പഠിക്കുന്ന സമയത്താണ് അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന അച്ഛൻ മരണപ്പെടുന്നത്.
അതേസമയം സീരിയലിൽ കൊടും വില്ലത്തിയാണെങ്കിലും പക്ഷേ ജീവിതത്തിൽ താൻ അങ്ങനെയല്ലെന്നും തന്റേടം കൊണ്ട് ജീവിതത്തെ തിരികെ പിടിച്ചവളാണ് താനെന്നും മുൻമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ അപ്സര പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തിരുവനന്തപുരത്ത് നന്ദിയോട്ടെ ഗ്രാമത്തിലാണ് അപ്സര ജനിച്ചത്.
അച്ഛൻ പോലീസുകാരനായിരുന്നു. അമ്മ കെപിസിസിയിൽ അഭിനേതാവും. വിവാഹം കഴിഞ്ഞതോടെ അമ്മയെ അച്ഛൻ അഭിനയിക്കാൻ വിട്ടില്ല. 8ാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ ഒരു അപകടത്തിൽ മരിച്ചു. ഡിഗ്രിക്ക് എംജി കോളേിൽ പഠിക്കുമ്പോഴാണ് സീരിയയിലേക്ക് അവസരം ലഭിക്കുന്നത്. 10 വർഷമായി സീരിയയിൽ പ്രവർത്തിക്കുന്നു. ഇതുവരെ 23 ഓളം സീരിയയലിൽ’, അപ്സര പറഞ്ഞത്.
സംവിധായകനായ ആൽബി ഫ്രാൻസിസിനെ വിവാഹം കഴിച്ചതിനെ കുറിച്ചും നടി പറഞ്ഞു. ‘കൈരളി ടിവിയിൽ പ്രോഗ്രാം ഹെഡ് ആയ ഉണ്ണി ചെറിയാൻ സാറ് പറഞ്ഞതനുസരിച്ചാണ് ‘ഉള്ളതു പറഞ്ഞാൽ’ എന്ന വർക്കിൽ എത്തുന്നത്. സംവിധായകനായ ആൽബിയെ മുൻപേ അറിയാമായിരുന്നു. ലൈവ് റെക്കോഡിങ് അവിടെ ആയിരുന്നു വേണ്ട്.
എന്നാൽ അതിന് കുറെ ടേക്ക് പോയി മടുത്തു. ഇതോടെ ഡയറക്ടർ സ്ക്രിപ്റ്റ് വായിക്കാൻ സമയം തരുന്നില്ല എന്ന് പരാതി പറഞ്ഞ് ഞാൻ ഉണ്ണി സാറിനെ വീണ്ടും വിളിച്ചു. മെല്ലെ കഥാപാത്രത്തെ കിട്ടിയെനിക്ക്. പരാതികൾ ഇല്ലാതായി. ഇതിനിടയിൽ ഒരിക്കെ സംസാരിക്കുമ്പോൾ ആൽബി എനിക്ക് മനസിൽ വരുന്നത് പോലെ ഡയലോഗ് പറഞ്ഞാൽ മതിയെന്ന് പറഞ്ഞു.
അങ്ങനെ ഞങ്ങൾ സുഹൃത്തുക്കളായി. സീരിയൽ ഷൂട്ടിങ് അവസാനിച്ചിട്ടും സൗഹൃദം തുടർന്നു. അങ്ങനെയാണ് എന്നോട് നമ്മുക്ക് വിവാഹം കഴിച്ചാലോയെന്ന് ആൽബി ചോദിക്കുന്നത്. എന്നാൽ ആദ്യവിവാഹം പിരിഞ്ഞതിന്റെ വിഷമത്തിലും ഷോക്കിലും ആയിരുന്നു ഞാൻ. അതുകൊണ്ടു വീണ്ടും കല്യാണത്തെ കുറിച്ചു ചിന്തിക്കാൻ പേടിയായിരുന്നു. അതുകൊണ്ട് ഇപ്പോൾ ആ ചിന്തയൊന്നും വേണ്ടെന്ന് പറഞ്ഞു.
വീട്ടിൽ പറഞ്ഞപ്പോൾ അതിനെക്കാൾ വലിയ പൊട്ടിത്തെറി. മതമായിരുന്നു പ്രശ്നം. അങ്ങനെ ആ ആലോചന അവിടെ നിന്നു. പിന്നീട് രണ്ട് വർഷം കഴിഞ്ഞ് വീണ്ടും വീട്ടിൽ പറഞ്ഞപ്പോൾ വീട്ടുകാർ സമ്മതിച്ചു. ഒരു വിവാഹം കഴിച്ചുപോയി, ഇനി എല്ലാം സഹിച്ച് ജീവിക്കാമെന്ന് കരുതുന്നവർ ഉണ്ട്.
അത് പാടില്ല. അധ്വാനിച്ച് സ്വന്തം കാലിൽ നിൽക്കാമെന്ന ധൈര്യമാണ് മുന്നോട്ട് നയിച്ചത്. ആത്മഹത്യ ചെയ്യാതെ വിവാഹത്തിൽ നിന്ന് ഇറങ്ങി വന്നതാണ് ഞാൻ. നഷ്ടം നമ്മുക്ക് മാത്രമാണ്. നാട്ടുകാർ കുറ്റം പറയും. അതൊന്നും കാര്യമാക്കേണ്ടതേ ഇല്ല എന്നും അപ്സര വ്യക്തമാക്കി.
