Malayalam
ആ കാര്യം ചെയ്തില്ല,വിടാതെ പിന്തുടർന്നു, അശ്ലീല ചിത്രങ്ങളില്‍ നടിയുടെ മുഖം! പ്രവീണയോട് ആരാധകന്റെ പ്രതികാരം..സംഭവിച്ചത് തുറന്നുപറഞ്ഞ് നടി
ആ കാര്യം ചെയ്തില്ല,വിടാതെ പിന്തുടർന്നു, അശ്ലീല ചിത്രങ്ങളില്‍ നടിയുടെ മുഖം! പ്രവീണയോട് ആരാധകന്റെ പ്രതികാരം..സംഭവിച്ചത് തുറന്നുപറഞ്ഞ് നടി
തന്റെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രം അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ എഡിറ്റ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് നടി പ്രവീണ.
സിനിമാമേഖലയിലെ ഒട്ടേറെ സഹപ്രവര്‍ത്തകര്‍ ഈ പ്രശ്നം നേരിടുന്നുണ്ട്. പലരും പ്രതികരിക്കാറില്ല എന്നതാണ് സത്യം. പക്ഷേ എന്റെ കുടുംബത്തിലെ അംഗങ്ങളുടെ ചിത്രം പോലും ഇയാള്‍ ഉപയോഗിച്ചു. മുന്‍പ് ഈ യുവാവ് എന്റെ പേരില്‍ ഇന്‍സ്റ്റഗ്രമില്‍ എന്റെ പേരില്‍ അക്കൗണ്ട് ആരംഭിച്ചിരുന്നു. ആദ്യം നല്ല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. പിന്നാലെ ഇതിനെല്ലാം ലൈക്ക് ചെയ്യണം എന്നാവശ്യപ്പെട്ട് എന്നെ ഫോണ്‍ വിളിച്ചു. ഞാന്‍ സൈബര്‍ ഇടങ്ങളില്‍ അത്ര സജീവമല്ല. ഇതോടെ ഞാന്‍ ഈ ആവശ്യം അത്ര കാര്യമായി എടുത്തില്ല.
പിന്നാലെ ഇയാള്‍ അശ്ലീല ചിത്രങ്ങളില്‍ എന്റെ മുഖം എഡിറ്റ് ചെയ്ത് വച്ച് പ്രചരിപ്പിക്കാന്‍ തുടങ്ങി. സിനിമാ മേഖലകളിലെ എന്റെ സുഹൃത്തുക്കള്‍ക്ക് വരെ ടാഗ് ചെയ്ത് ചിത്രം പങ്കിട്ടു. ഇത് ശ്രദ്ധയില്‍പ്പെട്ട സുഹൃത്തുക്കള്‍ എന്നെ വിളിച്ച് പറഞ്ഞു. ഇങ്ങനെയാണ് ഞാന്‍ ഇക്കാര്യം അറിയുന്നത്. ആദ്യം ഇയാളെ വിളിച്ച് ആവര്‍ത്തിക്കരുതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വൈരാഗ്യത്തോടെ ഇയാള്‍ വീണ്ടും ചെയ്തു. ഒരു അഭിമുഖത്തില്‍ നടി പറഞ്ഞു. ഇതുപോലുള്ള മാനസിക വൈകല്യമുള്ളവരെ നിയമത്തിന് മുന്നില്‍ െകാണ്ടുവരണം. ഇതുപോലെ എന്റെ സഹപ്രവര്‍ത്തകരായ നടിമാരും രംഗത്തുവരണം. എങ്കിലേ ഇതിന് ഒരു അവസാനം ഉണ്ടാകും. ഇതിലൂടെ ഇവര്‍ക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നാണ് എനിക്ക് മനസിലാകാത്തത്..’ പ്രവീണ ചോദിക്കുന്നു.
പ്രവീണ നല്കിയ പരാതിയില്‍ ഡല്‍ഹിയില്‍ സ്ഥിര താമസമാക്കിയ തമിഴ്നാട് സ്വദേശിയായ ഭാഗ്യരാജ് (22) എന്ന കോളജ് വിദ്യാര്‍ഥി അറസ്റ്റിലായിരുന്നു. നഗ്ന ചിത്രങ്ങളില്‍ മലയാള സീരിയല്‍-സിനിമാ നടികളുടെ മുഖം എഡിറ്റ് ചെയ്ത് വച്ചാണ് ഇയാള്‍ പ്രചരിപ്പിച്ചിരുന്നത്. പ്ലേ സ്റ്റോറിലെ ആപ്പ് ഉപയോഗിച്ച് ആണ് ഇയാൾ വ്യാജ ചിത്രം പ്രചരിപ്പിച്ചത്.
ആരാധനാ ഭ്രാന്ത് ആണ് ഭാഗ്യരാജിനെ കൊണ്ട് ഈ നികൃഷ്ട കൃത്യം ചെയ്യിപ്പിച്ചത്. കഴിഞ്ഞ ഒരു വർഷമായി സിനിമാ താരം പ്രവീണയേയും കുടുംബത്തേയും വിടാതെ പിന്തുടരുകയായിരുന്നു ഇയാൾ. ആരാധന മൂത്ത് ഭാഗ്യരാജ് പ്രവീണയുടെ പേരിൽ ഒരു ഫെയ്സ്ബുക്ക് പേജ് തുടങ്ങി. എന്നാൽ ഇത് തൻറെ വെരിഫെയ്ഡ് പേജല്ലെന്ന് പ്രവീണ റിപ്പോർട്ട് ചെയ്തതോടെ പേജ് പൂട്ടി പോയി.
ഇതോടെ പക വർധിച്ച ഭാഗ്യരാജ് സിനിമാ താരം പ്രവീണയുടെ ചിത്രങ്ങൾ ഉപയോഗിച്ച് നഗ്നചിത്രങ്ങൾ പ്ലേ സ്റ്റോറിലെ ആപ്പ് ഉപയോഗിച്ച് നിർമ്മിക്കുകയായിരുന്നു. തുടർന്ന് പ്രവീണയുടെ സുഹൃത്തുക്കളായ സിനിമാ താരങ്ങൾക്ക് ഇൻസ്റ്റഗ്രാം വഴി അയച്ച് നൽകുകയായിരുന്നു. നിരവധി മെയിൽ ഐഡികൾ സൃഷ്ടിച്ച് വ്യാജപേരിൽ ആണ് ഇയാൾ അക്കൗണ്ട് സൃഷ്ടിച്ചിരുന്നത്.
ഒടുവിൽ പ്രവീണയുടെ കൗമാരക്കാരിയായ മകളുടെ പേരിലും ഇയാൾ വ്യാജ ചിത്രം സൃഷ്ടിച്ചു. ശല്യം സഹിക്കാൻ കഴിയാതെ പ്രവീണ പരാതിയുമായി എഡിജിപി മനോജ് ഏബ്രഹാമിനെ സമീപിച്ചു. സൈബർ പൊലീസ് ഡിവൈഎസ്പി ശ്യാംലാൽ കേസെടുത്തു. തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ പ്രകാശിൻറെ നേതൃത്വത്തിലുളള സംഘം ദില്ലിയിലെ ഒരു ചേരിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
എപ്രകാരം ആണ് താൻ ചിത്രങ്ങൾ നിർമ്മിച്ചതെന്ന് ഭാഗ്യരാജ് പൊലീസിന് കാണിച്ച് കൊടുത്തു. 20 വയസുളള കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് പിടിയിലായ ഭാഗ്യരാജ് .തിരുവനന്തപുരത്ത് എത്തിക്കുന്ന ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യും
